- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂര കൊലപാതങ്ങൾക്ക് പിന്നാലെ ആറ്റിങ്ങലിനെ ഞെട്ടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്ത സംഭവവും; ദളിത് പെൺകുട്ടിയെ അഞ്ചംഗ സംഘം ഇരയാക്കിയത് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി: തെരഞ്ഞെടുപ്പ് തിരക്കിൽ പ്രതികരിക്കാതെ മൗനം പാലിച്ച് രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുകാലമായി നിരന്തരമുള്ള അനിഷ്ട സംഭവങ്ങൾ ചോദ്യചിഹ്നമുയർത്തുന്നത് ആറ്റിങ്ങലിലെ തകരുന്ന ക്രമസമാധാനത്തെ കുറിച്ചു തന്നെയാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് കണ്ണൂരും തിരുവനന്തപുരം റൂറൽ മേഖലയിലുമാണ്. ഇതിൽ തന്നെ തിരുവനന്തപുരം റൂറൽ മേഖലയിലെ കുറ്റകൃത്ത്യങ്ങളിൽ സിംഹഭാഗവും ആറ്റിങ്ങൽ ഭാഗത്താണ് എന്നതാണ് വസ്തുത. എന്തുകൊണ്ട് നിരന്തരം ആറ്റിങ്ങൽ. നിഷ്‌ക്രിയമായ പൊലീസ് സംവിധാനമോ? രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലില്ലായമയോ? എന്ത്തന്നെയായാലും ആറ്റിങ്ങലിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി അടിയന്തര നടപടികൾ തന്നെ സ്വീകരിക്കാൻ അധികൃതർ ബാധ്യസ്ഥരാണ്. ഒന്നിനു പിന്നാലെ ഒന്നായി ആറ്റിങ്ങലിൽ അരങ്ങേറുന്ന കുറ്റ കൃത്യങ്ങൾ കേരള സമൂഹത്തിലാകമാനം ഭീതി പരത്തുന്നവയാണ്. രണ്ട് വർഷം മുൻപ് ആറ്റിങ്ങൽ ആലംകോട് പ്രദേശത്ത് കാമുകനുമായി ഒളിച്ചോടുന്നതിനു വേണ്ടി സ്വന്തം മകളേയും ഭർത്താവിന്റെ അമ്മയേയും കൊലപ്പെടുത്തുന്നതിനും കാമുകൻ നിനോ മാത്യുവിന് ഒത്താശ ചെയ്ത അനുശാന്തി. ഇവരുടെ ഭർത്താവിനേയും കാമ
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുകാലമായി നിരന്തരമുള്ള അനിഷ്ട സംഭവങ്ങൾ ചോദ്യചിഹ്നമുയർത്തുന്നത് ആറ്റിങ്ങലിലെ തകരുന്ന ക്രമസമാധാനത്തെ കുറിച്ചു തന്നെയാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് കണ്ണൂരും തിരുവനന്തപുരം റൂറൽ മേഖലയിലുമാണ്. ഇതിൽ തന്നെ തിരുവനന്തപുരം റൂറൽ മേഖലയിലെ കുറ്റകൃത്ത്യങ്ങളിൽ സിംഹഭാഗവും ആറ്റിങ്ങൽ ഭാഗത്താണ് എന്നതാണ് വസ്തുത. എന്തുകൊണ്ട് നിരന്തരം ആറ്റിങ്ങൽ. നിഷ്‌ക്രിയമായ പൊലീസ് സംവിധാനമോ? രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലില്ലായമയോ? എന്ത്തന്നെയായാലും ആറ്റിങ്ങലിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി അടിയന്തര നടപടികൾ തന്നെ സ്വീകരിക്കാൻ അധികൃതർ ബാധ്യസ്ഥരാണ്.
ഒന്നിനു പിന്നാലെ ഒന്നായി ആറ്റിങ്ങലിൽ അരങ്ങേറുന്ന കുറ്റ കൃത്യങ്ങൾ കേരള സമൂഹത്തിലാകമാനം ഭീതി പരത്തുന്നവയാണ്. രണ്ട് വർഷം മുൻപ് ആറ്റിങ്ങൽ ആലംകോട് പ്രദേശത്ത് കാമുകനുമായി ഒളിച്ചോടുന്നതിനു വേണ്ടി സ്വന്തം മകളേയും ഭർത്താവിന്റെ അമ്മയേയും കൊലപ്പെടുത്തുന്നതിനും കാമുകൻ നിനോ മാത്യുവിന് ഒത്താശ ചെയ്ത അനുശാന്തി. ഇവരുടെ ഭർത്താവിനേയും കാമുകൻ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. പട്ടാപകൽ വക്കം റെയിൽവേ ഗേറ്റിനു സമീപം അഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ഷബീർ. ആറ്റിങ്ങൽ ബസ്റ്റാന്റിനു സമീപം കാമുകൻ കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയതും ഈ അടുത്ത് നടന്ന സംഭവങ്ങളിൽ ഒന്നാണ്.
