- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറകുകൾ വിടർത്തി അവർ ഉയരങ്ങൾ കീഴടക്കുമ്പോൾ യാത്രക്കാരായി കൈയടിക്കാനും വനിതകൾ; അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകളുടെ പൂർണ നിയന്ത്രണത്തിൽ വിമാനങ്ങൾ പറത്തി നാലുവിമാനക്കമ്പനികൾ; എല്ലാ വനിതാ യാത്രക്കാർക്കും മധുരവും പൂക്കളും സമ്മാനം
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാദിനത്തിൽ, പൂർണമായി വനിതാക്രൂവിനെ ഉൾപ്പെടുത്തി പറക്കാൻ നാല്് വിമാന സർവീസുകൾ. എയർ ഇന്ത്യ എക്സ്‌പ്രസ്, വിസ്താര, സ്‌പൈസ് ജെറ്റ് ലിമിറ്റഡ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് വനിതാ ദിനം ഇത്തരത്തിൽ ആഗോഷിക്കുന്നത്. വനിതാ അംഗങ്ങൾ മാത്രമുള്ള എട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകളാണ് എയർ ഇന്ത്യ എക്സ്‌പ്രസ് പറത്തുക.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മംഗലാപുരം, മുംൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് വനിതാവിമാനങ്ങൾ ഉയരുക.കോഴിക്കോട്ട് നിന്ന് രണ്ടു വിമാനങ്ങളാണ് വനിതകളുടെ പൂർണ നിയന്ത്രണത്തിൽ പുറപ്പെടുന്നത് എയർ ഇന്ത്യ എക്സ്‌പ്രസ് വനിതാ ദിനത്തിൽ പൂർണമായും വനിതാ ക്രൂ ഉൾപ്പെടുന്ന സർവീസുകൾ 1. ഐഎക്‌സ് 435/434 കൊച്ചി-ദുബായ്‌കൊച്ചി. കോക്പിറ്റിൽ ക്യാപ്റ്റന്മാർ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിൻ ക്രൂ - സൂര്യ സുധൻ, അമല ജോൺസൺ, ലതികാ രാജ് പി; അനിഷ കെ.എ. 2. ഐഎക്‌സ് 363/348 കോഴിക്കോട്-അബുദാബി-കോഴിക്കോട് കോക്പിറ്റിൽ ക്യാപ്റ്റന്മാർ സാംഗ്വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിൻ ക്രൂ -ഷിർല
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാദിനത്തിൽ, പൂർണമായി വനിതാക്രൂവിനെ ഉൾപ്പെടുത്തി പറക്കാൻ നാല്് വിമാന സർവീസുകൾ. എയർ ഇന്ത്യ എക്സ്‌പ്രസ്, വിസ്താര, സ്‌പൈസ് ജെറ്റ് ലിമിറ്റഡ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് വനിതാ ദിനം ഇത്തരത്തിൽ ആഗോഷിക്കുന്നത്.
വനിതാ അംഗങ്ങൾ മാത്രമുള്ള എട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകളാണ് എയർ ഇന്ത്യ എക്സ്‌പ്രസ് പറത്തുക.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മംഗലാപുരം, മുംൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് വനിതാവിമാനങ്ങൾ ഉയരുക.കോഴിക്കോട്ട് നിന്ന് രണ്ടു വിമാനങ്ങളാണ് വനിതകളുടെ പൂർണ നിയന്ത്രണത്തിൽ പുറപ്പെടുന്നത്
എയർ ഇന്ത്യ എക്സ്‌പ്രസ് വനിതാ ദിനത്തിൽ പൂർണമായും വനിതാ ക്രൂ ഉൾപ്പെടുന്ന സർവീസുകൾ
1. ഐഎക്‌സ് 435/434 കൊച്ചി-ദുബായ്‌കൊച്ചി. കോക്പിറ്റിൽ ക്യാപ്റ്റന്മാർ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിൻ ക്രൂ - സൂര്യ സുധൻ, അമല ജോൺസൺ, ലതികാ രാജ് പി; അനിഷ കെ.എ.
2. ഐഎക്‌സ് 363/348 കോഴിക്കോട്-അബുദാബി-കോഴിക്കോട് കോക്പിറ്റിൽ ക്യാപ്റ്റന്മാർ സാംഗ്വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിൻ ക്രൂ -ഷിർലി ജോൺസൺ, നിഷാ പ്രവീൺ, സിങ് സോനം, സിങ് പ്രീതി.
