- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രത്തൻ ടാറ്റയേക്കാൾ സമ്പന്നരായി ജോയ് ആലുക്കാസും മുത്തൂറ്റ് ജോർജും കല്യാണരാമനും; ലോകത്ത് ആകെ 2089 ശതകോടീശ്വരന്മാർ; അമേരിക്കയും ചൈനയും കഴിഞ്ഞാൽ കൂടുതൽ പേർ ഇന്ത്യക്കാർ
ആഗോളതലത്തിലുള്ള ദാരിദ്ര്യത്തെയും ഇല്ലായ്മകളെയും കുറിച്ച് ചില രാഷ്ട്രീയക്കാർ വാതോരാതെ ഇന്നും ഘോര ഘോരം പ്രസംഗിക്കാറുണ്ടെങ്കിലും ലോകമാകമാനമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ച് വരികയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മുമ്പെങ്ങുമില്ലാത്തിനേക്കാൾ കൂടുതൽ ബില്യനയർമാരുടെ എണ്ണം പെരുകിയിരിക്കുകയാണ്. ചൈനയിലെ ഹുറൂൺ മാസ
ആഗോളതലത്തിലുള്ള ദാരിദ്ര്യത്തെയും ഇല്ലായ്മകളെയും കുറിച്ച് ചില രാഷ്ട്രീയക്കാർ വാതോരാതെ ഇന്നും ഘോര ഘോരം പ്രസംഗിക്കാറുണ്ടെങ്കിലും ലോകമാകമാനമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ച് വരികയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മുമ്പെങ്ങുമില്ലാത്തിനേക്കാൾ കൂടുതൽ ബില്യനയർമാരുടെ എണ്ണം പെരുകിയിരിക്കുകയാണ്. ചൈനയിലെ ഹുറൂൺ മാസികയുടെ റിപ്പോർട്ടിലാണ് ഈ അതിശയകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ലോകമാകമാനം 2089 കോടീശ്വരന്മാർ ഉണ്ടെന്നാണ് ഈ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. കോടീശ്വരന്മാരുടെ എണ്ണത്തിൽ 2014ൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഇന്ത്യയ്ക്കാണ് മൂന്നാം സ്ഥാനമെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വേൾഡ് ബില്യനയേർസ് ക്ലബിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മൂന്ന് രാജ്യങ്ങളിലൊന്നായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കിപ്പോൾ ഈ ക്ലബിൽ 97 അംഗങ്ങളുണ്ട്. കോടീശ്വരന്മാരും ഈ ക്ലബിൽ അംഗത്വം നേടിയിട്ടുണ്ട്.
പുതിയ ലിസ്റ്റ് പ്രകാരം രത്തൻ ടാറ്റയേക്കാൾ സമ്പന്നരായി ജോയ് ആലുക്കാസും മുത്തൂറ്റ് ജോർജും മാറിയിരിക്കുകയാണ്. 1759ാം റാങ്കാണ് മുത്തൂറ്റ് ജോർജിന് ലിസ്റ്റിലുള്ളത്. രത്തൻ ടാറ്റ ഇതിനേക്കാൾ കുറഞ്ഞ റാങ്കിലാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ജോയ്ആലുക്കാസിന് 1911ാം റാങ്കാണ് ലിസ്റ്റിലുള്ളത്. രത്തൻ ടാറ്റയ്ക്കും അതേ റാങ്കാണുള്ളതെങ്കിലും ജോയ് ആലുക്കാസിനാണ് ലിസ്റ്റിൽ മുകളിൽ സ്ഥാനം നൽകിയിരിക്കുന്നത്. അപ്പോളോഹോസ്പിറ്റൽ ഗ്രുപ്പിന്റെ എംഡി പ്രതാപ് റെഢി, ഡിബി കോർപ്‌സിന്റെ രമേഷ് അഗർവാൾ, അനൽജിത് സിങ് എന്നിവർക്കും ഇതേ റാങ്കാണുള്ളതെന്നത് വിസ്മയം ജനിപ്പിക്കുന്ന വസ്തുതയാണ്. ഇതിൽ അൻജിത് പുതിയായി കോടീശ്വരപട്ടികയിൽ ഇടം പിടിച്ചയാളാണ്. കല്യാൺ ജൂവലറി ഉടമ ടി.എസ് കല്യാണരാമന് ലിസ്റ്റിൽ 1264-ാം റാങ്കാണുള്ളത്. ഇൻഫോസിസ് മേധാവിയും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണൻ 1602ാം റാങ്ക് നേടി കോടീശ്വരന്മാരുടെ പട്ടികയിലുണ്ട്.
