ലക്‌നോ: ഉത്തർപ്രദേശിൽ സംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് വീണ് 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. മുറാദ്നഗർ സിറ്റിയിലാണ് സംഭവം. കനത്ത മഴയാണ് അപകടകാരണം. മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി

10 പേരോളം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണു നിഗമനം. 38 പേരെ രക്ഷിച്ചു. പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് ഗസ്സിയാബാദ് റൂറൽ എസ്‌പി ഇറാജ് രാജ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.