- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ ധിക്കരിച്ച് ബംഗളൂരുവിൽ പഠനത്തിന് പോയ യുവതിയുടെ പരപുരുഷ ബന്ധം ഭർത്താവ് കൈയോടെ പിടികൂടി; ഭാര്യയുടെ നിർദ്ദേശ പ്രകാരം ഭർത്താവിനെ തട്ടിക്കൊണ്ട് പോയത് ക്വട്ടേഷൻ സംഘം; കോട്ടയത്ത് നിന്നും ഒരു കുടുംബ കഥ
കളമശേരി : ഭാര്യയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ഭർത്താവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച ഗുണ്ടാ സംഘം പൊലീസ് പിടിയിൽ. ഭാര്യയുടെ നിർദേശ പ്രകാരം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ മുത്തോലി സ്വദേശിയായ യുവതിയാണു ഭർത്താവിനെ മർദിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയതെന്നാണു പരാതി. മുണ്ടക്കയം നെല്ലിക്കാമണ്ണിൽ മനീഷിന്റെ പരാതിയിൽ ചേരാനല്ലൂർ എടയക്കുന്നം അറയ്ക്കൽ ജയ്‌സൺ ജോയി (37), പറവൂർ തിരുമുപ്പം ഒളനാട് കരിക്കാശേരി ചാൾസ് (30), ചങ്ങനാശേരി വാഴപ്പിള്ളി മൂലയിൽ ജോസ് ചാക്കോ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. പൊലീസിന്റെ വിശദീകരണം: മനീഷ് യുവതിയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഭർത്താവിന്റെ അനുവാദമില്ലാതെ പഠനത്തിനെന്ന വ്യാജേന ബംഗളൂരുവിലേക്കു പോയ യുവതി അന്യപുരുഷന്മാരുമായി ബന്ധമുണ്ടാക്കി. ഈ വിവരം തെളിവു സഹിതം മനീഷ് യുവതിയുടെ അമ്മയെ അറിയിച്ചു. അതിലുള്ള വൈ
കളമശേരി : ഭാര്യയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ഭർത്താവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച ഗുണ്ടാ സംഘം പൊലീസ് പിടിയിൽ. ഭാര്യയുടെ നിർദേശ പ്രകാരം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ മുത്തോലി സ്വദേശിയായ യുവതിയാണു ഭർത്താവിനെ മർദിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയതെന്നാണു പരാതി.
മുണ്ടക്കയം നെല്ലിക്കാമണ്ണിൽ മനീഷിന്റെ പരാതിയിൽ ചേരാനല്ലൂർ എടയക്കുന്നം അറയ്ക്കൽ ജയ്‌സൺ ജോയി (37), പറവൂർ തിരുമുപ്പം ഒളനാട് കരിക്കാശേരി ചാൾസ് (30), ചങ്ങനാശേരി വാഴപ്പിള്ളി മൂലയിൽ ജോസ് ചാക്കോ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.
പൊലീസിന്റെ വിശദീകരണം: മനീഷ് യുവതിയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഭർത്താവിന്റെ അനുവാദമില്ലാതെ പഠനത്തിനെന്ന വ്യാജേന ബംഗളൂരുവിലേക്കു പോയ യുവതി അന്യപുരുഷന്മാരുമായി ബന്ധമുണ്ടാക്കി. ഈ വിവരം തെളിവു സഹിതം മനീഷ് യുവതിയുടെ അമ്മയെ അറിയിച്ചു. അതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷൻ കൊടുക്കലിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇത് ഏറ്റെടുത്ത ഗുണ്ടാ സംഘം യുവതിയുടെ നിർദേശപ്രകാരം മനീഷിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്നു തിരിച്ചുവരുമ്പോൾ കളമശേരി പ്രീമിയർ ജംക്ഷനിൽ വാഹനം വേഗം കുറച്ചപ്പോൾ പൊലീസ് ജീപ്പ് കണ്ട മനീഷ് ചാടിയിറങ്ങി സഹായം തേടുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ പലവട്ടം ശ്രമിച്ചിരുന്നുവെന്നാണു യുവാവിന്റെ മൊഴി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.