6000 കോടിയിലേറെ സമ്പത്തുള്ള ഇന്ത്യൻ കോടീശ്വരന്മാരാണ് ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും സമ്പന്നൻ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആണെന്നാണ് ഹുറൂൺ റിപ്പോർട്ട് വ്യക്തമാക്കുന്നു. 86 ബില്യൺ ഡോളറിന്റെ സമ്പത്തുമായാണ് ബിൽഗേറ്റ്‌സ് ഒന്നാംസ്ഥാനത്തെത്തിയത്. രണ്ടാംസ്ഥാനത്തുള്ള മെക്‌സിക്കോയിലെ കോടീശ്വരൻ കാർലോസ് സ്ലിമ്മിന് 83 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. മൂന്നാംസ്ഥാനക്കാരനായ വാരൻ ബഫെറ്റിനാകട്ടെ 76 ബില്യൺ ഡോളറിന്റെ സമ്പത്തുണ്ട്.
ഇന്ത്യൻ കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനിയാണുള്ളത്. 1. 2 ലക്ഷം കോടി സമ്പത്തിന്റെ പിൻബലത്തിലാണ് മുകേഷ് ഈ സ്ഥാനത്തെത്തിയത്. സൺ ഫാർമയുടെ ദിലീപ് സംഗ്‌വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ. 1.02 കോടിയുടെ ആസ്തിയാണിദ്ദേഹത്തിനുള്ളത്. പല്ലോൻജി മിസ്ത്രിയും ടാറ്റാ സൺസുമാണ് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ കോടീശ്വരന്മാർ. 96,000 കോടി രൂപയുടെ സമ്പത്താണിവർക്കുള്ളത്.
ബ്രിട്ടനെയും റഷ്യയെയും മറികടന്നാണ് കോടീശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വർഷം ബ്രിട്ടന്റെ പുറകിൽ അഞ്ചാംസ്ഥാനമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. ഹുറൂൺ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലുള്ള 2089 മഹാകോടീശ്വരന്മാരിൽ 97 പേർ ഇന്ത്യക്കാരാണ്. അതിൽ 41 പേർ പരമ്പരാഗതമായി സമ്പന്നരാണെങ്കിൽ ശേഷിക്കുന്ന 56 പേർ സ്വപ്രയത്‌നത്താൽ കോടീശ്വരന്മാരായവരാണ്. സ്വന്തം അധ്വാനത്താൽ കോടീശ്വര പദവിയിലെത്തിയ ഏക ഇന്ത്യൻ വനിതയാണ് ബയോകോൺ ഉടമ കിരൺ മജുംദാർ. സാവിത്രി ജിൻഡാലും ഇന്ദു ജെയിനും (ബെന്നറ്റ് കോൾമാൻ) ഈ പട്ടികയിലുണ്ടെങ്കിലും അവരെല്ലാം പാരമ്പര്യസ്വത്തിന്റെ പിൻബലത്തിലാണ് കോടീശ്വരികളായത്. ഇന്ത്യയ്ക്ക് വെളിയിലുള്ള സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എസ്‌പി. ഹിന്ദുജയും രണ്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തലും നിലകൊള്ളുന്നു.
ഹൂറൂൺ റിപ്പോർട്ടിൽ ഇന്ത്യയിലെ ചില സമ്പന്നരുടെ സ്ഥാനങ്ങൾ താഴെപ്പറയുന്നവിധമാണ്. ബ്രാക്കറ്റിൽ അവരുടെ ആസ്തിയാണുള്ളത്.
74-ാം സ്ഥാനം അസിം പ്രേംജി(14 ബില്യൺ ഡോളർ)
104-ാം സ്ഥാനം ശിവ് നാദർ(11 ബില്യൺ ഡോളർ)
120-ാം സ്ഥാനം കുമാർ ബിർള( 10 ബില്യൺ ഡോളർ)
120-ാം സ്ഥാനം സുനിൽ മിത്തലും കുടുംബവും( 10 ബില്യൺ ഡോളർ)
201-ാം സ്ഥാനം ആനന്ദ് ബർമനും കുടുംബവും (5.8 ബില്യൺ ഡോളർ)
218-ാം സ്ഥാനം ഉദയ് കോട്ടക്ക്ഥ( 5.4 ബില്യൺ ഡോളർ)
ജംഷീദ് ഗോദ്‌റെജിന് 374-ാം സ്ഥാനവും ഡിഎൽഎഫ് ഗ്രൂപ്പിന്റെ കെ.പി. സിംഗിന് 246-ാം സ്ഥാനവുമാണുള്ളത്.
