- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്താംബുൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരും; രാജ്യസഭാ മുൻ എംപി അക്തർ ഹസൻ റിസ്‌വിയുടെ മകനും സിനിമാസംവിധായകനുമായ അബീസ് റിസ്വിക്കും ഗുജറാത്ത് സ്വദേശി ഖുശി ഷാക്കും ജീവൻ നഷ്ടമായ വാർത്ത അറിയിച്ചു സുഷമ സ്വരാജിന്റെ ട്വീറ്റ്
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. രാജ്യസഭാ മുൻ എംപി അക്തർ ഹസൻ റിസ്‌വിയുടെ മകൻ അബിസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുശി ഷാ എന്നിവരാണു കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. റിസ്‌വി ബിൽഡേഴ്‌സ് സിഇഒ ആയ അബിസ് റിസ്‌വി സിനിമാസംവിധായകൻ കൂടിയാണ്. ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനെ തുടർന്ന് ഇന്ത്യൻ അംബാസഡർ ഇസ്താംബുളിലേക്കു തിരിച്ചിട്ടുണ്ടെന്നും സുഷമ അറിയിച്ചു. രക്തത്തിൽ കുളിച്ചു തുർക്കിയിൽ പുതുവർഷം പിറവിയെടുത്തത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. ഇസ്താംബുളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്‌പ്പിൽ നാൽപ്പതിലേറെപ്പേരാണു കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു സൂചന. ഒർട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. I have a bad news from Turkey. We have lost two Indian nationals in the Istanbul attack. Indian Ambassador is on way to Istanbul. /1 - Sus
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. രാജ്യസഭാ മുൻ എംപി അക്തർ ഹസൻ റിസ്‌വിയുടെ മകൻ അബിസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുശി ഷാ എന്നിവരാണു കൊല്ലപ്പെട്ടത്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. റിസ്‌വി ബിൽഡേഴ്‌സ് സിഇഒ ആയ അബിസ് റിസ്‌വി സിനിമാസംവിധായകൻ കൂടിയാണ്. ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനെ തുടർന്ന് ഇന്ത്യൻ അംബാസഡർ ഇസ്താംബുളിലേക്കു തിരിച്ചിട്ടുണ്ടെന്നും സുഷമ അറിയിച്ചു.
രക്തത്തിൽ കുളിച്ചു തുർക്കിയിൽ പുതുവർഷം പിറവിയെടുത്തത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. ഇസ്താംബുളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്‌പ്പിൽ നാൽപ്പതിലേറെപ്പേരാണു കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു സൂചന. ഒർട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.
I have a bad news from Turkey. We have lost two Indian nationals in the Istanbul attack. Indian Ambassador is on way to Istanbul. /1
- Sushma Swaraj (@SushmaSwaraj) January 1, 2017
The victims are Mr.Abis Rizvi son of former Rajya Sabha MP and Ms.Khushi Shah from Gujarat. /2
- Sushma Swaraj (@SushmaSwaraj) January 1, 2017
സംഭവ സമയത്ത് ക്ലബ്ബിൽ നൂറുകണക്കിനു പേർ ഉണ്ടായിരുന്നു. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബ്ബിലുണ്ടായിരുന്നവർക്കു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണമാണെന്ന് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
തുർക്കി തലസ്ഥാനമായ അങ്കാറയിൽ റഷ്യൻ അംബാസിഡർ ആന്ദ്രേയ് കർലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ഇസ്താംബൂളിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഡിസംബർ 10ന് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു. അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് തുർക്കിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. കുർദിഷ്, ഐ·എസ് ഭീകരർ കഴിഞ്ഞവർഷം തുർക്കിയിൽ നടത്തിയ ആക്രമണങ്ങളിൽ 180 ഓളം പേരാണ് കൊല്ലപ്പെട്ടത്.