- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിൽ 15 നില കെട്ടിടം തീപിടിച്ച് തകർന്നുവീണ് 30 അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു; അപകടം അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ; ദുരന്തമുണ്ടായത് ടെഹ്‌റാനിലെ ഏറ്റവും പഴയ അംബരചുംബിയിൽ
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ 15 നില കെട്ടിടം തീപിടിച്ചു തകർന്നുവീണ് 30 അഗ്നിശമനസേനാംഗങ്ങൾ കൊല്ലപ്പെട്ടു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന പ്ലാസ്‌കോ ബിൽഡിങ് ആണു തീപിടിച്ചു തകർന്നുവീണത്. തീപിടിച്ചതിനെത്തുർന്ന് അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കെട്ടിടം പൂർണമായി ഇടിഞ്ഞുവീഴുകയായിരുന്നു. 45 അഗ്നിശമന സേനാംഗങ്ങൾ അടക്കം 75 പേർക്കു പരിക്കേറ്റതായി ടെഹ്‌റാൻ മേയർ മുഹമ്മദ് ബക്കർ അറിയിച്ചു. തർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 25 അഗ്നിശമനസേനാംഗങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അവശിഷ്ടങ്ങൾ നീക്കി ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ടെഹ്‌റാനിലെ ഏറ്റവും പഴയ അംബരചുബിയാണ് തകർന്നുവീണ പ്ലാസ്‌കോ ബിൽഡിങ്. 1962 ൽ നിർമ്മിച്ച കെട്ടിടത്തിൽ ഷോപ്പിങ് കേന്ദ്രവും തയ്യൽ സ്ഥാപനങ്ങളുമാണ് പ്രവർത്തിച്ചിരുന്നത്. ധാരാളം തുണി സൂക്ഷിച്ചിരുന്നതാണ് തീ പടരുവാൻ കാരണമായത്. തീപിടുത്തമുണ്ടായാൽ നേരിടേണ്ട ഉപകരണങ്ങൾ കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നാണ് സൂചന. പ്രാദേശികസമയം വ്യാഴാഴ്ച രാവ
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ 15 നില കെട്ടിടം തീപിടിച്ചു തകർന്നുവീണ് 30 അഗ്നിശമനസേനാംഗങ്ങൾ കൊല്ലപ്പെട്ടു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന പ്ലാസ്‌കോ ബിൽഡിങ് ആണു തീപിടിച്ചു തകർന്നുവീണത്.
തീപിടിച്ചതിനെത്തുർന്ന് അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കെട്ടിടം പൂർണമായി ഇടിഞ്ഞുവീഴുകയായിരുന്നു. 45 അഗ്നിശമന സേനാംഗങ്ങൾ അടക്കം 75 പേർക്കു പരിക്കേറ്റതായി ടെഹ്‌റാൻ മേയർ മുഹമ്മദ് ബക്കർ അറിയിച്ചു.
തർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 25 അഗ്നിശമനസേനാംഗങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അവശിഷ്ടങ്ങൾ നീക്കി ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ടെഹ്‌റാനിലെ ഏറ്റവും പഴയ അംബരചുബിയാണ് തകർന്നുവീണ പ്ലാസ്‌കോ ബിൽഡിങ്. 1962 ൽ നിർമ്മിച്ച കെട്ടിടത്തിൽ ഷോപ്പിങ് കേന്ദ്രവും തയ്യൽ സ്ഥാപനങ്ങളുമാണ് പ്രവർത്തിച്ചിരുന്നത്. ധാരാളം തുണി സൂക്ഷിച്ചിരുന്നതാണ് തീ പടരുവാൻ കാരണമായത്. തീപിടുത്തമുണ്ടായാൽ നേരിടേണ്ട ഉപകരണങ്ങൾ കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നാണ് സൂചന.
പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ എട്ടിനാണ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. തുടർന്ന് അഗ്നിശമനസേന രംഗത്തെത്തുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന തീപിടുത്തം നിയന്ത്രണത്തിലാക്കിയതായി ആദ്യം തോന്നിയിരുന്നു.
രക്ഷപ്രവർത്തനം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കെട്ടിടം മുഴുവനായി നിലംപൊത്തുകയായിരുന്നു. അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം വാർത്താചാനൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. സെക്കൻഡുകൾക്കമാണ് കെട്ടിടം പൂർണമായും നിലംപൊത്തിയത്. വൻ പുകപടലങ്ങളുമായി കെട്ടിടം തകർന്നുവീഴുന്നത് ദൃശ്യങ്ങളിൽ കാണാനാകും.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഡോഗ് സ്‌കാഡിനെയടക്കം രംഗത്തിറക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.