- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർപാസ് ഇടിഞ്ഞുവീണു എന്ന ഊഹാപോഹം പരന്നപ്പോൾ ഇടുങ്ങിയ ഇടവഴിയിലൂടെ ആളുകൾ പരക്കം പാഞ്ഞു; മുംബൈയിലെ എൽഫിസ്റ്റോൺ റയിൽവേ സ്റ്റേഷനിൽ 22 പേർ ചവിട്ടേറ്റു കൊല്ലപ്പെട്ടു; അമ്പതോളം പേർക്ക് പരിക്ക്:അന്വേഷണം പ്രഖ്യാപിച്ച് റയിൽവേ
മുംബൈ: ലോക്കൽ ട്രെയിനുകൾക്കായുള്ള എൽഫിൻസറ്റൺ സ്‌ററഷനിൽ തിക്കിലും തിരക്കിലും പെട്ട് 22 പേർ മരിച്ചു; 30 പേർക്ക് പരിക്കുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. മേൽപ്പാലത്തിനു സമീപം വലിയ ശബ്ദത്തിൽ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും അത് തിക്കും തിരക്കും ഉണ്ടാവാനുള്ള കാരണമായോ എന്നും പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്. ഇതാണ് ഇങ്ങനെയൊരു സംശയം തോന്നാൻ കാരണം. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്‌സിഡന്റ് റിലീഫ് മെഡിക്കൽ എക്വിപ്‌മെന്റ് ട്രെയിൻ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പതിനന്നരയോടെയാണ് സംഭവമുണ്ടായത്. പരേൽ സ്റ്റേഷനിൽ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിർമ്മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്. കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റയിൽവേ
മുംബൈ: ലോക്കൽ ട്രെയിനുകൾക്കായുള്ള എൽഫിൻസറ്റൺ സ്‌ററഷനിൽ തിക്കിലും തിരക്കിലും പെട്ട് 22 പേർ മരിച്ചു; 30 പേർക്ക് പരിക്കുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു.
മേൽപ്പാലത്തിനു സമീപം വലിയ ശബ്ദത്തിൽ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും അത് തിക്കും തിരക്കും ഉണ്ടാവാനുള്ള കാരണമായോ എന്നും പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്. ഇതാണ് ഇങ്ങനെയൊരു സംശയം തോന്നാൻ കാരണം. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്‌സിഡന്റ് റിലീഫ് മെഡിക്കൽ എക്വിപ്‌മെന്റ് ട്രെയിൻ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
പതിനന്നരയോടെയാണ് സംഭവമുണ്ടായത്. പരേൽ സ്റ്റേഷനിൽ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിർമ്മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്. കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റയിൽവേ മേൽപ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആൾക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയിൽവേ പിആർ ഡിജി എ. സക്‌സേന അറിയിച്ചു.
നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പൊലീസും അഗ്‌നിശമന സേനയും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ കെഇഎം ആശുപത്രിയിലാണ് പരിക്കേറ്റവരെ കൂടുതലും പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഓവർപാസ് ഇടിഞ്ഞു വീണു എന്ന ഊഹാ പോഹം പ്രചരിച്ചതോട ആളുകൾ പ്രാണരക്ഷാർത്ഥം ഓടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴമൂലം ആളുകൾ ഓടിക്കയറിയതാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. അതേസമയം ഷോർട്ട് സർക്യൂട്ടുമൂലം ആളുകൾ പരിഭ്രാന്തരായതാണ് സംഭവത്തിന് കാരണമെന്നും ചിലർ പറയുന്നു. ഇടുങ്ങിയ ഒരുസ്ഥലത്താണ് അപകടം നടന്നത്.
അപകടത്തിൽ പെട്ട് മരിച്ചവരിൽ നാലു പേർ സ്ത്രീകളാണ്. ഇടുങ്ങിയ നടവഴിയിൽ കുടുങ്ങിയാണ് ഇവർ ദാരുണമായികൊല്ലപ്പെട്ടത്. യാത്രക്കാരിൽ ചിലർ ഓവർ ബ്രിഡ്ജിൽ കുടുങ്ങി ശ്വാസം മുട്ടിയും മരിച്ചു.
പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത് വലിയ തിരക്ക് എപ്പോഴും ഈ പാലത്തിൽ ഉണ്ടാകാറുണ്ട്. അതിനാൽ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. എൽഫിൻസ്റ്റൺ എന്നായിരുന്നു ഈ റെയിൽവേ സ്റ്റേഷന്റെ പഴയ പേര്. കുറച്ചുനാൾ മുമ്പാണ് ഇതിന് പ്രഭാദേവി എന്ന് പേരുമാറ്റിയത്.
.@RailMinIndia @WesternRly this is parel / elphinston bridge. We heard People died due to stampede ? Good returns of my tax! @narendramodi pic.twitter.com/Yj0tySttCo
- Chirag Joshi (@chiragmjoshi) September 29, 2017