- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ സ്വകാര്യ നഴ്സിങ് ഹോമിൽ പോയ പത്തൊൻപതുകാരി രക്തം വാർന്നു മരിച്ചു; കാമുകനെയും ഡോക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: ആ പത്തു വയസ്സുകാരി പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ കോടതി അനുവാദം നൽകാതിരുന്നത് ഇതുകൊണ്ടാണ്. ഹൈദരാബാദിൽ നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ പത്തൊൻപതുകാരിയായി എൻജിനീയറിങ് വിദ്യാർത്ഥിനി രക്തംവാർന്ന് മരിച്ചു. ഏഴ് മാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടി അതി ദാരുണമായി കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ വനസ്താലിപുരത്തെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമിലാണ് പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയ ആയത്. പെൺകുട്ടി കാമുകനായ മധുവും ഒന്നിച്ചാണ് ആശുപത്രിയിൽ എത്തി ഗർഭഛിദ്രത്തിന് വിധേയ ആയത്. തുടർന്ന് രക്തം വാർന്ന് പെൺകുട്ടി മരിക്കുക ആയിരുന്നു. എന്നാൽ മകൾ ഗർഭിണിയാണെന്ന വിവരം അറിയില്ലെന്നായിരുന്നു മമാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ കാമുകനെയും ഒരു ഡോക്ടറേയും പൊലീസ് അറസ്റ്റു ചെയ്തു. കാമുകനെതിരെ വഞ്ചനാകേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20 ആഴ്ചവരെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ നിയമുള്ളിടത്താണ് ഏഴ് മാസം കഴിഞ്ഞ ഗർഭം ഇല്ലാതാക്കാൻ ഇവർ ശ്രമിച്ചത്. മധു കഴിഞ്ഞ ദിവസം പെൺകുട്ടിയെ വനസ്താലിപുര
ഹൈദരാബാദ്: ആ പത്തു വയസ്സുകാരി പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ കോടതി അനുവാദം നൽകാതിരുന്നത് ഇതുകൊണ്ടാണ്. ഹൈദരാബാദിൽ നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ പത്തൊൻപതുകാരിയായി എൻജിനീയറിങ് വിദ്യാർത്ഥിനി രക്തംവാർന്ന് മരിച്ചു. ഏഴ് മാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടി അതി ദാരുണമായി കൊല്ലപ്പെട്ടത്.
ഹൈദരാബാദിലെ വനസ്താലിപുരത്തെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമിലാണ് പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയ ആയത്. പെൺകുട്ടി കാമുകനായ മധുവും ഒന്നിച്ചാണ് ആശുപത്രിയിൽ എത്തി ഗർഭഛിദ്രത്തിന് വിധേയ ആയത്. തുടർന്ന് രക്തം വാർന്ന് പെൺകുട്ടി മരിക്കുക ആയിരുന്നു. എന്നാൽ മകൾ ഗർഭിണിയാണെന്ന വിവരം അറിയില്ലെന്നായിരുന്നു മമാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.
സംഭവത്തിൽ കാമുകനെയും ഒരു ഡോക്ടറേയും പൊലീസ് അറസ്റ്റു ചെയ്തു. കാമുകനെതിരെ വഞ്ചനാകേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20 ആഴ്ചവരെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ നിയമുള്ളിടത്താണ് ഏഴ് മാസം കഴിഞ്ഞ ഗർഭം ഇല്ലാതാക്കാൻ ഇവർ ശ്രമിച്ചത്.
മധു കഴിഞ്ഞ ദിവസം പെൺകുട്ടിയെ വനസ്താലിപുരത്തെ സ്വകാര്യ നഴ്സിങ് ഹോമിൽ എത്തിക്കുകയായിരുന്നു. ഗർഭം അലസിപ്പോകുന്നതിന് ഡോക്ടർ ഒരു ഗുളികയും നൽകി. ഞായറാഴ്ച രാവിലെ മുതൽ പെൺകുട്ടിക്ക് നിലയ്ക്കാത്ത രക്തപ്രവാഹം അനുഭവപ്പെട്ടു. ഇതോടെ 20,000 രൂപ ഫീസ് ഈടാക്കിയ ഡോക്ടർ പെൺകുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മധുവിനോട് ആവശ്യപ്പെട്ടു. അവിടെവച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.