- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത് അന്താരാഷ്ട്ര വിപണിയിൽ 200 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകൾ; 32 കിലോ എംഡിഎംഎ കടത്താൻ ശ്രമിച്ചത് എട്ട് വലിയ പാഴ്സൽ പെട്ടികളിലാക്കി; പരിശോധനയിൽ കണ്ടെത്താതിരിക്കാൻ കറുത്ത ഫിലിമുകൾ കൊണ്ട് പൊതിഞ്ഞ് തുണിത്തരങ്ങൾക്കിടയിൽ സൂക്ഷിച്ചു; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട
കൊച്ചി: നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. 32 കിലോ എംഡിഎംഎ ലഹരിമരുന്നാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. വിപണിയിൽ 200 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ടു വലിയ പാഴ്സൽ പെട്ടികളിൽ 64 പായ്ക്കറ്റുകളിലായാണ് 30 കിലോ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കാൻ കറുത്ത ഫിലിമുകൾ കൊണ്ട് പൊതിഞ്ഞാണ് തുണിത്തരങ്ങൾക്കിടയിൽ കടത്താൻ നീക്കം നടത്തിയത്. എയർപോർട്ടിലെ സ്‌കാനർ മെഷീനിൽ തെളിയാതിരിക്കുന്നതിനായാണ് ഇത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് എക്സൈസിന് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. എറണാകുളം എക്സൈസ് ഡെപ്പൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ എക്സൈസ് സർക്കിൾ ഇൻസ്
കൊച്ചി: നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. 32 കിലോ എംഡിഎംഎ ലഹരിമരുന്നാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. വിപണിയിൽ 200 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ടു വലിയ പാഴ്സൽ പെട്ടികളിൽ 64 പായ്ക്കറ്റുകളിലായാണ് 30 കിലോ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കാൻ കറുത്ത ഫിലിമുകൾ കൊണ്ട് പൊതിഞ്ഞാണ് തുണിത്തരങ്ങൾക്കിടയിൽ കടത്താൻ നീക്കം നടത്തിയത്.
എയർപോർട്ടിലെ സ്‌കാനർ മെഷീനിൽ തെളിയാതിരിക്കുന്നതിനായാണ് ഇത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് എക്സൈസിന് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു.
എറണാകുളം എക്സൈസ് ഡെപ്പൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് എക്സൈസ് കൊച്ചിയിൽ നടത്തിയത്. എംഡി എം എ വിദേശത്തേയ്ക്ക് കടത്താനാണ് നീക്കം നടത്തിയതെന്ന് എക്സൈസ് സംശയിക്കുന്നു. രാജ്യത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് എംജി റോഡിലെ കൊറിയർ സർവ്വീസ് കേന്ദ്രത്തിൽ വെച്ച് ലഹരിമരുന്ന് വേട്ട നടത്തിയത്.
എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട് നടത്തുന്നത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. 1927 ൽ കണ്ടുപിടിക്കപ്പെട്ട സിന്തറ്റിക്ക് ഇനത്തിൽ പെട്ട മയക്കുമരുന്നാണിത്. ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ എട്ടുമണിക്കൂർ മുതൽ പത്ത് മണിക്കൂർ വരെ ലഹരി നിലനിൽക്കുന്ന എംഡിഎംഎ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുന്ന വ്യക്തികളാണ് ഉപയോഗിച്ച് വരാറ്.
എംഡിഎംഎയുടെ ശുദ്ധീകരിച്ച രൂപമാണ് ഇന്ന് പിടികൂടിയത്. കേസ് കണ്ടെടുത്ത സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടിജി കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി അനിൽകുമാർ, ഷാജി മാത്തച്ചൻ, പ്രിവന്റീവ് ഓഫീസർമാരായ എഎസ് ജയൻ, ടിഎൻ അജയകുമാർ, എംടി ഹാരീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെഎം റോബി, പിഎക്സ് റൂബിൻ, എൻജി അജിത്ത് കുമാർ, പിഇ ഉമ്മർ എന്നിവരുമുണ്ടായിരുന്നു.