- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരൻ എന്ന് കണ്ട് ദുബായിൽ ജയിലലടച്ചിരുന്ന മലയാളിയെ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസിന് കൈമാറി; അഹമ്മദാബാദ് സ്ഫോടനമടക്കം നിരവധി ഭീകരവാദക്കേസുകളിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലപ്പുറത്തുകാരനായ ഷുഹൈബ് ഇന്ത്യൻ മുജാഹിദീൻ തീവ്രവാദിയെന്ന് പൊലീസ് വൃത്തങ്ങൾ
ദുബായ്: ദുബായിൽനിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ മുജാഹിദീൻ ഭീകരൻ മലയാളിയായ ഷുഹൈബ് പോത്താനിക്കലിനെ ഗുജറാത്ത് പൊലീസിന് കൈമാറി. അഹമ്മദാബാദ് സ്‌ഫോടനമടകക്കം നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാൾ ദുബായിൽ ജയിലിലായിരുന്നു. നാടുകടത്തപ്പെട്ട ഷുഹൈബിനെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തശേഷമാണ് ഗുജറാത്ത് പൊലീസിന് കൈമാറിയത്. 2008 ജൂലൈയിൽ നടന്ന കരിപ്പൂർ സ്‌ഫോടനക്കേസിൽ അന്വേഷണ ഏജൻസികൾ തിരഞ്ഞുകൊണ്ടിരുന്ന ഭീകരനാണ് ഷുഹൈബ്. 50-ലേറെപ്പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ റിയാസ് ഭട്കലിനെയും സി.എ.എം.ബഷീറിനെയും പോലെ ഷുഹൈബിനെയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതുവർഷമായി ദുബായിലായിരുന്ന ഇയാളെ ഒടുവിൽ അവിടുത്ത ഭരണകൂടം നാടുകടത്തുകയായിരുന്നു. നിരോധിക്കപ്പെട്ട സിമിയുടെ പ്രവർത്തകനായിരുന്ന ഷുഹൈബിനെ പാസ്‌പോർട്ട് കാലാവധികഴിഞ്ഞും ദുബായിൽ തുടർന്നതിനെത്തുടർന്ന് 2016-ലാണ് ജയിലിലടച്ചത്. ഇയാൾ പൊലീസ് തിരയുന്ന ഇന്ത്യൻ മുജാഹിദീൻ ഭീകരനാണെന്ന് കണ്ടെത്തിയതോടെ, നാടുകടത്താനുള്ള രേഖകൾ അധികൃതർ അതിവേഗം പൂർത്തിയ
ദുബായ്: ദുബായിൽനിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ മുജാഹിദീൻ ഭീകരൻ മലയാളിയായ ഷുഹൈബ് പോത്താനിക്കലിനെ ഗുജറാത്ത് പൊലീസിന് കൈമാറി. അഹമ്മദാബാദ് സ്‌ഫോടനമടകക്കം നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാൾ ദുബായിൽ ജയിലിലായിരുന്നു. നാടുകടത്തപ്പെട്ട ഷുഹൈബിനെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തശേഷമാണ് ഗുജറാത്ത് പൊലീസിന് കൈമാറിയത്.
2008 ജൂലൈയിൽ നടന്ന കരിപ്പൂർ സ്‌ഫോടനക്കേസിൽ അന്വേഷണ ഏജൻസികൾ തിരഞ്ഞുകൊണ്ടിരുന്ന ഭീകരനാണ് ഷുഹൈബ്. 50-ലേറെപ്പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ റിയാസ് ഭട്കലിനെയും സി.എ.എം.ബഷീറിനെയും പോലെ ഷുഹൈബിനെയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതുവർഷമായി ദുബായിലായിരുന്ന ഇയാളെ ഒടുവിൽ അവിടുത്ത ഭരണകൂടം നാടുകടത്തുകയായിരുന്നു.
