- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 250 കിലോയോളം കഞ്ചാവ് പിടികൂടി; കഞ്ചാവ് കണ്ടെത്തിയത് ലോറിയിലെ ഒരു അറയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിൽ; മധുര സ്വദേശി സെൽവകുമാർ അറസ്റ്റിൽ
പെരുമ്പാവൂർ: ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന 250 കിലോയോളം കഞ്ചാവ് പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് പൊലീസ് പിടികൂടി. വാഹന ഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാർ (42) നെ അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്ന് ഇടുക്കിയിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലാകുന്നത്.
അഞ്ച് ആറകൾ ഉള്ള ലോറിയിലെ ഒരു അറയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തിൽ തവിടെണ്ണയാണെന്നാണ് ഉടമ കൂടിയായ ഡ്രൈവർ സെൽവൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അറയിൽ ഒളിപ്പിച്ച നൂറ്റിപ്പതിനൊന്ന് പായ്ക്കറ്റിൽ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്.
ഇയാൾ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിരുന്നു. റൂറൽ ജില്ലയിൽ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാൾക്കെന്തെങ്കിലും ബന്ധമുണ്ടായെന്ന് പരിശോധിക്കുകയാണ്. സെൽവൻ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾ ആർക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇതാദ്യമായാണ് ടാങ്കർ ലോറിയിലുള്ള കഞ്ചാവ് കടത്ത് പിടികൂടുന്നത്. ഒന്നര വർഷത്തിനുള്ളിൽ എണ്ണൂറു കിലോയോളം കഞ്ചാവാണ് റൂറൽ പൊലീസ് പിടികൂടിയത്. എ.എസ്‌പി അനുജ് പലിവാൽ, പെരുമ്പാവൂർ എസ്.എച്ച്.ഒ ആർ.രഞ്ജിത്ത്, കുറുപ്പംപടി എസ്.എച്ച്.ഒ വി എസ്.വിപിൻ, എസ്‌ഐ മാരായ റ്റി.എൽ.ജയൻ, റിൻസ് എം തോമസ്, റോജി ജോർജ്, എഎസ്ഐ മാരായ അനിൽകുമാർ, റ്റി.പി.പുഷ്പാംഗദൻ, എസ്.സി.പിഒ മാരായ അബ്ദുൾ മനാഫ്, സന്ദീപ് കുമാർ, അനീഷ് കുര്യാക്കോസ്, സി.പി.ഒ മാരായ സുധീർ, അഭിലാഷ്, നിസാർ, സെബി ആന്റെണി, നൗഷാദ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