- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്നു സ്കൂളിലേക്കു പോയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം; പത്താം ക്ലാസുകാരി സ്കൂളിൽ എത്താത്തതിൽ സംശയം തോന്നിയ അദ്ധ്യാപകർ വീട്ടിൽ അറിയിച്ചു; സ്‌കൂൾ വിടുന്ന സമയത്തിനു മുമ്പു കുട്ടിയെ തിരികെ എത്തിച്ചു രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ
മലപ്പുറം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണു രണ്ടു പേർ പിടിയിലായത്. അനന്താവൂർ മുട്ടിക്കല്ല് വള്ളിക്കാട്ടിൽ മുഹമ്മദ് ശാകിർ (23), സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുറുമ്പത്തൂർ മേനോത്തിൽ സലീം (29) എന്നിവരെയാണ് തിരൂർ സി.ഐ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മാതാവ് തിരൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പെൺകുട്ടി ക്ലാസിലെത്താതിരുന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ ഇടപെടലാണ് ഞൊടിയിടയിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്. വ്യാഴാഴ്ച സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ ക്ലാസിൽ കാണാതായപ്പോൾ സ്‌കൂൾ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് തട്ടിക്കൊണ്ടുപോയ സംഭവം അറിയുന്നത്. അതോടെ പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വ
മലപ്പുറം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണു രണ്ടു പേർ പിടിയിലായത്.
അനന്താവൂർ മുട്ടിക്കല്ല് വള്ളിക്കാട്ടിൽ മുഹമ്മദ് ശാകിർ (23), സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുറുമ്പത്തൂർ മേനോത്തിൽ സലീം (29) എന്നിവരെയാണ് തിരൂർ സി.ഐ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മാതാവ് തിരൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പെൺകുട്ടി ക്ലാസിലെത്താതിരുന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ ഇടപെടലാണ് ഞൊടിയിടയിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്.
വ്യാഴാഴ്ച സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ ക്ലാസിൽ കാണാതായപ്പോൾ സ്‌കൂൾ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് തട്ടിക്കൊണ്ടുപോയ സംഭവം അറിയുന്നത്. അതോടെ പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശാകിറിനെയും സലീമിനെയും കുറിച്ച് വിവരം ലഭിച്ചത്. സ്‌കൂൾ വിടുന്ന സമയത്തിനകം കുട്ടിയെ തിരിച്ചെത്തിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.
തിരുനാവായ-പുത്തനത്താണി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറാണ് മുഹമ്മദ് ശാകിർ. കുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായിട്ടുള്ളതായി പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോ കണ്ടെടുക്കാനുണ്ട്. പീഡനം, പോസ്‌കോ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മഞ്ചേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.