നിരോധിക്കപ്പെട്ട സിമിയുടെ പ്രവർത്തകനായിരുന്ന ഷുഹൈബിനെ പാസ്‌പോർട്ട് കാലാവധികഴിഞ്ഞും ദുബായിൽ തുടർന്നതിനെത്തുടർന്ന് 2016-ലാണ് ജയിലിലടച്ചത്. ഇയാൾ പൊലീസ് തിരയുന്ന ഇന്ത്യൻ മുജാഹിദീൻ ഭീകരനാണെന്ന് കണ്ടെത്തിയതോടെ, നാടുകടത്താനുള്ള രേഖകൾ അധികൃതർ അതിവേഗം പൂർത്തിയാക്കി. ഗുജറാത്ത് പൊലീസിന് കൈമാറുന്നതിന് മുമ്പ് വ്യത്യസ്ത അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു.
ഒട്ടേറെ സ്‌ഫോടനക്കേസുകളിൽ പ്രതിയായ ഇ.ടി.സൈനുദീനെന്ന സത്താർ ഭായിയെ 2009-ൽ അറസ്റ്റ് ചെയ്യുന്നതോടെയാണ് ഷുഹൈബിന് ഗുജറാത്ത് സ്‌ഫോടനക്കേസുകളിലുള്ള പങ്ക് വെളിപ്പെടുന്നത്. ഇതോടെ ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി. മലപ്പുറത്തെ കൂമങ്കല്ലുനിന്ന് പൈപ്പ് ബോംബുകൾ കണ്ടെടുത്ത കേസിൽ എട്ടാം പ്രതിയായിരുന്നു ഷുഹൈബ്. കൊണ്ടോട്ടിയിൽ തനിക്ക് ഇലക്ട്രിക് ഷോപ്പ് തുടങ്ങാൻ സാമ്പത്തിക സഹായം നൽകിയത് ഷുഹൈബാണെന്ന് സൈനുദീൻ വെളിപ്പെടുത്തിയിരുന്നു.
2007-ൽ കേരളത്തിലെത്തിയ റിയാസ് ഭട്കലിനെ ഷുഹൈബിന്റെ നിർദേശപ്രകാരം സൈനുദീൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോയി. ഇലക്ട്രോണിക്‌സിൽ വിദഗ്ധനായ സൈനുദീനാണ് ടൈമർ ഘടിപ്പിച്ച ചിപ്പുകൾ ബോംബുകൾ നിർമ്മിച്ചുനൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അഹമ്മദാബാദ് സ്‌ഫോടനത്തിൽ ഉപയോഗിച്ചത് ഈ ടൈമറുകളാണെന്ന് കരുതുന്നു. ഇന്ത്യൻ മുജാഹിദിൽ റിയാസ് ഭട്കലിനെപ്പോലെ മുതിർന്ന സ്ഥാനം ഷുഹൈബിനുമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
2008ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സ്ഫോടനപരമ്പരക്കേസിലെ പ്രധാന പ്രതികളിലൊരാളാണഅ ഷുഹൈബ് എന്നാണ് അന്വേഷണ ഏജൻസികളുടെ വാദം. ഷുഹൈബ് പൊട്ടനിക്കലിനെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയതും. അഹമ്മദാബാദിൽ നിന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, കേരള പൊലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ പ്രതി വന്നിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.
അഹമ്മദാബാദിലെ സ്ഫോടനത്തിന് ശേഷം ഒളിവിൽ പോയ പതിനെട്ട് പ്രതികളിൽ പ്രധാനിയാണ് ഷുഹൈബ്. സ്ഫോടനത്തിന് ശേഷം രാജ്യം വിട്ടതാണ് ഷുഹൈബ് എന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ ജെകെ ഭട്ട് പറഞ്ഞു. അഹമ്മദാബാദിൽ സ്ഫോടനം നടത്തുന്നതിന് ഇന്ത്യൻ മുജാഹിദ്ദീനും സിമിക്കും എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഷുഹൈബ് ആണെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയായ യാസിൻ ഭട്കൽ, ഷുഹൈബിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ടായിരുന്നു. 2008ൽ നടന്ന സ്ഫോടനപരമ്പരയിൽ 56 പേരാണ് കൊല്ലപ്പെട്ടത്.