- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡിൽ ബിജെപി നേതാവിന്റെ ഗോശാലയിൽ പട്ടിണി കിടന്ന് ചത്തത് 200 പശുക്കൾ; ഭക്ഷണം ലഭിക്കാതെയാണ് മരണമെന്ന് സ്ഥിരീകരിച്ച് മൃഗ ഡോക്ടർ; 50 പശുക്കൾ കൂടി ഗുരുതരാവസ്ഥയിൽ
റായ്പൂർ: ഛത്തീസ് ഗഡിലെ ദുർഗ ജില്ലയിൽ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പട്ടിണിയും മരുന്നുമില്ലാതെ നൂറ് കണക്കിന് പശുക്കൾ ചത്തു. ബിജെപി നേതാവ് ഹരീഷ് വർമയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് ഏഴ് ദിവസത്തിനിടെ 200 പശുക്കൾ ചത്തത്. ഗോശാലയുടെ പരിസരങ്ങളിൽ പശുക്കൾ മരിച്ച നിലയിൽ മൃഗ ഡോക്ടർമാരും ആരോഗ്യ വകുപ്പ് അധികൃതരും കണ്ടെത്തി. ഭഷണം ഇല്ലാത്തതുമൂലവും മരുന്നുകൾ നൽകാത്തത് മൂലവുമാണ് പശുക്കൾ ചത്തതെന്നാണ് ഡോക്ടർമാരുടെ നിഗമനം. 50 ൽ അധികം പശുക്കൾ ഗുരുതരാവസ്ഥയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗോശാലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പശുക്കളുടെ പോസ്റ്റ്‌മോർട്ടത്തിൽ നിന്നാണ് പട്ടിണിമൂലമാണ് മരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പശുക്കൾ മരിച്ചിരുന്നെന്നും ജെസിബി ഉപയോഗിച്ച് ഇവയെ കുഴിച്ചുമൂടിയെന്നും സമീപവാസികൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പശുക്കൾ ചത്തത് സംബന്ധിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ മതിൽ ഇടിഞ്ഞ് വീണാണ് പശുക്കൾ ചത്തതെന്നാണ് ഹരീഷ് ശർമയുടെ വാദം. ബിജെപി നേതാവ് ഹരീഷ്
റായ്പൂർ: ഛത്തീസ് ഗഡിലെ ദുർഗ ജില്ലയിൽ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പട്ടിണിയും മരുന്നുമില്ലാതെ നൂറ് കണക്കിന് പശുക്കൾ ചത്തു. ബിജെപി നേതാവ് ഹരീഷ് വർമയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് ഏഴ് ദിവസത്തിനിടെ 200 പശുക്കൾ ചത്തത്. ഗോശാലയുടെ പരിസരങ്ങളിൽ പശുക്കൾ മരിച്ച നിലയിൽ മൃഗ ഡോക്ടർമാരും ആരോഗ്യ വകുപ്പ് അധികൃതരും കണ്ടെത്തി.
ഭഷണം ഇല്ലാത്തതുമൂലവും മരുന്നുകൾ നൽകാത്തത് മൂലവുമാണ് പശുക്കൾ ചത്തതെന്നാണ് ഡോക്ടർമാരുടെ നിഗമനം. 50 ൽ അധികം പശുക്കൾ ഗുരുതരാവസ്ഥയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗോശാലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പശുക്കളുടെ പോസ്റ്റ്‌മോർട്ടത്തിൽ നിന്നാണ് പട്ടിണിമൂലമാണ് മരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പശുക്കൾ മരിച്ചിരുന്നെന്നും ജെസിബി ഉപയോഗിച്ച് ഇവയെ കുഴിച്ചുമൂടിയെന്നും സമീപവാസികൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പശുക്കൾ ചത്തത് സംബന്ധിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ മതിൽ ഇടിഞ്ഞ് വീണാണ് പശുക്കൾ ചത്തതെന്നാണ് ഹരീഷ് ശർമയുടെ വാദം. ബിജെപി നേതാവ് ഹരീഷ് വർമയാണ് കഴിഞ്ഞ ഏഴ് വർഷമായി ഗോശാല നടത്തുന്നത്. 27 പശുക്കൾ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാൽ 200ൽ അധികം പശുക്കൾ ഇവിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ ചത്തതായാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. ചാകുന്ന പശുക്കളെ അപ്പപ്പോൾ കുഴിച്ചുമൂടുന്നതായും നിരവധി പശുക്കളുടെ ജഡങ്ങൾ ഗോശാലയിലും പരിസരത്തും കിടക്കുന്നതായും ഗ്രാമവാസികൾ പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിച്ചിരുന്നതായി ഗ്രാമവാസികൾ പറയുന്നു. പത്രമാധ്യമങ്ങൾക്ക് ഇതു സംബന്ധിച്ച് വിവരം നൽകിയിരുന്നതായും സ്ഥലം പരിശോധിച്ചപ്പോൾ നിരവധി കുഴികളെടുത്തതായി വ്യക്തമായതായും നിരവധി പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതായും ഗ്രാമവാസിയായ സേവ റാം സാഹു മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലം സന്ദർശിച്ച മൃഗഡോക്ടർമാരും പശുക്കൾ ചത്തത് ഭക്ഷണം ലഭിക്കാത്തതു മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 27 പശുക്കളുടെ ജഡങ്ങൾ പാസ്റ്റ്മോർട്ടം നടത്തിയതായും ബാക്കിയുള്ളവയെ മറവു ചെയ്തതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിച്ചില്ലെന്നും ദുർഗ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എംകെ ചൗള പറഞ്ഞു. 50 പശുക്കൾ ഗുരുതര നിലയിലാണെന്നും കൂടുതൽ പശുക്കൾ ചാകാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചത്ത പശുക്കളുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രാജേഷ് രാത്രേ പറഞ്ഞു. എന്നാൽ, 200ൽ അധികം പശുക്കൾ പട്ടിണി കിടന്ന് ചത്തതായാണ് പ്രഥമിക വിവരമെന്നും അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.