- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് വെറുതേ ഇരിക്കുന്ന 20,000 ടൺ സ്വർണ്ണത്തിലും കണ്ണുവച്ച് അരുൺ ജയ്റ്റ്‌ലി; സ്വർണം ബാങ്കിൽ നിക്ഷേപിച്ചാൽ പലിശ പണമായി കൈയിലെത്തും; പുതിയ നിക്ഷേപ രീതിക്ക് കൈയടി
ന്യൂഡൽഹി: രാജ്യത്തെ നിക്ഷേപകരുടെ കയ്യിൽ വെറുതെയിരിക്കുന്ന 20,000 ടണ്ണോളമുള്ള സ്വർണത്തിൽനിന്ന് വരുമാനമുണ്ടാക്കാൻ ജയ്റ്റ്‌ലി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചു. നിലവിലുള്ള സ്വർണ നിക്ഷേപ രീതിയിൽനിന്നും സ്വർണവായ്പാ പദ്ധതികളിൽനിന്നും വ്യത്യസ്തമാണ് പുതിയ പദ്ധതി. 20000 ടൺ സ്വർണം ഒരു ഉപയോഗവുമില്ലാതെ വെറുതെ ഇരിക്കുന്നുവെന്നാണ് വിലയിരുത്തൽ.ഇ
ന്യൂഡൽഹി: രാജ്യത്തെ നിക്ഷേപകരുടെ കയ്യിൽ വെറുതെയിരിക്കുന്ന 20,000 ടണ്ണോളമുള്ള സ്വർണത്തിൽനിന്ന് വരുമാനമുണ്ടാക്കാൻ ജയ്റ്റ്‌ലി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചു. നിലവിലുള്ള സ്വർണ നിക്ഷേപ രീതിയിൽനിന്നും സ്വർണവായ്പാ പദ്ധതികളിൽനിന്നും വ്യത്യസ്തമാണ് പുതിയ പദ്ധതി. 20000 ടൺ സ്വർണം ഒരു ഉപയോഗവുമില്ലാതെ വെറുതെ ഇരിക്കുന്നുവെന്നാണ് വിലയിരുത്തൽ.ഇത് വിപണിയിലെത്തുന്നത് സാമ്പത്തിക മുന്നേറ്റത്തിലേക്ക് രാജ്യത്തെ നയിക്കുമെന്നാണ് പ്രതീക്ഷ.
സ്വർണം ശരാശരിക്കാരന്റെ മോഹ വസ്തുവാണ്. എന്നാൽ അത് നിക്ഷേപത്തിനായി വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. ഇവർ പലപ്പോഴും സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ മടിക്കുന്നത് അത് സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ്. ഈ സാഹചര്യത്തിൽ പുതിയ പദ്ധതിക്ക് സാധ്യത ഏറെയാണ്. സ്വർണ്ണ നിക്ഷേപത്തിന്റെ ഭാഗമായാൽ സ്വർണ്ണത്തിന്റെ വിപണി വിലയാണ് എന്നും പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പേർ ഈ പദ്ധതിയിൽ പങ്കാളിയാകുമെന്നാണ് സൂചന. ഇതിലൂടെ വെറുതെ ഇരിക്കുന്ന സ്വർണ്ണവും വികസന പ്രക്രിയയയുടെ ഭാഗമായി മാറും.
സ്വർണം കയ്യിലുള്ള ആർക്കും അത് നിക്ഷേപിച്ച് പലിശ വരുമാനം നേടാവുന്ന പദ്ധതിയാണിത്. ജൂവലറികൾ, ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇത്തരത്തിൽ സ്വർണം നിക്ഷേപിച്ച് വരുമാനംനേടാം. സോവറിൻ ഗോൾഡ് ബോണ്ടും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിസിക്കൽ രൂപത്തിലുള്ള സ്വർണ്ണത്തിന് പകരം ഗോൾ ബോണ്ടുകൾ നിക്ഷേപകന് വാങ്ങി സൂക്ഷിക്കാം. നിശ്ചിത നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടുകൾ വിറ്റ് പണമാക്കുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വില ലഭിക്കുകയുംചെയ്യും. ഫലത്തിൽ സ്വർണം കയ്യിൽ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടില്ലെന്നുമാത്രമല്ല നിശ്ചിത നിരക്കിൽ പലിശയും ലഭിക്കും.
പ്രവാസികൾക്കും ഏറെ പ്രതീക്ഷ നൽുകന്നതാണ് ഈ തീരുമാനം. ഗൾഫ് മേഖലയിൽ നിന്നുള്ള സ്വർണ്ണ ഇറക്കുമതി കൂടും. അതോടൊപ്പം ഇവിടെ നിന്നുള്ള കയറ്റുമതി കുറയ്ക്കുകയും ചെയ്യാം. സ്വർണം നിക്ഷേപം ഏറെയുള്ള ആരാധനാലയങ്ങൾക്കും ഈ പദ്ധതി ഗുണകരമായി മാറും. അത്തരം ക്ഷേത്ര ട്രസ്റ്റുകൾക്കും മറ്റും സ്വർണ്ണ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാം. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ആളുകളും ഈ പദ്ധതിയെ ഏറ്റെടുക്കുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടൽ.
അശോകചക്രം പതിച്ച സ്വർണ നാണയങ്ങൾ (ഇന്ത്യൻ ഗോൾഡ് കോയിൻ) പുറത്തിറക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിഷ്പ്രയാസം വില്പന നടത്താൻ ഇത് സഹായിക്കും.