- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തോടൊപ്പം തന്റെ വെപ്പു പല്ലും വിഴുങ്ങി 37 കാരൻ; ശ്വാസം എടുക്കുവാനും ഭക്ഷണം ഇറക്കുവാനും വരെ പ്രയാസത്തിലായി; ശ്വാസകോശത്തിനോടു ചേർന്ന അന്നനാളത്തിന്റെ ഭാഗത്ത് തറച്ച പല്ല് അവസാനം പുറത്തെടുത്തത് ഇങ്ങനെ
മലപ്പുറം: ഭക്ഷണത്തോടൊപ്പം തന്റെ മുൻനിരയിൽ വെച്ചിരുന്ന വെപ്പു പല്ലും വിഴുങ്ങി 37കാരൻ. അവസാനം ശ്വാസം എടുക്കുവാനും, ഭക്ഷണ ഇറക്കുവാനുംവരെ പ്രയാസത്തിലായി. ശ്വാസകോശത്തിനോടു ചേർന്ന അന്നനാളത്തിന്റെ ഭാഗത്ത് തറച്ച് പല്ല് അവസാനം പുറത്തെടുത്തത് ഇങ്ങിനെ. മലപ്പുറം മേലാറ്റൂർ സ്വദേശിയായ 37 വയസ്സുള്ള യുവാവ് ഭക്ഷണത്തിനോടൊപ്പം തന്റെ മുൻനിരയിൽ വെച്ചിരുന്ന വെപ്പു പല്ല് വിഴുങ്ങിയത്.
വിഴുങ്ങി പോയി എന്ന് ബോധ്യമായപ്പോൾ തന്നെ അവർ അടുത്തുള്ള ഹോസ്പിറ്റലിൽ പോവുകയും അവിടെ നിന്ന് കഴുത്തിന്റെ സി. ടി സ്‌കാൻ എടുക്കുകയും അതിൽ പല്ല് കാണാത്തതിനാൽ വീട്ടിലേക്ക് തിരിച്ചു പോരുകയും ചെയ്തു. പിന്നീട് രോഗിക്ക് വല്ലാത്ത അസ്വസ്ഥതയും, ശ്വാസം എടുക്കുവാനും, ഭക്ഷണ ഇറക്കുവാനും, ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് സംസാരിക്കാൻ പോലും ബുദ്ധിമുട്ടായി.
ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ വീട്ടുകാർ ചേർന്ന് മൗലാന ആശുപത്രിയിൽ കൊണ്ടുവന്നത്.അപ്പോൾ തന്നെ രോഗിയെ മൗലാന ആശുപത്രിയിലെ ഗ്യാസ്‌ട്രോ വിഭാഗം ഡോ. രമ കൃഷ്ണകുമാർ പരിശോധിക്കുകയും എത്രയും പെട്ടെന്ന് എൻഡോസ്‌കോപ്പി ചെയ്യണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
തുടർന്ന് ജനറൽ അനസ്‌തേഷ്യയിൽ എൻഡോസ്‌കോപ്പി ചെയ്യുകയും ഈ വെപ്പ് പല്ല് അന്നനാളത്തിന്റെ ആദ്യഭാഗത്ത് ആഴ്ന്നിറങ്ങി ഇരിക്കുന്നത് കാണപ്പെടുകയും അത് നീക്കം ചെയ്യുകയും ചെയ്തു. ശ്വാസകോശത്തിനോടു ചേർന്ന അന്നനാളത്തിന്റെ ഭാഗത്ത് തറച്ചിരിക്കുന്നത് കാരണം ശ്വാസനാളത്തിൽ അടക്കം വീക്കം ബാധിച്ചിരുന്നു. സമയോചിതമായ ഇടപെടലിന് ഡോ. രമ കൃഷ്ണകുമാർ, അനസ്‌തേഷ്യാ വിഭാഗം ഡോ. സുധാകരൻ നായർ പിന്നെ എൻഡോസ്‌കോപ്പി വിഭാഗത്തിലെ മുഴുവൻ സ്റ്റാഫുകൾക്കും നന്ദി പറയുകയാണ് യുവാവ്.