- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാങ്കെറ്റും ടൗവ്വലും വാഷ് ബേസിനും മുതൽ കോപ്പർ വയറും അയൺ ബോൾട്ടും വരെ മോഷണം പോകുന്നു; കഴിഞ്ഞ വർഷം മാത്രം അറസ്റ്റിലായത് 11 ലക്ഷം പേർ: ഇന്ത്യൻ റെയിൽവേ ലോകത്തിലെ ഏറ്റവും വലിയ മോഷണ കേന്ദ്രം ആകുന്നത് ഇങ്ങനെ
ആഗ്ര: ഇന്ത്യൻ റെയിൽവേ മോഷ്ടാക്കളുടെ കേന്ദ്രമോ? റഎയിൽവേ ട്രാക്കിൽ നിന്നു മുതൽ ട്രെയിൻ കോച്ചുകളിൽ നിന്നുവരെയായി അടിച്ചു മാറ്റിയത് ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ. കോപ്പർ വയറും അയൺ ബോൾട്ടും ടൗവ്വലും വാഷ് ബേസിനും ബ്ലാങ്കെറ്റും ഷവർ വരെയുമാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി 11 ലക്ഷം പേരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് മോഷണ കേസിൽ അറസ്റ്റ് ചെയ്തത്. റെയിൽവേ ട്രാക്കിൽ നിന്നും വരെ സാധനങ്ങൾ മോഷം പോകുന്നതായാണ് റിപ്പോർട്ട് ചെയ്യുന്നതായാണ് 2016ലെ കണക്കുകൾ വ്യക്തമാക്കുന്നത്. റെയിൽവേ സാധനങ്ങൾ മോഷ്ടിക്കുന്നവരിൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രക്കാരാണ്. ഇവിടെ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. 2.23 ലക്ഷം പേരാണ് ഇവിടെ അറസ്റ്റിലായത്. രണ്ടാം സ്ഥാനത്ത് യുപിയാണ്. 1.22 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടത്. പാൻഡ്രോൾ ക്ലിപ്‌സ്, ഫിഷ് പ്ലേറ്റ്, ബോൾട്ട്‌സ്, ഓവർഹെഡ് വയേഴ്‌സ്, ട്രെയിൻ കോച്ചുകളിലെ ബാത്ത്‌റൂം ഫിറ്റിങ്‌സ്, ട്യൂബ് ലൈറ്റ്‌സ്, ഫാൻ, ഹാൻഡ് ടൗവ്വ
ആഗ്ര: ഇന്ത്യൻ റെയിൽവേ മോഷ്ടാക്കളുടെ കേന്ദ്രമോ? റഎയിൽവേ ട്രാക്കിൽ നിന്നു മുതൽ ട്രെയിൻ കോച്ചുകളിൽ നിന്നുവരെയായി അടിച്ചു മാറ്റിയത് ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ. കോപ്പർ വയറും അയൺ ബോൾട്ടും ടൗവ്വലും വാഷ് ബേസിനും ബ്ലാങ്കെറ്റും ഷവർ വരെയുമാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി 11 ലക്ഷം പേരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് മോഷണ കേസിൽ അറസ്റ്റ് ചെയ്തത്. റെയിൽവേ ട്രാക്കിൽ നിന്നും വരെ സാധനങ്ങൾ മോഷം പോകുന്നതായാണ് റിപ്പോർട്ട് ചെയ്യുന്നതായാണ് 2016ലെ കണക്കുകൾ വ്യക്തമാക്കുന്നത്.
റെയിൽവേ സാധനങ്ങൾ മോഷ്ടിക്കുന്നവരിൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രക്കാരാണ്. ഇവിടെ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. 2.23 ലക്ഷം പേരാണ് ഇവിടെ അറസ്റ്റിലായത്. രണ്ടാം സ്ഥാനത്ത് യുപിയാണ്. 1.22 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടത്.
പാൻഡ്രോൾ ക്ലിപ്‌സ്, ഫിഷ് പ്ലേറ്റ്, ബോൾട്ട്‌സ്, ഓവർഹെഡ് വയേഴ്‌സ്, ട്രെയിൻ കോച്ചുകളിലെ ബാത്ത്‌റൂം ഫിറ്റിങ്‌സ്, ട്യൂബ് ലൈറ്റ്‌സ്, ഫാൻ, ഹാൻഡ് ടൗവ്വൽ, എസി കോച്ചുകളിലെ ബ്ലാങ്കെറ്റുകൾ തുടങ്ങിയവ മോഷണ മുതലിൽ പെടുന്നു. മദ്ധ്യ പ്രദേശിൽ നിന്നും 98, 594 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം തമിഴ് നാട്ടിൽ നിന്നും 81,408 പേരെയും ഗുജറാത്തിൽ നിന്നും 77,047 പേരെയും അറസ്റ്റ് ചെയ്തു.
ട്രെയിൻ കോച്ചുകളിലെ സാധനങ്ങളേക്കാളും മോഷ്ടാക്കൾക്ക് പ്രിയം റെയിൽവേ ട്രാക്കിൽ ഉപയോഗിക്കുന്ന കോപ്പർ, പാൻഡ്രോൾ ക്ലിപ്‌സ്, ഹൈ ടെൻഷൻ ഓവർഹെഡ് വയേഴ്‌സ്, സിഗ്നൽ കേബിൾസ് എന്നിവയാണ്.