ന്യൂഡൽഹി: കുട്ടി ജനിച്ചാൽ അച്ഛനും ഇനി മുതൽ അച്ഛനും പ്രസവാവധി. ഭാര്യയുടെ പ്രസവസംരക്ഷണവും കുഞ്ഞിനെ നോട്ടവുമൊക്കെ ഇനി ശമ്പളത്തോടെ ആവാം. കുഞ്ഞ് ജനിച്ചാൽ മൂന്നു മാസം അച്ഛനും അവധി ശുപാർശ ചെയ്യുന്ന പെറ്റേർണറ്റി ലീവിനുള്ള ബിൽ പാർലമെന്റിന്റെ പരിഗണനയ്‌ക്കെത്തുന്നു. കോൺഗ്രസ് എംപി രാജീവ് സതാവ് ആണ് ബിൽ് അവതരിപ്പിക്കുന്നവത്. ജനിച്ച് കുറച്ചുദിവസങ്ങളിൽ കുഞ്ഞിന് അമ്മയോടൊപ്പം അച്ഛന്റെയും സാന്നിധ്യം അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്തിട്ടുണ്ട്. അതിലുപരി അമ്മയ്‌ക്കെന്ന പോല അച്ഛനും കുഞ്ഞിന്റ പരിചരണത്തിൽ ഉത്തരവാദിത്തമുണ്ട്. തുല്യമായ അവകാശം കുട്ടിയുടെ ജനന സമയത്തും ബാധകമാക്കാനാണ് നീക്കം. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരാനാണ് ശ്രമം

നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രമാണ് കുഞ്ഞ് പിറന്നാൽ അവധി നൽകുന്നത്. 15 ദിവസം മുതൽ മൂന്നു മാസം വരെ അവധി അനുവദിക്കുന്ന ശുപാർശകളാണ് ബില്ലിൽ ഉള്ളത്. ഇത് സ്വകാര്യമേഖലയിലടക്കം അസംഘടിത തൊഴിൽ മേഖലയിലേയ്ക്കു കൂടി വ്യാപിപ്പിക്കാനുള്ള പരിഗണനയിലാണ് ബിൽ സമർപ്പിച്ചിരിക്കുന്നത്. 36 കോടി പുരുഷന്മാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മെറ്റർണിറ്റി ബെനഫിറ്റ് നിയമത്തിനുള്ള ഭേദഗതിക്കാണ് ബിൽ ശുപാർശ ചെയ്യുന്നത് . പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി വർധിപ്പിച്ചുള്ള നിയമഭേദഗതി കഴിഞ്ഞയിടെയാണ് നിലവിൽ വന്നത്.

'പേരന്റൽ ബെനഫിറ്റ് സ്‌കീം' എന്ന പേരിൽ പുരുഷന്മാർക്ക് പെറ്റേർണറ്റി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കണമെന്നും രാജീവ് സതാവ് എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര തലത്തിൽ പല സ്ഥാപനങ്ങളും ഇപ്പോൾ പെറ്റേർണിറ്റി ലീവ് അനുവദിക്കുന്നുണ്ട്. ഇന്ത്യയിലും ഇതനുസരിച്ച് തൊഴിൽ നിയമം പരി്ഷ്‌ക്കരിക്കാനുള്ള നടപടികളും നടക്കുന്നു. കുടുംബ സാഹചര്യങ്ങൾ മാറിയതും അണുകുടുംബങ്ങൾ കൂടിയതും ആണ്. ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിന് കാരണമാവുന്നത്