- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുവിന്റെ ഇളയ മകളുടെ ലോക്കറിലും നൂറു പവനോളം സ്വർണം; കുടുംബസ്വത്താണെന്ന വാദവുമായി മരുമകൻ; ബാബുവിന്റെ സ്വകാര്യ പണമിടപാടുകൾ അന്വേഷിച്ചും ഭൂമി ഇടപാടുകളുടെ വേരുകൾ തേടിയും വിജിലൻസ് കുരുക്കു മുറുക്കുന്നു
കൊച്ചി: അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകുന്ന വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഇളയമകൾ ഐശ്വര്യയുടെ ബാങ്ക് ലോക്കറിൽ നിന്ന് നൂറുപവനോളം സ്വർണം കണ്ടെടുത്തു. ഐശ്വര്യയുടെ തമ്മനം പൊന്നുരുന്നിയിലെ യൂണിയൻ ബാങ്ക് ശാഖയിലെ ലോക്കറിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്വർണം കണ്ടെത്തിയത്. മൂത്ത മകൾ ആതിരയുടെ തമ്മനത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ ലോക്കറിൽ നിന്ന് തിങ്കളാഴ്ച 117 പവൻ വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഇത്രയും സ്വർണം കണ്ടെടുത്ത കാര്യം അറിയിച്ച ബാബുവിന്റെ മരുമകൻ വിപിൻ ഇത് അനധികൃത സ്വർണമല്ലെന്നും കുടുംബ സ്വത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുകയും ചെയ്തു. ആതിരയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിലുമുള്ള ലോക്കറിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ 40 പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു. അതേസമയം, ബാബുവിനെതിരായ അന്വേഷണം കുടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് വിജിലൻസ്. ബാബുവിന്റെ പേരിലുള്ള സ്വത്തുക്കൾക്കപ്പുറത്ത് ബിനാമ
കൊച്ചി: അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകുന്ന വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഇളയമകൾ ഐശ്വര്യയുടെ ബാങ്ക് ലോക്കറിൽ നിന്ന് നൂറുപവനോളം സ്വർണം കണ്ടെടുത്തു. ഐശ്വര്യയുടെ തമ്മനം പൊന്നുരുന്നിയിലെ യൂണിയൻ ബാങ്ക് ശാഖയിലെ ലോക്കറിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്വർണം കണ്ടെത്തിയത്.
മൂത്ത മകൾ ആതിരയുടെ തമ്മനത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ ലോക്കറിൽ നിന്ന് തിങ്കളാഴ്ച 117 പവൻ വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഇത്രയും സ്വർണം കണ്ടെടുത്ത കാര്യം അറിയിച്ച ബാബുവിന്റെ മരുമകൻ വിപിൻ ഇത് അനധികൃത സ്വർണമല്ലെന്നും കുടുംബ സ്വത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുകയും ചെയ്തു.
ആതിരയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിലുമുള്ള ലോക്കറിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ 40 പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു. അതേസമയം, ബാബുവിനെതിരായ അന്വേഷണം കുടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് വിജിലൻസ്.
ബാബുവിന്റെ പേരിലുള്ള സ്വത്തുക്കൾക്കപ്പുറത്ത് ബിനാമി ഇടപാടുകളിലെ നിക്ഷേപവും വാങ്ങിയ ഭൂമിയുമെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായി കുടുതൽ പേരിൽ നിന്ന് വിജിലൻസ് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രം വ്യക്തമായാലുടൻ ബാബുവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ. രണ്ടുദിവസത്തിനകംതന്നെ ബാബുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്.
ഇതോടൊപ്പം ബാബുവിന്റെ പിഎ നന്ദകുമാറിന്റെ ഇടപാടുകളെപ്പറ്റിയും ബിനാമികളെന്ന് കരുതുന്ന ബാബുറാം, മോഹനൻ എന്നിവരെപ്പറ്റിയും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്്. ഇവരെയും വിശദമായി ചോദ്യംചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയുംപേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് നേരത്തെ മരവിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബാബുവിന്റെയും മക്കളുടേതുൾപ്പെടെയുള്ള ബന്ധുക്കളുടെയും ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടേയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. അന്ന് നടത്തിയ പരിശോധനയിൽ ബാബുവിന്റെ വീട്ടിൽ നിന്ന് 180 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും വിവിധ ഭൂമിയിടപാടുകളുടെ രേഖകളും കണ്ടെത്തിയിരുന്നു. എട്ടുലക്ഷം രൂപയോളം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.