- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിൽ നിറയെ പണം വന്ന് കഴിയുമ്പോൾ പിന്നെ ഇന്ത്യാക്കാരനായിരിക്കുന്നത് പുച്ഛം! കഴിഞ്ഞ വർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് സായിപ്പായത് 4000 കോടീശ്വരന്മാർ
ന്യൂയോർക്ക്: ഇന്ത്യയിൽ മാന്യമായ ജോലിയും ജീവിത വഴിയും ഇല്ലാത്തതിനാൽ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഭാഗ്യം തേടിയ പോവുന്നവർ ആയിരങ്ങളാണ്. വിദേശത്ത് മികച്ച ശമ്പളത്തോടെ ജോലി ലഭിക്കുന്നതുകൊണ്ട് തന്നെ അവിടുത്തെ പൗരത്വം എടുത്ത് അവിടെ കഴിഞ്ഞു കൂടുന്നതിന് കുറ്റം പറയാനും സാധിക്കില്ല. നഴ്‌സുമാർ അടങ്ങുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ ആണ് ഇങ്ങനെ രക്ഷപ്പെട്ടിട്ടുള്ളത്. ശാസ്ത്രജ്ഞരും ഡോക്ടർമാരും അടക്കം അനേകം ഇന്ത്യൻ പൗരന്മാർ ഇങ്ങനെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കുരുത്തനുസരിച്ച് സമ്പന്നരാവുകയും ആ സമ്പത്ത് കൈയിൽ എത്തി കഴിയുമ്പോൾ ഇവിടുത്തെ ജീവിത നിലവാരം പോരെന്ന് തോന്നുകയും ചെയ്താലോ? ഇങ്ങനെ ഇന്ത്യ ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം ഇപ്പോൾ കൂടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം ഇങ്ങനെ 4000 കോടീശ്വരന്മാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശങ്ങളിലെ പൗരന്മാരായി. ന്യൂ വേൾഡ് വെൽത്തിൽ നിന്നുള്ള റിപ്പോർട്ടാണ് ഇക്കാര്യം വ
ന്യൂയോർക്ക്: ഇന്ത്യയിൽ മാന്യമായ ജോലിയും ജീവിത വഴിയും ഇല്ലാത്തതിനാൽ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഭാഗ്യം തേടിയ പോവുന്നവർ ആയിരങ്ങളാണ്. വിദേശത്ത് മികച്ച ശമ്പളത്തോടെ ജോലി ലഭിക്കുന്നതുകൊണ്ട് തന്നെ അവിടുത്തെ പൗരത്വം എടുത്ത് അവിടെ കഴിഞ്ഞു കൂടുന്നതിന് കുറ്റം പറയാനും സാധിക്കില്ല. നഴ്‌സുമാർ അടങ്ങുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ ആണ് ഇങ്ങനെ രക്ഷപ്പെട്ടിട്ടുള്ളത്.
ശാസ്ത്രജ്ഞരും ഡോക്ടർമാരും അടക്കം അനേകം ഇന്ത്യൻ പൗരന്മാർ ഇങ്ങനെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കുരുത്തനുസരിച്ച് സമ്പന്നരാവുകയും ആ സമ്പത്ത് കൈയിൽ എത്തി കഴിയുമ്പോൾ ഇവിടുത്തെ ജീവിത നിലവാരം പോരെന്ന് തോന്നുകയും ചെയ്താലോ? ഇങ്ങനെ ഇന്ത്യ ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം ഇപ്പോൾ കൂടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം ഇങ്ങനെ 4000 കോടീശ്വരന്മാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശങ്ങളിലെ പൗരന്മാരായി.
ന്യൂ വേൾഡ് വെൽത്തിൽ നിന്നുള്ള റിപ്പോർട്ടാണ് ഇക്കാര്യം വെളിച്ചത്തുകൊണ്ടു വന്നിരിക്കുന്നത്. ഇത്തരത്തിൽ തദ്ദേശീയരായ കോടീശ്വരന്മാർ വിദേശത്തേക്ക് ഒഴുകിയതിൽ കഴിഞ്ഞ വർഷം റെക്കോർഡിട്ടിരിക്കുന്നത് ഫ്രാൻസാണ്. അതായത് ഇവിടെ നിന്നും 10,000 പേരാണ് ഇത്തരത്തിൽ വിദേശ പൗരന്മാരായിരിക്കുന്നത്. 9000 പേരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. 6000 പേരുമായി ഇറ്റലിക്കാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനം.
മതപരമായ പ്രശ്‌നങ്ങൾ ഫ്രാൻസിൽ അടുത്ത കാലത്തായി രൂക്ഷമായതിനെ തുടർന്നാണ് ബില്യണയർമാർ കൂടുതലായി വിദേശ പൗരത്വം സ്വീകരിച്ച് നാട് വിട്ടിരിക്കുന്നതെന്നും പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പ്രധാനമായും ഫ്രാൻസിലെ നഗര പ്രദേശങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങൾ കൂടുതലായിട്ടുള്ളതെന്നും കാണാം. ഇത്തരം ടെൻഷനുകൾ ഫ്രാൻസിൽ വർധിക്കുന്നതിനനുസരിച്ച് പണക്കാരുടെ അതിർത്തികടക്കലിന്റെ തോതും വർധിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ വിദേശത്ത് നിന്നുള്ള മില്യണയർമാർ കുടിയേറുന്നതിന്റെ കാര്യത്തിൽ ഓസ്‌ട്രേലിയയാണ് മുൻപന്തിയിലുള്ളത്. 8000 പേരാണ് ഇവിടേക്ക് കഴിിഞ്ഞ വർഷം ഇത്തരത്തിൽ എത്തിയിരിക്കുന്തന്. 7000 പേരുമായി യുഎസ് ആണ് ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ളത്. മില്യണയർമാരുടെ കുടിയേറ്റത്തിൽ കാനഡ മൂന്നാം സ്ഥാനത്താണ് വിദേശത്ത് നിന്നുമുള്ള 5000 പണക്കാരാണ് കഴിഞ്ഞ വർഷം രാജ്യത്തെത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇത്തരത്തിൽ മില്യണയർമാർപുറത്തേക്കൊഴുകുന്നതിൽ ആശങ്കപ്പെടാനില്ലെന്നും പ്രസ്തുത രാജ്യങ്ങൾ ഇതിന് അനുസൃതമായി കൂടുതൽ മില്യണയർമാരെ സൃഷ്ടിക്കുന്നുണ്ടെന്നും പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.