ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ വെന്തു മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. 12 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അമ്പതിലേറെ പേരെ ഫയർഫോഴ്‌സ് രക്ഷപെടുതത്തി. കെട്ടിടത്തിന്റെ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉടമകളായ വരുൺ ഗോയൽ, ഹർഷ് ഗോയൽ എന്നിവർ കസ്റ്റഡിയിലാണ്. എസ്‌ഐ ടെക്‌നോളജിസ് എന്ന സ്ഥാപനമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഇവിടെ ജോലി ചെയത്ിരുന്നവരിൽ ഏറെയും സ്ത്രീകളാണ്.

നിരവധി പേരെ കാണാതായാട്ടിണ്ട്. ഇവരെ തേടി ബന്ധുക്കൾ ആശുപത്രികൾ തോറും കയറിയിറങ്ങുന്ന കാഴ്‌ച്ചയാണ് കാണുന്നത്. പലരെ കുറിച്ചും ഒരു വിവരവും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹങ്ങൾ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്നാണ് പശ്ചിമ ഡൽഹി ഡിസിപി വ്യക്തമാക്കിയത്. മരണസംഖ്യ ഇപ്പോഴത്തെ നിലയിൽ നിന്നും ഉയരുമോ എന്ന ആശഷങ്കയുമുണ്ട്.

പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം നാല് മണിയോടെ തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിക്കുന്നത്.

അഗ്നിബാധ ഉണ്ടായപ്പോൾ പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ മുകൾ നിലകളിലേക്ക് ഓടിക്കയറിയവർ അവിടെയും തീ പടർന്നതോടെ അവശനിലയിലായ അവസ്ഥയിലായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണു രക്ഷാപ്രവർത്തകർക്കു മൂന്നും നാലും നിലകളിലേക്ക് എത്താൻ കഴിഞ്ഞത്. ചിലർ കെട്ടിടത്തിൽനിന്നു പുറത്തേക്കു ചാടിയും രക്ഷപ്പെടാൻ ശ്രമിച്ചു.

മുപ്പതിലേറെ അഗ്‌നിശമന വാഹനങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രാത്രി 11 മണിയോടെയാണു തീ അണയ്ക്കാനായത്. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന, സിസിടിവി ക്യാമറകളും വൈഫൈ റൂട്ടറുകളും നിർമ്മിക്കുന്ന കമ്പനിയിൽ നിന്നാണു തീ പടർന്നതെന്നു കരുതുന്നു. ഓഫിസിലുണ്ടായിരുന്ന അൻപതിലധികം ജീവനക്കാരെ രക്ഷപ്പെടുത്തി. കമ്പനിയുടമകളെ കസ്റ്റഡിയിലെടുത്തു.

അപകടത്തിന് കാരണമായത് എന്താണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടല്ല. 30തോളം ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിരവധി ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഒന്നാം നിലയിൽ നിന്നാണ് തീപടർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ തെളിഞ്ഞിരിക്കുന്നത്.

ദാരുണമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.