- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സംരക്ഷിക്കുമെന്ന വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടോ? തുടരെത്തുടരെ വൻ കവർച്ചകൾ നടന്നതോടെ തോക്ക് ലൈസൻസിനായി ക്യൂനിന്ന് കൊച്ചിക്കാർ; ഒരാഴ്ചയ്ക്കിടെ കളക്ടറേറ്റിൽ ലഭിച്ചത് 30 അപേക്ഷകൾ; ഭൂരിഭാഗം അപേക്ഷകരും കൊച്ചിയിലേയും തൃപ്പൂണിത്തുറയിലേയും ഫ്ളാറ്റുകളിൽ താമസിക്കുന്നവർ
കൊച്ചി: തുടരെത്തുടരെ വൻകിടക്കാരുടെ വീട്ടിൽ രണ്ട് വൻ കവർച്ചകൾ അരങ്ങേറിയതോടെ എറണാകുളത്ത് ജനങ്ങൾ വൻ ഭീതിയിലാണ്. ഇതോടെ ഈ സംഭവങ്ങൾക്ക് പിന്നാലെ സ്വയരക്ഷയ്ക്കായി തോക്ക് സ്വന്തമാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്നത് 30 അപേക്ഷകളാണ്. കൊച്ചി, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടേതാണ് ഭൂരിഭാഗം അപേക്ഷകളും. ജില്ലാ കളക്ടറേറ്റിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. കൊച്ചി നഗരത്തിൽ തന്നെയും തൃപ്പൂണിത്തുറയിലും ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു വൻ കവർച്ചകളാണുണ്ടായത്. മുൻകാലങ്ങളിൽ ജില്ലയിലെ കിഴക്കൻ മേഖലയിൽ മൃഗങ്ങളുടെ ശല്യമുള്ളിടത്തും മറ്റുമുള്ളവരാണ് ആയുധലൈസൻസിന് അപേക്ഷിച്ചിരുന്നവിരൽ ഏറെയും വന്യജീവികളിൽനിന്നു കൃഷി സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തോക്ക് ലൈസൻസിനുള്ള അപേക്ഷകൾ ലഭിച്ചിരുന്നത്. മുൻ കലക്ടർ രാജമാണിക്യത്തിന്റെ ഭരണകാലത്ത് പുതുതായി തോക്ക് ലൈസൻസുകൾ കാര്യമായി നൽകിയിരുന്നില്ല. മൂവായിരത്തോളം തോക്ക് ലൈസൻസുകൾ എറണാകുളം ജില്ലയിൽ നൽകിയിരുന്നെങ്കിലും പലഘട്ടങ്ങളിലായി ഇവയിൽ പലതും റദ്ദാക്കി 750 ആയി ചു
കൊച്ചി: തുടരെത്തുടരെ വൻകിടക്കാരുടെ വീട്ടിൽ രണ്ട് വൻ കവർച്ചകൾ അരങ്ങേറിയതോടെ എറണാകുളത്ത് ജനങ്ങൾ വൻ ഭീതിയിലാണ്. ഇതോടെ ഈ സംഭവങ്ങൾക്ക് പിന്നാലെ സ്വയരക്ഷയ്ക്കായി തോക്ക് സ്വന്തമാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്നത് 30 അപേക്ഷകളാണ്. കൊച്ചി, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടേതാണ് ഭൂരിഭാഗം അപേക്ഷകളും. ജില്ലാ കളക്ടറേറ്റിലാണ് അപേക്ഷ നൽകിയിരിക്കുന്നത്.
കൊച്ചി നഗരത്തിൽ തന്നെയും തൃപ്പൂണിത്തുറയിലും ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു വൻ കവർച്ചകളാണുണ്ടായത്. മുൻകാലങ്ങളിൽ ജില്ലയിലെ കിഴക്കൻ മേഖലയിൽ മൃഗങ്ങളുടെ ശല്യമുള്ളിടത്തും മറ്റുമുള്ളവരാണ് ആയുധലൈസൻസിന് അപേക്ഷിച്ചിരുന്നവിരൽ ഏറെയും വന്യജീവികളിൽനിന്നു കൃഷി സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തോക്ക് ലൈസൻസിനുള്ള അപേക്ഷകൾ ലഭിച്ചിരുന്നത്.
