- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരുവിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 11 മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്; രക്ഷകരായത് തീരസംരക്ഷണ സേന
മംഗളൂരു: തുറമുഖത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ അകലെ മീൻപിടിക്കുകകയായിരുന്ന ബോട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബോട്ടിൽ തീപിടിച്ചു. ബോട്ടിലുള്ളവർ ഉടൻ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ തീരദേശ സുരക്ഷാ സേനയുടെ രണ്ട് പട്രോളിങ് ബോട്ടുകൾ മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ എത്തുകയായിരുന്നു. ബോട്ട് കണ്ടെത്താൻ ഒരു ഡോർനിയർ വിമാനവും അധികൃതർ വിന്യസിച്ചു.
ആകാശ നിരീക്ഷണത്തിൽ ബോട്ട് കണ്ടുപിടിച്ച് മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി തൊഴിലാളികളിൽ ധൈര്യവും ആത്മവിശ്വാസവും പകരുകയും ചെയ്തു. ഇതേസമയം രണ്ട് കോസ്റ്റ് ഗാർഡ് ബോട്ടുകൾ ദുരന്ത മുഖത്തെത്തി.മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് ബോട്ടിലേക്ക് മാറ്റുന്നതിനുമുമ്പ് ഗുരുതര പരുക്കേറ്റ ഒരു മത്സ്യത്തൊഴിലാളിക്ക് പ്രാഥമിക ചികിത്സയും നൽകി.പരിക്കേറ്റ മത്സ്യത്തൊഴിലാളിയെയും മറ്റ് മൂന്ന് പേരെയും ന്യൂ മംഗലാപുരം തുറമുഖത്ത് എത്തിച്ച് ഗവ. വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.