- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി; ജനപ്രതിനികൾക്കെതിരേയുള്ള കേസുകൾ തീർപ്പാക്കാൻ പ്രത്യേക കോടതി രൂപീകരിക്കണമെന്നും കോടതി
ന്യൂഡൽഹി: എംപിമാർക്കെതിരെയും എംഎൽഎമാർക്കെതിരെയുമുള്ള കേസുകൾ വേഗം തീർപ്പാക്കാൻ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. ഡിസംബർ 13നകം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു. ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകൾ കൂടിക്കൂടി വരികയാണ്. 2014ൽ ആയിരത്തിയഞ്ഞൂറു കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തുടർന്നും ഈ തരത്തിലുള്ള കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വളർച്ചയാണ് ഉ്ണ്ടായിരിക്കുന്നത്. ഇത് സമയബനധിതമായി തീർക്കാനുള്ള സംവിധാനമാണ് കോടതി ആരാഞ്ഞത്. കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടു വർഷത്തിലധികം കാലം ക്രിമിനൽ കേസിൽ ശികഷിക്കപ്പെട്ടവർക്ക് നിലവിൽ ആറു വർഷത്തേയ്ക്ക് തെരഞ്ഞടടുപ്പിൽ മത്സരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2014ലെ കണക്കുപ്രകാരം എംപിമാരും എംഎൽഎമാരും ഉൾപ്പെട്
ന്യൂഡൽഹി: എംപിമാർക്കെതിരെയും എംഎൽഎമാർക്കെതിരെയുമുള്ള കേസുകൾ വേഗം തീർപ്പാക്കാൻ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. ഡിസംബർ 13നകം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു.
ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകൾ കൂടിക്കൂടി വരികയാണ്. 2014ൽ ആയിരത്തിയഞ്ഞൂറു കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തുടർന്നും ഈ തരത്തിലുള്ള കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വളർച്ചയാണ് ഉ്ണ്ടായിരിക്കുന്നത്. ഇത് സമയബനധിതമായി തീർക്കാനുള്ള സംവിധാനമാണ് കോടതി ആരാഞ്ഞത്.
കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടു വർഷത്തിലധികം കാലം ക്രിമിനൽ കേസിൽ ശികഷിക്കപ്പെട്ടവർക്ക് നിലവിൽ ആറു വർഷത്തേയ്ക്ക് തെരഞ്ഞടടുപ്പിൽ മത്സരിക്കാനാവില്ല.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2014ലെ കണക്കുപ്രകാരം എംപിമാരും എംഎൽഎമാരും ഉൾപ്പെട്ടിട്ടുള്ള 1,581 കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.