മുൻ കലക്ടർ രാജമാണിക്യത്തിന്റെ ഭരണകാലത്ത് പുതുതായി തോക്ക് ലൈസൻസുകൾ കാര്യമായി നൽകിയിരുന്നില്ല. മൂവായിരത്തോളം തോക്ക് ലൈസൻസുകൾ എറണാകുളം ജില്ലയിൽ നൽകിയിരുന്നെങ്കിലും പലഘട്ടങ്ങളിലായി ഇവയിൽ പലതും റദ്ദാക്കി 750 ആയി ചുരുക്കിയിരുന്നു. ഇതിനിടെയാണ് ഒരാഴ്ചയ്ക്കിടെ മുപ്പത് അപേക്ഷകൾ വന്നിരിക്കുന്നത്. കവർച്ചാ ശ്രമങ്ങൾ വലിയ ഭീതിയാണ് നഗരത്തിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന സൂചനകളാണ് ഇതോടെ ലഭിക്കുന്നത്.
കോട്ടയം ജില്ലയിൽ നാടൻ തോക്ക്, പിസ്റ്റൾ വിഭാഗത്തിലായി 380 ലൈസൻസ് നിലവിലുണ്ട്. റൈഫിൾ, റിവോൾവർ, ഡബിൾ ബാരൽ ഇനത്തിൽ നാലിരട്ടിയിലേറെ ലൈസൻസ് ഉടമകളുണ്ട്. പിസ്റ്റളിന് ഓരോ മാസവും ശരാശരി മൂന്നു പേർ വീതം ഓരോ ഇനത്തിൽ ലൈസൻസിനായി എത്തുന്നുണ്ട്. മറ്റിനങ്ങൾക്ക് ഒന്നിൽ കൂടുതൽ പേർ എത്തുന്നതായും അധികൃതർ പറയുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് പിസ്ററളിന്റെ വില. നാടൻ തോക്കിന്റെ വില അയ്യായിരം രൂപയ്ക്ക് മുകളിലും. പക്ഷേ റൈഫിളിന് നാൽപതിനായിരം രൂപ തൊട്ട് മുകളിലേക്കാണ്.
അതേസമയം, എയർ ഗണ്ണുകളുടെ വിൽപനയും വൻതോതിൽ കൂടിയതായാണ് വിവരം. തോക്ക് ലൈസൻസ് നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് എയർഗണ്ണിന് പ്രിയമേറിയത്. സ്വയരക്ഷയ്ക്കായി എയർ ഗണ്ണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ലൈസൻസ് വേണ്ടെന്നതാണ് എയർഗണ്ണിനെ ആവശ്യക്കാരെ കൂട്ടുന്നത്.
കോഴിക്കോട് ജില്ലയിൽ ഇക്കൊല്ലം തോക്കിന് അപേക്ഷയുമായി ആരും പൊലീസിനെ സമീപിച്ചിട്ടില്ല. തെരഞ്ഞെടുപ്പു സമയത്തും മറ്റും തോക്ക് കൈവശം വയ്ക്കുന്നവർ പൊലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യേണ്ടതുണ്ട്. ഇത് പൊലീസിനും അധികജോലിയായി മാറുന്നു. ഇതുകാരണം പരമ്പരാഗതമായി തോക്ക് കൈവശം വയ്ക്കുന്നവരെ പൊലീസ് നിരുൽസാഹപ്പെടുത്താറാണ് പതിവ്.
കോഴിക്കോട് നഗരത്തിൽ 313 പേർക്കാണ് തോക്ക് ലൈസൻസുള്ളത്. കോഴിക്കോട് റൂറലിൽ 12 പേർക്ക് റിവോൾവറും എട്ടുപേർക്ക് പിസ്റ്റളുമുണ്ട്. പരമ്പരാഗതമായി കൈവശം വയ്ക്കുന്ന നാടൻ തോക്കുകൾ വേറെയുമുണ്ട്. ഇക്കൊല്ലം ആർക്കും പുതിയ ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി കെ.ശ്രീനിവാസൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.