3. ഐഎക്‌സ് 345/142 കോഴിക്കോട്-ദുബായ്-ഡൽഹി. കോക്പിറ്റിൽ ക്യാപ്റ്റന്മാർ രശ്മി മെഹ്‌റൂം, സൃഷ്ടി സിങ്. ക്രാബിൻ ക്രൂ - റോസ് ഫെനാറ്റേ, വർഷ സരാതെ, ദിവ്യ ആൾഡ, അൽകാ നഹർവാൾ.
4. ഐഎക്‌സ് 549/544 തിരുവനന്തപുരം - മസ്‌കത്ത് - തിരുവനന്തപുരം. കോക്പിറ്റിൽ ക്യാപ്റ്റന്മാർ ഇഷിക ശർമ, മസൂദ് എസ്. ക്രാബിൻ ക്രൂ - ദർശന ആർ, രഞ്ജു രത്‌നാകരൻ, വിനീത എസ്.വി; അമലു സുധാകരൻ.
5. ഐഎക്‌സ് 247/248 മുംബൈ-ദുബായ്-മുംബൈ. കോക്പിറ്റിൽ ക്യാപ്റ്റന്മാർ ജസ്മിൻ മിസ്ത്രി, കൈനാസ് വക്കീൽ. ക്രാബിൻ ക്രൂ - പൂനം നഗാവേക്കർ, ഭക്തി ചൗഹാൻ, ആരതി കോങ്‌നോൾ, സുപ്രിയ മൊകുത്കർ.
6. ഐഎക്‌സ് 688/681 ചെന്നൈ-സിംഗപ്പൂർ-തിരുച്ചിറപ്പള്ളി. കോക്പിറ്റിൽ ക്യാപ്റ്റന്മാർ കവിതാ രാജ്കുമാർ, മേധാ ഘോഷ്. ക്രാബിൻ ക്രൂ - മേഘാ രാജീവ്, കവിതാ സിറോഹി, നമ്രത, നയാന്നുൽമോയ്.
7. ഐഎക്‌സ് 813/814 മാംഗ്ലൂർ-ദുബായ്-മാംഗ്ലൂർ. കോക്പിറ്റിൽ ക്യാപ്റ്റന്മാർ റാവൽ സലോനി, പ്രിയങ്ക സി റാണേ. ക്രാബിൻ ക്രൂ - മഹാസവിതാ ത്രിപാഠി, ഖുഷ്ബു മിൻസ്, ലീമാ കോൾഹോ, ദീപാ നടരാജൻ.
8. ഐഎക്‌സ് 115/116 ഡൽഹി-അബുദാബി-ഡൽഹി. കോക്പിറ്റിൽ ക്യാപ്റ്റമാർ സിങ് പ്രിതി, ആരുഷി. ക്രാബിൻ ക്രൂ - റീമ ജസ്സാൽ, ലൈഷ്‌റാം ചാനു, റവിത അഹ്ലാവത്, പൂജാ ദത്ത.
വനിതാ ദിനത്തിൽ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാർക്കും എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാർ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാൽപതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാൻ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തതായി എയർ ഇന്ത്യ എക്സ്‌പ്രസ് കേന്ദ്രങ്ങൾ അറിയിച്ചു.
കൊച്ചി കേന്ദ്രമാക്കി സ്ത്രീശാക്തീകരണ രംഗത്തു പ്രവർത്തിക്കുന്ന 'മൈത്രി' എന്ന സന്നദ്ധസംഘടനയുടെ പ്രത്യേകം തയ്യാർ ചെയ്ത വനിതാ ദിന ആശംസാ കാർഡുകളാകും വിമാനത്താവളങ്ങളിലും ഓഫിസുകളിലും വിതരണം ചെയ്യുക.
തിരഞ്ഞെടുത്ത ഫ്‌ളൈറ്റുകളിൽ വനിതാ ക്രൂവിനെ കൂടാതെ, വനിതാ യാത്രക്കാർക്കും മുൻഗണന നൽകാനാണ് വിസ്താരയുടെ തീരുമാനം.ബജറ്റ് എ.ർലൈനായ സ്‌പൈസ് ജെറ്റ് ഇത്തരത്തിൽ മൂന്ന് പ്രത്യേക ഫ്‌ളൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്യുക.ന്യൂയോർക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കചക്കം നിരവധി അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകളിൽ ഓൾ വിമൻ ക്രൂ സ്‌പെഷ്യൽ ഫ്‌ളൈറ്റുകൾ എയർ ഇന്ത്യയും ഒരുക്കിയിട്ടുണ്ട്.