- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് അതിവേഗം വളരുന്ന ഏക മതം ഇസ്ലാം; ഏറെ വൈകാതെ ക്രിസ്തുമതത്തെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ മതമാകും; 2050-ൽ ഇന്ത്യ ലോകത്തേറ്റവും മുസ്ലിം ജനസംഖ്യയുള്ള രാജ്യമാകും
ലോകത്തേറ്റവും വേഗത്തിൽ വളരുന്ന മതമായി ഇസ്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രൈസ്തവരുടെ എണ്ണത്തെ മുസ്ലീങ്ങൾ മറികടക്കുമെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിൽ ഓരോവർഷവും എത്തിച്ചേരുന്ന കുടിയേറ്റക്കാരിൽ ഏറെയും മുസ്ലീങ്ങളാണെന്നും ഗവേഷകർ പറയുന്നു. ലോകത്തേറ്റവും
ലോകത്തേറ്റവും വേഗത്തിൽ വളരുന്ന മതമായി ഇസ്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രൈസ്തവരുടെ എണ്ണത്തെ മുസ്ലീങ്ങൾ മറികടക്കുമെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിൽ ഓരോവർഷവും എത്തിച്ചേരുന്ന കുടിയേറ്റക്കാരിൽ ഏറെയും മുസ്ലീങ്ങളാണെന്നും ഗവേഷകർ പറയുന്നു. ലോകത്തേറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമായി 2050-ഓടെ ഇന്ത്യ മാറുമെന്നും ഗവേഷകർ പറയുന്നു.
2002-ൽ അമേരിക്കയിലെത്തിയിരുന്ന കുടിയേറ്റക്കാരിൽ അഞ്ചുശതമാനമായിരുന്നു മുസ്ലീങ്ങളുടെ എണ്ണമെങ്കിൽ, ഇപ്പോഴത് 10 ശതമാനമായി വർധിച്ചിരുന്നു. പ്രതിവർഷം ഒരുലക്ഷം മുസ്ലീങ്ങളാണ് അമേരിക്കയിലെത്തുന്നത്. സർക്കാർ ജോലികളിൽ എത്തിപ്പെടാനാണ് ഇവരിലേറെപ്പേരും ആഗ്രഹിക്കുന്നതെന്നും, കുടിയേറ്റക്കാരായ മുസ്ലീങ്ങളിൽ 70 ശതമാനവും ഡമോക്രാറ്റുകളായി മാറുകയാണെന്നും ഗവേഷണത്തിൽ തെളിയുന്നു.11 ശതമാനം മാത്രമാണ് റിപ്പബ്ലിക്കന്മാരുടെ എണ്ണം.
മുസ്ലിം ജനസംഖ്യയിൽ 2010 മുതൽ 2050 വരെയുള്ള കാലയളവിൽ 73 ശതമാനത്തോളം വർധനയുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഇക്കാലയളവിൽ ക്രിസ്ത്യാനികളുടെ എണ്ണം 74 ശതമാനവും ഹിന്ദുക്കളുടെ എണ്ണത്തിൽ 34 ശതമാനവും വർധനവുണ്ടാകും. യഹൂദന്മാരുടെ എണ്ണത്തിൽ 16 ശതമാനം വർധനയുണ്ടാകുമ്പോൾ മറ്റ് നാടോടി വർഗങ്ങളിൽ 11 ശതമാനം കുതിപ്പുണ്ടാകും. അതേസമയം ലോകത്തെ ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിൽ 0.3 ശതമാനം കുറവുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
നിലവിൽ അമേരിക്കൻ ജനസംഖ്യയിൽ ഒരുശതമാനത്തിൽ കുറവാണ് മുസ്ലീങ്ങളുടെ എണ്ണം. എന്നാൽ, 2050 ആകുന്നതോടെ ഇത്2.3 ശതമാനമായി ഉയരും. യഹൂദന്മാരെക്കാൾ വലിയ സംഖ്യയായി മുസ്ലീങ്ങൾ മാറും. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, തുർക്കി എന്നിവിടങ്ങളിലായാകും മുസ്ലിം ജനസംഖ്യയിൽ വൻതോതിലുള്ള വർധനയുണ്ടാവുക. ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ 62 ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ്.
നിലവിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യം ഇന്തോനേഷ്യയാണ്. എന്നാൽ, ഈ പദവി 2050 ആകുന്നതോടെ ഇന്ത്യയ്ക്ക് കൈവരും. 30 കോടിയിലധികമാകും അപ്പോൾ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ. യൂറോപ്പിലും അതിവേഗത്തിലാണ് മുസ്ലിം ജനസംഖ്യ വർധിക്കുന്നത്. 2050 ആകുന്നതോടെ, യൂറോപ്യൻ ജനസംഖ്യയിൽ 10 ശതമാനം മുസ്ലീങ്ങളായി മാറും.
ലോകജനസംഖ്യയിൽ ഇപ്പോൾ 31.4 ശതമാനം ക്രൈസ്തവരാണ്. 2050-ലും ക്രൈസ്തവരുടെ എണ്ണം സമാനമായി തന്നെ നിൽക്കും. എന്നാൽ, ഇപ്പോഴത്തെ 23.2 ശതമാനത്തിൽനിന്ന് 29.7 ശതമാനമായി മുസ്ലിം ജനസംഖ്യ വർധിക്കും. ഹിന്ദുക്കൾ 15 ശതമാനമെന്നത് 14.9 ശതമാനമായി കുറയുമെന്നും ഗവേഷകർ പറയുന്നു.