- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഇങ്ങനെ ആരെയും ശിക്ഷിക്കരുത് ടീച്ചറേ; ബഞ്ചിന് മുകളിൽ നിർത്തി പീഡിപ്പിച്ചത് മൂന്ന് മണിക്കൂർ; അദ്ധ്യാപികയ്ക്കെതിരെ ആത്മഹത്യാ കുറിപ്പെഴുതി അഞ്ചാം ക്ലാസുകാരൻ വിഷം കഴിച്ച് മരിച്ചു
ഗോരഖ്പുർ: അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 'ഇനി ആരെയും ഇങ്ങനെ ക്രൂരമായി ശിക്ഷിക്കരുതെന്ന്' എഴുതി വച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. യുപിയിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോൺവന്റ് സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ നവനീത് പ്രകാശാണ് വിഷം കഴിച്ച് മരിച്ചത്. ബുധനാഴ്‌ച്ചയായിരുന്നു സംഭവം. 'ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയൂ' എന്നാണ് ആഗ്രഹമായി നവനീത് എഴുതി വെച്ചത്. സെപ്റ്റംബർ 15ന് കുട്ടി പരീക്ഷയെഴുതാൻ സ്‌കൂളിൽ പോയിരുന്നു. സ്‌കൂളിൽ നിന്ന് വന്നതു മുതൽ അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. മൂന്ന് മണിക്കൂറോളം അദ്ധ്യാപിക തന്നെ ബെഞ്ചിനു മുകളിൽ കയറ്റി നിർത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്. കുട്ടിയെ അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ സ്‌കൂളിന് പരാതി നൽകിയിരുന്നെന്നും രക്ഷിതാക്കൾ പറയുന്നു. സ്‌കൂളിനെതിരെയും അദ്ധ്യാപികക്കെതിരെയും ഇവർ പൊലീസി
ഗോരഖ്പുർ: അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 'ഇനി ആരെയും ഇങ്ങനെ ക്രൂരമായി ശിക്ഷിക്കരുതെന്ന്' എഴുതി വച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.
യുപിയിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോൺവന്റ് സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ നവനീത് പ്രകാശാണ് വിഷം കഴിച്ച് മരിച്ചത്. ബുധനാഴ്‌ച്ചയായിരുന്നു സംഭവം.
'ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയൂ' എന്നാണ് ആഗ്രഹമായി നവനീത് എഴുതി വെച്ചത്. സെപ്റ്റംബർ 15ന് കുട്ടി പരീക്ഷയെഴുതാൻ സ്‌കൂളിൽ പോയിരുന്നു. സ്‌കൂളിൽ നിന്ന് വന്നതു മുതൽ അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
മൂന്ന് മണിക്കൂറോളം അദ്ധ്യാപിക തന്നെ ബെഞ്ചിനു മുകളിൽ കയറ്റി നിർത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.
കുട്ടിയെ അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ സ്‌കൂളിന് പരാതി നൽകിയിരുന്നെന്നും രക്ഷിതാക്കൾ പറയുന്നു. സ്‌കൂളിനെതിരെയും അദ്ധ്യാപികക്കെതിരെയും ഇവർ പൊലീസിൽ പരാതി നൽകി. അതേസമയം സ്‌കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.