തിരുവനന്തപുരം: 2013-14 സാമ്പത്തിക വർഷത്തിൽ ഉൽപാദന വിതരണമേഖലയിൽ 29.28% വളർച്ച മിൽമ രേഖപ്പെടുത്തി. കേരള കോപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ മലബാർ, കൊച്ചി, തിരുവനന്തപുരം യൂണിയനുകൾ ചേർന്നാണ് നേട്ടം കൈവരിച്ചത്. പാൽ ഉത്പാദന രംഗത്ത് കർഷകരും വിതരണ വിപണന മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ആത്മവിശ്വാസവും സ്ഥിരോത്സാഹവുമാണ് വിജയത്തിനു കമരണമെന്നും മിൽമ ചേയർമാൻ പി. ടി. ഗോപാലക്കുറുപ്പ് അറിയിച്ചു.

നാഷണൽ പ്രൊജക്ട്‌ഫോർഡെയറിഡെവലപ്‌മെന്റ് പദ്ധതിയല്പസരിച്ച് കേന്ദ്ര സർക്കാരിൽ നിന്നുംലഭിക്കുന്ന 38.42 കോടി രൂപ ഉപയോഗിച്ചാണ് വിവിധ പദ്ധതികൾ മിൽമ്മ പുതുതായി നടപ്പാക്കും. ഡെയറിവികസനത്തിനൊപ്പം സംസ്‌കരണ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്ര പദ്ധതിയിൽ ലഭിക്കുന്ന തുകയുടെ നല്ല ശതമാനവുംവിനിയോഗിക്കുക. കാലിത്തൊഴുത്ത് നിർമ്മാണം, പരിശീലനം എന്നിവയ്ക്കും ഈ പദ്ധതിയിൽ പരിപാടി ഉണ്ടാകും. ഈ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും.

സംസ്ഥാനത്തെ 3100 സംഘങ്ങളിലെ 8.5 ലക്ഷം സംതൃപ്ത കർഷകരാണ് മിൽമയുടെ അടിത്തറ. വിറ്റുവരവിന്റെ 83 ശതമാനം വരുമാനം മിൽമ കർഷകർക്ക് നൽകുന്നു. 1800 കോടിരൂപയോളം പ്രതിവർഷം സംസ്ഥാനത്തെ കർഷകർക്ക് മിൽമ ലഭ്യമാക്കുന്നതായും ഗോപാലക്കുറുപ്പ് അറിയിച്ചു. സംഭരണവിലയിലും താഴ്ന്ന നിരക്കിൽ പാൽ വിപണിയിലെത്തിക്കാൻ കഴിയുന്ന ആദ്യസംസ്ഥാനമാണ് കേരളം. ഉപഭോക്താക്കൾക്ക് പൂർണ്ണ സംതൃപ്തിഉറപ്പാക്കിയാണ്മിൽമ ജനങ്ങളിൽസ്വീകാര്യത നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

മേഖലായൂണിയനുകൾവഴി 9.5 ലക്ഷംലിറ്റർ പാൽമിൽമദിവസേന സംഭരിക്കുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 7.01 ശതമാനം വളർച്ചാനിരക്കാണിത്‌. കർഷകർക്ക് അനുകൂലമായ പ്രയത്‌ന വില ഉപഭോക്താക്കൾ അംഗീകരിച്ചതും മിൽമയുടെ നേട്ടമാണ്. ഇക്കാലയളവിൽ 11.88 ലക്ഷം ലിറ്റർ പാലാണ് മിൽമ വിപണിയിൽഎത്തിക്കുന്നത്. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പാലുംചേർത്താണ് ഉപഭോക്താക്കൾക്ക് എത്തിക്കുന്നതെന്ന് ഗോപാലക്കുറുപ്പ് പറഞ്ഞു.

കാലിത്തീറ്റ ഉത്പാദനത്തിലും മുന്നേറ്റമുണ്ടായിട്ടുണ്ട്. ഗുണമേന്മ ഉറപ്പാക്കി കാലിത്തീറ്റ നിർമ്മിക്കുന്നതിന് മിൽമ മുന്തിയ പരിഗണന നൽകുന്നു. 2013-14 വർഷത്തിൽ മിൽമ നേടിയ 2200 കോടിരൂപയുടെ വിറ്റുവരവിൽ 58 കോടിരൂപയിലധികം കാലിത്തീറ്റ സബ്‌സിഡിയായി കർഷകർക്ക് നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മേഖല യൂണിയനുകൾ വിവിധ കർഷകക്ഷേമപദ്ധതികൾ നടപ്പാക്കി വരുന്നു.കാലിത്തീറ്റ സബ്‌സിഡിയിനത്തിൽ മാത്രം 50 കോടിരൂപ കർഷകർക്ക് നൽകി.

ഉത്പാദന പ്രോത്സാഹനം, ക്ഷീരകർഷകരുടെമക്കൾക്കുള്ള ഉന്നത വിദ്യാഭാസസഹായം, സൗജന്യ വെറ്ററിനറിമരുന്ന്‌വിതരണം, ഗുണമേന്മ ഉറപ്പുവരുത്തിയുള്ള പാലുൽപ്പാദനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്പം ഐ.ഡി.ഡി.പി പദ്ധതികൾക്കും വൻ തുകയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ഗോപാലക്കുറുപ്പ് പറഞ്ഞു.