ഇതിന്റെയൊപ്പമാണ് കഴിഞ്ഞദിവസം പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഉൾപ്പെടെ അഞ്ചു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി ആറ്റിങ്ങൽ ഡിവൈഎസ്‌പി. കേസുമായി ബന്ധപ്പെട്ട് 7 യുവാക്കളെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ഒന്നാം പ്രതി അയിരൂർ സ്വദേശിയും ഓട്ടോഡ്രൈവറുമായ അമീറാണെന്നും പൊലീസ് അറിയിച്ചു. പിടികൂടാനുള്ള പ്രതികളിൽ ചിലർ പൊലീസ് നിരീക്ഷണത്തിനുള്ളിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെയാണ്: പിന്നാക്ക വിഭാഗത്തിൽ പെട്ട 16 കാരിയായ പെൺകുട്ടിയുടെ മാതാവിന് മാനസിക അസ്വാസ്ത്യമുള്ള യുവതിയാണ്. പിതാവ് നേരത്തേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. പെൺകുട്ടിയുടെ ബന്ധുവിന്റെ കൂട്ടുകാരായ അമീറും അനൂപ് ഷായും പെൺകുട്ടിയുമായി ചങ്ങാത്തത്തിലായി. ഇവർ സഹോദരൻ റോഡിൽ മദ്യപിച്ചു നിൽക്കുന്നു എന്നും പെൺകുട്ടി വന്നു വിളിച്ചാലേ വരൂ എന്നു പറയുന്നു വെന്നും കുട്ടിയെ ധരിപ്പിച്ച് ഫെബ്രുവരി രണ്ടാം തീയതി അമീർ ഓടിക്കുന്ന ഓട്ടോയിൽ അനൂപ് ഷായോടൊപ്പം കൂട്ടിക്കൊണ്ടു പോയി.
എന്നാൽ ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ഇരുവരും ഓട്ടോയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന രംഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് പീന്നീട് പലതവണ ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് പല സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടു പോയി മറ്റുള്ളവർക്ക് കാഴ്ച വച്ചതായാണ് പെൺകുട്ടിയുടെ മൊഴി. വിസമ്മതിച്ചാൽ മർദ്ദിക്കുകയും നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ശരീരത്തിൽ സിഗററ്റുകൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്തായിരുന്നു പീഡനം. ഇതിലൂടെ ഒന്നും രണ്ടും പ്രതികൾ മറ്റുള്ളവരിൽ നിന്നും പണം വാങ്ങുന്നത് കണ്ടതായും കുട്ടി പൊലീസിനോട് പറഞ്ഞു.
രണ്ടു മാസത്തോളം ഇവർ കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. മാർച്ച് 30ന് കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി. ഇവരുടെ ഓട്ടോയിൽ മൂന്നു ചെറുപ്പക്കാരും ഉണ്ടായിരുന്നു. അവരുടെ സങ്കേതമായ പാരിപ്പള്ളി പ്ലാവിന്മൂട്ടി ജംഗ്ഷനിൽ എത്തിയപ്പോഴാണ് ഒരു സംഘം തന്നെ ഉണ്ടെന്ന് കുട്ടി മനസ്സിലാക്കിയത്. ശാരീരികമായി പ്രശ്‌നമാണെന്നും തന്നെ ഉപദ്രവിക്കരുതെന്ന് കൂടെയുള്ളവരോട് പറഞ്ഞപ്പോൾ അവർ ഇറങ്ങിപ്പോയി. റോഡിൽ വച്ച് അമീറും അനൂപ് ഷായും കുട്ടിയെ തല്ലിചതച്ചു.
ഇതുകണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം പറഞ്ഞത്. പൊലീസ് എത്തിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങൾ പുറത്തു വന്നത്. പ്രതികളുടെ സ്ഥലം കല്ലമ്പലം സ്റ്റേഷനിലായതിനാൽ കല്ലമ്പലത്തേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. വർക്കല സിഐ അശേകൻ, കല്ലമ്പലം എസ്‌ഐ അനീഷ്, അഡീഷണൽ എസ്‌ഐ ഗോപകുമാർ, ഡിവൈഎസ്‌പിയുടെ ടീമിലുള്ള എസ്‌ഐ നിസാർ എന്നിരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ആറ്റിങ്ങൽ കോടതി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സുരേഷ് വണ്ടന്നൂർ മറ്റ് കേസുകൾ മാറ്റിവച്ചാണ് ഈ കേസ് പരിഗണിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
അയിരൂർ കിഴക്കേപ്പുറം ബിജു മൻസിലിൽ കുക്കു എന്നു വിള്ളിക്കുന്ന അനൂപ് ഷാ (21), ചെമ്മരുതി വടശ്ശേരിക്കോണം നിഹാസ് മൻസിലിൽ അക്രു എന്നു വിളിക്കുന്ന ഷഹനാസ്(19), വർക്കല തൊടുവേ പുതുവൽപുത്തൻ വീട്ടിൽ സൽമാൻ( (19), അയിരൂർ ഇലകമൺ ഫാത്തിമാ മൻസിലിൽ കണ്ണൻ എന്നു വിളിക്കുന്ന സഹീദ്( 21), ചെമ്മരുതി ചാവർകോട് ഗുലാബ് വീട്ടി. സൂരത്(32), ചെമ്മരുതി ചാവർകോട് ലൈലാ മൻസിലിൽ കുട്ടു എന്നു വിളിക്കുന്ന അൽഅമീൻ( 23), ഇടവ കൊച്ചു തൊടിയിൽ ഷംനാദ് മൻസിലിൽ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21)എന്നിവരാണ് പിടിയിലായത്.
തെരഞ്ഞടുപ്പ് തിരക്കുകൾകൾക്കിടയിൽ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാൻപോലും രാഷ്ട്രീയ നേതാക്കൾക്കു സമയമില്ലെന്ന മട്ടാണ്. ദേശീയ തലത്തിൽ ഇത്തരം സംഭവങ്ങളെ എതിർക്കുകയും കേരളത്തിൽ സംഭവിക്കുമ്പോൾ മൗനം പാലിക്കുന്നതും ആത്മഹത്യാപരമെന്നു തന്നെ വിശേഷിപ്പിക്കാം.