ഹൈദരാബാദ്: ആത്മഹത്യ ചെയ്യുന്നതിന് തെളിവായി വീഡിയോ ചിത്രീകരിച്ച ശേഷം വിഷം കഴിച്ച യുവാവ് രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യുന്നതിന് കാരണങ്ങൾ നിരത്തി വീഡിയോയാക്കിയ ശേഷം വിഷം കഴിച്ച 20കാരനാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.

സഹിർ മഡാനിയാണ് ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് സെൽഫി വീഡിയോ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. വിഷം കഴിച്ചാണ് സഹിർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹിറിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കൾ പുറത്ത് പോയപ്പോഴാണ് സഹിർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. താൻ മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്തിട്ടും തന്റെ ജീവിതത്തിന് ആരും പിന്തുണ നൽകുന്നില്ലെന്നും. ഇത്തരത്തിൽ ഒരു ജീവിതം തനിക്ക് വേണ്ടയെന്നുമാണ് സഹിർ ആത്മഹത്യാ ശ്രമത്തിന് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.