- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ മണിക്കൂറിലും റോഡപകടങ്ങളിൽ പെട്ട് ഇന്ത്യയിൽ കൊല്ലപ്പെടുന്നത് 16 ജീവനുകൾ; തീരാരോഗികളായി മാറുന്നത് 54 പേരും; കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് 1.41 ലക്ഷം ജീവനുകൾ; എന്നിട്ടും എന്തേ സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുന്നില്ല?
ന്യൂഡൽഹി: അനുദിനം രാജ്യത്ത് റോഡപകടങ്ങൾ പെരുകുകയാണ്. കഴിഞ്ഞ വർഷം നാലര ലക്ഷം റോഡപടങ്ങളുണ്ടായി. ഒരു ലക്ഷത്തി നാൽപതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. 4.8 ലക്ഷം പേർക്ക് പരിക്കേറ്റു. ഈ വാഹനാപകടത്തിൽ ഏറെയും അമിത വേഗതയുടെ ദുരന്തമാണ്. ഇത്തവണയും ഈ കണക്കുകൾ കുറയില്ല. അശ്രദ്ധമായ ഡ്രൈവിങ്ങിൽ ജീവനുകൾ പൊലിഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇന്ത്യൻ അർദ്ധ
ന്യൂഡൽഹി: അനുദിനം രാജ്യത്ത് റോഡപകടങ്ങൾ പെരുകുകയാണ്. കഴിഞ്ഞ വർഷം നാലര ലക്ഷം റോഡപടങ്ങളുണ്ടായി. ഒരു ലക്ഷത്തി നാൽപതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. 4.8 ലക്ഷം പേർക്ക് പരിക്കേറ്റു. ഈ വാഹനാപകടത്തിൽ ഏറെയും അമിത വേഗതയുടെ ദുരന്തമാണ്. ഇത്തവണയും ഈ കണക്കുകൾ കുറയില്ല. അശ്രദ്ധമായ ഡ്രൈവിങ്ങിൽ ജീവനുകൾ പൊലിഞ്ഞു കൊണ്ടേ ഇരിക്കുന്നു.
ഇന്ത്യൻ അർദ്ധ സൈനികരെ കൊന്നൊടുക്കുന്നതും റോഡപകടങ്ങളാണ്. 2014ൽ 1232 ജവാന്മാർക്കാണ് റോഡുകളിൽ ജീവൻ നഷ്ടമായത്. ഇതിന്റെ ഏഴ് ശതമാനം മാത്രമാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടിലിൽ മരിക്കുന്ന സൈനികരുടെ എണ്ണം. ഇതിൽ നിന്ന് തന്നെ റോഡപകടങ്ങളുണ്ടാക്കുന്ന ജീവൻ നഷ്ടത്തിന്റെ കണക്ക് വ്യക്തമാണ്. സൈന്യം സഞ്ചരിക്കുന്ന റോഡുകളുടെ നിലവാരത്തകർച്ച തന്നെയാണ് ഈ അപകടങ്ങൾക്ക് കാരണം. റോഡുകളുടെ ശോചനീയാവസ്ഥയാണ് അർദ്ധ സൈനിക വിഭാഗത്തിലെ സൈനികരുടെ റോഡപടങ്ങൾ വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യവികസനമാണ് പ്രധാനമന്ന് പറയുന്നവർ യഥാർത്ഥ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ അപകടങ്ങൾ തുടർക്കഥയാകുന്നു.
എല്ലാ മണിക്കൂറിലും ആയിരക്കണക്കിന് റോഡപകടങ്ങൾ രാജ്യത്ത് സംഭവിക്കുന്നു. മണിക്കൂറിൽ 18 പേർ കൊല്ലപ്പെടുന്നു. 54 പേർ അതീവ ഗുരുതരാവസ്ഥയിലായി പരസഹായത്തിനായി കേഴുന്നവരായി മാറുന്നു. എല്ലാ കണക്കുകളും സർക്കാരുകളുടെ കൈയിലുണ്ട്. എന്നിട്ടും ഹൈവേകളിലെ അമിത വേഗതയും മറ്റ് റോഡുകളുടെ ശോചനീയാവസ്ഥയും മാറ്റാൻ കാര്യമായി ഒന്നും ചെയ്യുന്നില്ല. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗതയും തടയാൻ ആരും റോഡുകളിൽ ഇല്ല. ഇത് തന്നെയാണ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം കൂട്ടുന്നത്. അടിയന്തര ഇടപെടലുകൾ ഉടൻ അനിവാര്യമായിരിക്കുന്നു.
ദേശീയ ക്രൈ റിക്കോർഡ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് അമിത വേഗതയും അപകടകരമായ ഡ്രൈവിങ്ങും തന്നെയാണ് ദുരന്തങ്ങളുടെ പ്രധാന കാരണം. ഇരു ചക്രവാഹനങ്ങളും ലോറികളും ട്രക്കുകളുമാണ് അപകടമുണ്ടാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. 2014ലെ റോഡപകടങ്ങളിൽ പകുതിയും ഈ മൂന്ന് വിഭാഗവും ചേർന്നുണ്ടാക്കിയതാണ്. 13, 787 ഇരുചക്രവാഹന ഡ്രൈവർമാരാണ് കഴിഞ്ഞ വർഷം മരിച്ചത്. ഇരുചക്രവാഹനങ്ങളുണ്ടാക്കിയ അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ എണ്ണം 23, 529 ആണ്. 42000 ജീവനുകളെടുത്തത് അമിത വേഗതയായിരുന്നു. ഓവർ സ്പീഡിന്റെ ഫലമായി 1.7 ലക്ഷം അപകടമാണ് രാജ്യത്തുണ്ടായത്.
ഉത്തർപ്രദേശും തമിഴ്‌നാടും മഹാരാഷ്ട്രയും കർണ്ണാടകയും രാജസ്ഥാനുമാണ് അപകടങ്ങളുണ്ടാക്കുന്നതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. അപകടങ്ങളിൽ 40 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലുമാണ്. ഉത്തർപ്രദേശിലാണ് മരങ്ങൾ കൂടുതൽ. തമിഴ്‌നാട്ടിൽ അപകടങ്ങൾ കൂടുതലായി ഉണ്ടാകാറുണ്ടെങ്കിൽ ജീവന് അപകടം സംഭവിക്കുന്ന നിരക്ക് കുറവാണ്. 53 വൻ നഗരങ്ങളിൽ ഡൽഹിയാണ് അപകടങ്ങളിൽ ഒന്നാമത്.
ചെന്നൈയും ഭോപ്പാലും ജയ്‌പ്പൂരും തൊട്ട് പിന്നിലുണ്ട്. തെലുങ്കാനയിലെ എക്സ്‌പ്രസ് ഹൈവേയിലും അപകടങ്ങൾ കൂടതലാണ്. എക്‌സ് പ്രസ് ഹൈവിയിലുണ്ടായ 1802 മരങ്ങളിൽ 279ഉം തെലുങ്കാനയിൽ സംഭവിച്ചവയാണ്.