- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിൽനിന്നു വീണു കൈയൊടിഞ്ഞ പതിനാലുകാരൻ ശസ്ത്രക്രിയക്കു ശേഷം അത്യാസന്നനിലയിലായി; അനസ്തേഷ്യ നൽകിയതിലെ വീഴ്ചയെന്ന് ആക്ഷേപം; കൊല്ലം ഡോ. നായേഴ്‌സ് ആശുപത്രിക്കെതിരേ ബന്ധുക്കളുടെ പരാതി
കൊല്ലം: സൈക്കിളിൽനിന്നു വീണു കൈയൊടിഞ്ഞ നിലയിൽ ആശുപത്രിയിൽ എത്തിയ പതിനാലുകാരന്റെ നില ചികിത്സയിൽ അത്യാസന്നമായി. കൊല്ലത്തെ ഡോ. നായേഴ്‌സ് ആശുപത്രിക്കെതിരേയാണു പരാതി. അനസ്‌തേഷ്യ നൽകിയതിലെ വീഴ്ചയാണ് കാരണമെന്നു കാട്ടി കുട്ടിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. കൊല്ലം എസ്‌പിക്കു നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലം വടക്കേവിള ശ്രീവിലാസം നഗറിൽ പഴനിലത്തു തൊടിയിൽ അബി ഭവനിൽ അയ്യപ്പന്റെ മകൻ അബിയാണ്(14) ആണ് കൊല്ലത്തെ പ്രമുഖ ഹോസ്പിറ്റലായ ഡോക്ടർ നായേഴ്സിലെ ചികിത്സാ പിഴവ് മൂലം അത്യാസന്നനിലയിലായത്. സുഹൃത്തുക്കൾക്കൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടയിൽ വീണു കൈയുടെ അസ്ഥിക്കു പരിക്കേറ്റ അബിനെ ഏപ്രിൽ ഇരുപത്തിയേഴിനാണ് ഡോക്ടർ നായേഴ്സിൽ പ്രവേശിപ്പിച്ചത്. ഇടതു കൈമുട്ടിന്റെ അസ്ഥിയൊടിഞ്ഞു എന്ന എക്‌സ് റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 28-നു ശസ്ത്രക്രിയ നടത്താനായി കൊണ്ടുപോകുകയും ചെയ്തു. ഏറെ നേരത്തിനു ശേഷവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു പ്രതികരണമില്ലാതെ വന്നതിനെ തുടർന്ന് പിതാവായ അയ്യപ്പൻ ഡോക്ടറോട് കാര്യം
കൊല്ലം: സൈക്കിളിൽനിന്നു വീണു കൈയൊടിഞ്ഞ നിലയിൽ ആശുപത്രിയിൽ എത്തിയ പതിനാലുകാരന്റെ നില ചികിത്സയിൽ അത്യാസന്നമായി. കൊല്ലത്തെ ഡോ. നായേഴ്‌സ് ആശുപത്രിക്കെതിരേയാണു പരാതി. അനസ്‌തേഷ്യ നൽകിയതിലെ വീഴ്ചയാണ് കാരണമെന്നു കാട്ടി കുട്ടിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. കൊല്ലം എസ്‌പിക്കു നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലം വടക്കേവിള ശ്രീവിലാസം നഗറിൽ പഴനിലത്തു തൊടിയിൽ അബി ഭവനിൽ അയ്യപ്പന്റെ മകൻ അബിയാണ്(14) ആണ് കൊല്ലത്തെ പ്രമുഖ ഹോസ്പിറ്റലായ ഡോക്ടർ നായേഴ്സിലെ ചികിത്സാ പിഴവ് മൂലം അത്യാസന്നനിലയിലായത്. സുഹൃത്തുക്കൾക്കൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടയിൽ വീണു കൈയുടെ അസ്ഥിക്കു പരിക്കേറ്റ അബിനെ ഏപ്രിൽ ഇരുപത്തിയേഴിനാണ് ഡോക്ടർ നായേഴ്സിൽ പ്രവേശിപ്പിച്ചത്. ഇടതു കൈമുട്ടിന്റെ അസ്ഥിയൊടിഞ്ഞു എന്ന എക്‌സ് റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 28-നു ശസ്ത്രക്രിയ നടത്താനായി കൊണ്ടുപോകുകയും ചെയ്തു.
ഏറെ നേരത്തിനു ശേഷവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു പ്രതികരണമില്ലാതെ വന്നതിനെ തുടർന്ന് പിതാവായ അയ്യപ്പൻ ഡോക്ടറോട് കാര്യം തിരക്കി. കുട്ടിക്ക് അനസ്തേഷ്യ കൊടുത്തതിൽ വന്ന കുഴപ്പം കൊണ്ടാണെന്നും ഇത് ചിലരുടെ ശരീരത്തിൽ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. കുട്ടിയെ കാണണമെന്നു നിർബന്ധം പിടിച്ച ബന്ധുക്കളെ കുട്ടിയെ കാണിച്ചത് വെന്റിലേറ്ററിൽ കിടക്കുന്ന അവസ്ഥയിലാണ്. ബന്ധുക്കൾ ബഹളം കൂട്ടിയതോടെ കുട്ടിയെ തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി ഇപ്പോളും ഗുരുതരാവസ്ഥയിൽ തന്നെയാണ്.
ഒരു വർഷം മുൻപ് ഈ സ്വകാര്യ ആശുപത്രിയിൽ പ്രസവ ചികിത്സക്കായി എത്തിയ യുവതിയുടെ കുഞ്ഞു മരിച്ചതിനെ തുടർന്ന് യുവതിയുടെയോ ബന്ധുക്കളുടെയോ അനുമതി പേപ്പർ വാങ്ങാതെ ഗർഭപാത്രം മാറ്റിയതിന് രോഗിയുടെ ബന്ധുക്കൾ ഹോസ്പിറ്റൽ അടിച്ചുതകർത്ത സംഭവം ഉണ്ടായിട്ടുണ്ട്.