555-ാം റാങ്കിൽ രണ്ട് ഇന്ത്യൻ കോടീശ്വരന്മാരാണുള്ളത്. ഇന്ദുജെയിൻ വേണുഗോപാൽ ദോത്തോ എന്നിവരാണവർ. ഇന്ത്യക്കാരനായ കോടീശ്വരൻ സുഭാഷ് ചന്ദ്രയാണ് 656ാമത്തെ റാങ്കിലുള്ളത്. 723ാമത്തെ റാങ്കിൽ ബാബ കല്യാണി, ജിവി . പ്രസാദ് , സൺ നെറ്റ് വർക്ക് ഗ്രൂപ്പ് ഉടമ കലാനിധി മാരൻ എന്നീ മൂന്ന് ഇന്ത്യൻ കോടീശ്വരന്മാരാണുള്ളത്. മാൽവീന്ദർ ആൻഡ് ഷിവീന്ദർ സിങ്, പങ്കജ് പട്ടേൽ, യൂസുഫ് ഹമീദ് എന്നീ ഇന്ത്യൻ കോടീശ്വരന്മാർ ഈ പട്ടികയിൽ 779ാംസ്ഥാനം അലങ്കരിക്കുന്നു.
പട്ടികയിൽ ഇടം നേടിയ മറ്റു ചില ഇന്ത്യൻ കോടീശ്വരന്മാരുടെ പേരും റാങ്കും താഴെക്കൊടുക്കുന്നു.
Murali DÈ- 842
Ashwin Choksi -932
Harsh Mariwala- 932
Nusli Wadia-932
Abhay Vakil -1004
Anand Mahindra -1012
Qimat Rai Gupta- 1070
Ajay Piramal -1097
Benu Gopal Bangur -1093
Glenn Saldanha -1093
Kuldip & Gurbachan Singh Dhingra -1093
Lachman Das Mittal -1175
Nandan Nilekani- 1175
Prithviraj Kothari -1175
Shashi Ruia -1175
Ashwin Dani -1264
Devendra Kumar Jain -1264
Gautam Thapar -1264
Samprada Singh- 1264
VG Siddhartha - 1391
Radhe Shyam Agarwal -1498
Moftaraj Munot -1498
Mallika Srinivasan -1498
Krishnan Ganesh-1498
Sudhir & Samir Mehta -1602
Sanjiv Goenka Spencer- Retail þ1602
Hemendra Kothari þ DSP BlackRock -1602
Bhadresh K Shah -1602
Rajan Raheja -1759
Nirav Modi -1759
Mangal Prabhat Lodha þ1759- lodha developers
G M Rao 1759 -GMR contsruction
Chirayu R Amin & Family Alembic Pharma -1759
Chandru Raheja - 1759
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിച്ച ഊർജ്ജമാണ് ഇവിടെ സമ്പന്നന്മാർ വർധിക്കാൻ വഴിയൊരുക്കിയതെന്ന് മാസികയുടെ ഇന്ത്യൻ പ്രതിനിധി അഭിപ്രായപ്പെടുന്നു.
പുതുതായി 341 ബില്യനയർമാർ ഈ പട്ടികയിൽ ഇടം പിടിക്കുകയും 95 പേർ മൾട്ടിമില്യനേയേർസായി മാറുകയുമുണ്ടായി. ലോകത്തിലെ എല്ലാ കോടീശ്വരന്മാർക്കും നല്ല വർഷമായിരുന്നില്ല കഴിഞ്ഞു പോയതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റഷ്യയിലെ 60 ശതമാനം കോടീശ്വരന്മാരുടെുയും സമ്പത്ത് നശിച്ചെന്നും ഹുറൂൺ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധിയാണിതിന് കാരണം. സാങ്കേതിക രംഗത്താണ് 2014ൽ കൂടുതൽ പുതിയ കോടീശ്വരന്മാർ പിറവിയെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.