- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിച്ചു ചതിച്ച കാമുകന്റെ ബൈക്ക് കത്തിക്കാൻ 17കാരിയുടെ വക ക്വട്ടേഷൻ; ആയിരം രൂപ അഡ്വാൻസ് നൽകി കരാർ ഉറപ്പിച്ചു; കൃത്യം നിർവഹിച്ച ശേഷം 5000 രൂപ ജനലിലൂടെ വലിച്ചെറിഞ്ഞു നൽകി; പൊലീസ് അന്വേഷണം നടത്തിയപ്പോൾ മൂന്നംഗ സംഘം പിടിയിലായി
കോഴിക്കോട്: പ്രണയച്ചതിക്ക് എങ്ങനെയൊക്കെ പ്രതികാരം ചെയ്യാം? കോഴിക്കോട്ടെ പെൺകുട്ടി തീരുമാനമെടുത്തത് ക്വട്ടേഷൻ സംഘങ്ങളെ ഏൽ്പ്പിക്കാനാണ്. ഇങ്ങനെ ക്വട്ടേഷൻ സംഘങ്ങൾ വഴി വഞ്ചിച്ച കാമുകന്റെ ബൈക്ക് കത്തിച്ചാണ് പ്രതികാരം തീർത്തത്. ബൈക്ക് കത്തിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ച വേളയിൽ മൂന്നംഗ ക്വട്ടേഷൻ സംഘം അറസ്റ്റിലായതോടെയാണ് പ്രണയ സംഭവത്തിലെ പ്രതികാരമാണ് നടന്നതെന്ന കഥ വെളിയിൽ വന്നത്. സംഭവത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയാണ് പ്രതിസ്ഥാനത്ത്. ക്വട്ടേഷൻ സംഘത്തിൽ പെട്ട കുഞ്ഞിലന്റകത്ത് വീട്ടിൽ അരുൺ (19), എടക്കലകത്ത് വീട്ടിൽ വിഷ്ണുപ്രസാദ് (22), ഫിഷർമൻ കോളനിയിൽ സുജിത് (21) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റിലായത്. കേസിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: +2 വിദ്യാർത്ഥിനിയും അയൽവാസിയായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാം എന്നു യുവാവു പെൺകുട്ടിക്ക് വാക്കു നൽകിയിരുന്നത്രേ. യുവാവിനു മറ്റൊരു വിവാഹം ഉറപ്പിച്ചെന്നറിഞ്ഞ പെൺകുട്ടി തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് വ
കോഴിക്കോട്: പ്രണയച്ചതിക്ക് എങ്ങനെയൊക്കെ പ്രതികാരം ചെയ്യാം? കോഴിക്കോട്ടെ പെൺകുട്ടി തീരുമാനമെടുത്തത് ക്വട്ടേഷൻ സംഘങ്ങളെ ഏൽ്പ്പിക്കാനാണ്. ഇങ്ങനെ ക്വട്ടേഷൻ സംഘങ്ങൾ വഴി വഞ്ചിച്ച കാമുകന്റെ ബൈക്ക് കത്തിച്ചാണ് പ്രതികാരം തീർത്തത്. ബൈക്ക് കത്തിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ച വേളയിൽ മൂന്നംഗ ക്വട്ടേഷൻ സംഘം അറസ്റ്റിലായതോടെയാണ് പ്രണയ സംഭവത്തിലെ പ്രതികാരമാണ് നടന്നതെന്ന കഥ വെളിയിൽ വന്നത്.
സംഭവത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയാണ് പ്രതിസ്ഥാനത്ത്. ക്വട്ടേഷൻ സംഘത്തിൽ പെട്ട കുഞ്ഞിലന്റകത്ത് വീട്ടിൽ അരുൺ (19), എടക്കലകത്ത് വീട്ടിൽ വിഷ്ണുപ്രസാദ് (22), ഫിഷർമൻ കോളനിയിൽ സുജിത് (21) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റിലായത്. കേസിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: +2 വിദ്യാർത്ഥിനിയും അയൽവാസിയായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാം എന്നു യുവാവു പെൺകുട്ടിക്ക് വാക്കു നൽകിയിരുന്നത്രേ.
യുവാവിനു മറ്റൊരു വിവാഹം ഉറപ്പിച്ചെന്നറിഞ്ഞ പെൺകുട്ടി തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് വിസമ്മതിച്ചു. വിവാഹം കഴിക്കാൻ തയാറല്ലെന്നു യുവാവ് അറിയിച്ചതിനെ തുടർന്നാണ് പതിനേഴുകാരിയുടെ പ്രതികാരത്തിനായി പദ്ധതികൾ തതയ്യാറാക്കിയത്. പിന്നീട് നിരന്തരം ഫോൺ ഭീഷണികളും മെസേജുകളും യുവാവിന്റെ ഫോണിലേക്ക് അയച്ചു. കൂടാതെ യുവാവുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് വിവാഹത്തിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടു. അതോടെ ആ കല്യാണം മുടങ്ങി. കൂട്ടുകാരിയുടെ കാമുകനെ കൂട്ടുപിടിച്ച് നഗരത്തിലെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തിനു ആറായിരം രൂപയ്ക്ക് ക്വട്ടേഷനും നൽകി. അഡ്വാൻസായി 1000 രൂപ കൊടുത്തു.
ക്വട്ടേഷൻ ഏറ്റെടുത്ത സംഘം കാമുകന്റെ വീട്ടിലെത്തി ബൈക്ക് പുറത്തേക്ക് കൊണ്ടുപോയി തീയിട്ടു നശിപ്പിച്ചു. ശേഷം കാമുകന്റെ ഫോണിലേക്ക് ഗുഡ്‌ബൈ എന്ന മെസേജും അയച്ചു. ബൈക്ക് കത്തിച്ച ശേഷം പുലർച്ചെ രണ്ടരയ്ക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ ക്വട്ടേഷൻ സംഘത്തിനു ജനൽ വഴി ബാക്കി 5000 രൂപ എറിഞ്ഞു കൊടുത്തു.
കാമുകനായ യുവാവിന്റെ പരാതിയിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു. തുടക്കത്തിൽ തന്നെ യുവാവ് പെൺകുട്ടിയെ കുറിച്ച് പൊലീസിനു സൂചന നൽകി. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ മെസേജ് വന്ന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘം പിടിയിലാകുന്നത്. ഇവർക്ക് നഗരത്തിലെ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ട്. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് ബൈക്ക് കത്തിച്ചതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു.