- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മക്കളുള്ള 39 കാരിയായ വീട്ടമ്മ പത്തൊമ്പതുകാരനൊപ്പം ഒളിച്ചൊടിയെന്ന് പരാതി; കാണാതായത് ഒരേ തുണിക്കടയിലെ ജീവനക്കാരെ; തൃക്കൊടിത്താനം സ്വദേശി പത്തും പതിനാലും വയസ്സുള്ള മക്കളുടെ അമ്മ; വീട്ടമ്മ യുവാവിനൊപ്പം പോകാൻ സാധ്യതയില്ലെന്ന് വീട്ടമ്മയുടെ ബന്ധുക്കൾ; കമിതാക്കൾ പാലക്കാടെത്തിയെന്നും അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നെന്നും സൂചന; ഒളിച്ചോട്ടം പതിവാകുന്ന കേരളം
കോട്ടയം: രണ്ട് മക്കളുള്ള 39 കാരിയായ വീട്ടമ്മ പത്തൊമ്പത്കാരനൊപ്പം ഒളിച്ചോടിയതായി വിവരം. ചങ്ങനാശേരിയിലെ ഒരു കടയിൽ ജോലി ചെയ്യുന്ന ഇരുവരെയും കാണാതായി.യുവാവിനെയും വീട്ടമ്മയെയും ഒരുമിച്ചാണ് കാണാതായത്.കഴിഞ്ഞ ഒരു വർഷമായി ഇരുവരും ഈ കടയിൽ ഒരുമിച്ചു ജോലി ചെയ്യുകയാണ്. ഇവരുടെ ഭർത്താവ് മുംബൈയിൽ ജോലിനോക്കി വരികയാണ്. ഇരുവരും ഒളിച്ചോടിയെന്ന നിഗമനത്തിലാണ് പൊലീസ്. ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ്റ്റേഷൻ പരിധിയിലാണ് ഇരുവരുടെയും വീട്.യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിലും വീട്ടമ്മയെ കാണാതായതിന് തൃക്കൊടിത്താനത്തും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് ഇരുവരെയും കാണാതായത്. യുവാവിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് എത്തിയതായി സൂചന ലഭിച്ചു. വീട്ടമ്മ മൊബൈൽഫോൺ കൊണ്ടുപോയിട്ടില്ല. ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. പത്തും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് പത്തൊമ്പത്കാരനൊപ്പം പോയത്. വീട്ടമ്മയുടെ ഭർത്താവ് മുംബൈയിലാണ്.
കോട്ടയം: രണ്ട് മക്കളുള്ള 39 കാരിയായ വീട്ടമ്മ പത്തൊമ്പത്കാരനൊപ്പം ഒളിച്ചോടിയതായി വിവരം. ചങ്ങനാശേരിയിലെ ഒരു കടയിൽ ജോലി ചെയ്യുന്ന ഇരുവരെയും കാണാതായി.യുവാവിനെയും വീട്ടമ്മയെയും ഒരുമിച്ചാണ് കാണാതായത്.കഴിഞ്ഞ ഒരു വർഷമായി ഇരുവരും ഈ കടയിൽ ഒരുമിച്ചു ജോലി ചെയ്യുകയാണ്. ഇവരുടെ ഭർത്താവ് മുംബൈയിൽ ജോലിനോക്കി വരികയാണ്.
ഇരുവരും ഒളിച്ചോടിയെന്ന നിഗമനത്തിലാണ് പൊലീസ്. ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ്റ്റേഷൻ പരിധിയിലാണ് ഇരുവരുടെയും വീട്.യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിലും വീട്ടമ്മയെ കാണാതായതിന് തൃക്കൊടിത്താനത്തും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ ഏഴാം തീയതിയാണ് ഇരുവരെയും കാണാതായത്. യുവാവിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് എത്തിയതായി സൂചന ലഭിച്ചു. വീട്ടമ്മ മൊബൈൽഫോൺ കൊണ്ടുപോയിട്ടില്ല. ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം.
പത്തും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് പത്തൊമ്പത്കാരനൊപ്പം പോയത്. വീട്ടമ്മയുടെ ഭർത്താവ് മുംബൈയിലാണ്. ഒരുവർഷമായി വീട്ടമ്മ കടയിൽ ജോലി ചെയ്ത് വരികയാണ്. അതേസമയും വീട്ടമ്മ യുവാവിനൊപ്പം പോകാൻ യാതൊരു സാധ്യതയുമില്ലെന്ന് വീട്ടമ്മയുടെ ബന്ധുക്കൾ പറയുന്നു. രാഷ്ട്രദീപികയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം കേരളത്തിൽ വിവാഹതിരുടെ ഒളിച്ചോട്ടം പതിവായിരിക്കുകയാണ്. ഗൾഫിൽ നിന്നും ഭർത്താവ് നാട്ടിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഭാര്യയുടെ ഒളിച്ചോട്ടം. 44കാരനായ കാമുകനൊപ്പമാണ് നാലര വയസുള്ള മകളുമായി യുവതി ഒളിച്ചോടിയത്. ഭർത്താവിന് വിശദമായി ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു യുവതിയുടെ പ്രവർത്തി.
പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂർ സ്‌കൈ പാലസിലെ അക്കൗണ്ടന്റും അമ്പലത്തറയിലെ ഗൾഫുകാരനായ രതീഷിന്റെ ഭാര്യയുമായ സുനിത (24)യാണ് സ്‌കൈ പാലസിലെ ഓപ്പറേഷൻ മാനേജർ മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകൻ മഠത്തിൽ ജിത്തു(44)വിനോടൊപ്പം നാടുവിട്ടത്.
ഭർതൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി ഡിവൈഎഫ്‌ഐ നേതാവിനൊപ്പം ഒളിച്ചോടിയ സംഭവം കേരളത്തിലായിരുന്നു.ഓച്ചിറ ചങ്ങൻകുളങ്ങരയിൽ ആണ് സംഭവം. കരുനാഗപ്പള്ളി അമ്പനാട്ട്മുക്ക് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരൺ സേതു (29) ആണ് തൊടിയൂർ വെളുത്ത മണൽ സ്വദേശിനിക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭർത്താവ് ഓച്ചിറ പൊലീസിൽ പരാതി നൽകി. ചങ്ങൻകുളങ്ങരയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് യുവതിയുമായി ഇയാൾ കടന്നു കളഞ്ഞത്.
വിവാഹത്തിന് മുൻപേ യുവതിയുമായി മനുവിന് അടുപ്പമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായതിനാൽ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. ഏതാനും നാൾ മുൻപ് കാമുകനായ മനുവിന്റെ നാട്ടിൽ ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ യുവതി എത്തിയിരുന്നു. പിന്നീട് ഫെയ്സ് ബുക്കിൽ കൂടി വളർന്ന ബന്ധം കൂടുതൽ ദൃഢമാകുകയും ഒളിച്ചോട്ടത്തിൽ കലാശിക്കുകയുമായിരുന്നു.
കോഴിക്കോട് കൊയിലാണ്ടിയിൽ വിവാഹ ദിനത്തിലായിരുന്നു വധുവിന്റെ ഒളിച്ചോട്ടം. സുഹൃത്തുക്കളുടെ സഹായത്തോടെയുള്ള മുങ്ങൽ ഏറെ വിവാദങ്ങളുണ്ടാക്കി. ഒടുവിൽ വീട്ടിലെ തടവും മറ്റ് പീഡനവും വിശദീകരിച്ച് പെൺകുട്ടിയും മാധ്യമങ്ങളിലെത്തി. ഇതിനേയും മറികടക്കുന്ന ഒളിച്ചോട്ടമാണ് കൊല്ലത്ത് നിന്ന് വരുന്ന കഥ. വിവാഹത്തിന്റെ നാലാം നാൾ നവവധു കാമുകനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ.
സ്ത്രീധനമായും ബന്ധുക്കൾ നൽകിയ സമ്മാനമായും ലഭിച്ച 50 പവനുമായാണ് യുവതി വീടുവിട്ടതെന്നും പരാതിയിലുണ്ട്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം ഓയൂർ സ്വദേശി രശ്മി(24)യാണ് ഒളിച്ചോടിയത്. മാതൃസഹോദരിയുടെ വീട്ടിലെ ഡ്രൈവറുമായുള്ള യുവതിയുടെ പ്രണയം പരിഗണിക്കാതെയാണ് ബന്ധുക്കൾ വിവാഹം നടത്തിയത്. ബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.