- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യെന്തിരനെ' സൃഷ്ടിക്കാൻ ഓസ്‌ട്രേലിയയിൽ പഠിച്ച ജിൻസൻ അച്ഛനും അമ്മയ്ക്കുമൊപ്പം സ്വന്തം ഡമ്മിയുമുണ്ടാക്കി കത്തിച്ചു; 'കൃത്രിമബുദ്ധി'യുണ്ടാക്കാൻ പഠിച്ച മകൻ ശ്രമിച്ചത് അഞ്ചുപേരും കൊല്ലപ്പെട്ടെന്നു വരുത്തിത്തീർക്കാനോ? പാതി കത്തിയ ഡമ്മി കണ്ടു പൊലീസും ഞെട്ടി
തിരുവനന്തപുരം: കേരളത്തെ നടുക്കുന്ന കൊലപാതകമാണ് സംസ്ഥാന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിക്കുന്ന നന്ദൻകോടിന് സമീപത്ത് നടന്നത്. ഒരു കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ പ്രകാരം കൊലപാതകം നടത്തിയത് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള മകനാണ് എന്നതാണ് നിഗമനം. ഈ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളും പൊലീസ് ശേഖരിച്ചതായാണ് സൂചന. ഒറ്റനോട്ടത്തിൽ ഒരു സാധാരണക്കാരന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെയ്തികളല്ല കൊലയാളിയിൽ നിന്നും ഉണ്ടായതെന്ന കാര്യം വ്യക്തമാണ്. അത്രമേൽ ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളെ പരമാവധി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ് വീട്ടിനുള്ളിൽ കാണപ്പെട്ടത്. റിട്ട ആർഎംഒ ഡോ. ജീൻ പത്മ, ഭർത്താവ് റിട്ട പ്രഫസർ രാജതങ്കം, ദമ്പദികളുടെ മകൾ കാരളിൻ, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്. ചൈനയിൽ എംബിബിഎസ് പഠിക്കുന്ന മകൾ ഏതാനും ദിവസം മുൻപാണ് നാട്ടിൽ എത്തിയത്.
തിരുവനന്തപുരം: കേരളത്തെ നടുക്കുന്ന കൊലപാതകമാണ് സംസ്ഥാന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിക്കുന്ന നന്ദൻകോടിന് സമീപത്ത് നടന്നത്. ഒരു കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ പ്രകാരം കൊലപാതകം നടത്തിയത് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള മകനാണ് എന്നതാണ് നിഗമനം. ഈ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളും പൊലീസ് ശേഖരിച്ചതായാണ് സൂചന. ഒറ്റനോട്ടത്തിൽ ഒരു സാധാരണക്കാരന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെയ്തികളല്ല കൊലയാളിയിൽ നിന്നും ഉണ്ടായതെന്ന കാര്യം വ്യക്തമാണ്. അത്രമേൽ ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളെ പരമാവധി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ് വീട്ടിനുള്ളിൽ കാണപ്പെട്ടത്. റിട്ട ആർഎംഒ ഡോ. ജീൻ പത്മ, ഭർത്താവ് റിട്ട പ്രഫസർ രാജതങ്കം, ദമ്പദികളുടെ മകൾ കാരളിൻ, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്. ചൈനയിൽ എംബിബിഎസ് പഠിക്കുന്ന മകൾ ഏതാനും ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. ഇവരെ കൊലപ്പെടുത്തിയത് മകൻ കേദൽ ജീൻസൺ രാജയാണെന്നാണ് അയൽക്കാരുടെ മൊഴിയിൽ നിന്നും ലഭിക്കുന്ന സൂചന.
ഓസ്‌ട്രേലിയയിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ കേദൽ നടത്തിയ അരുംകൊലയിൽ പ്രയോഗിച്ചതുകൊടിയ ക്രിമിനൽ ബുദ്ധിയാണ്. റോബോട്ടുകളുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് പഠിച്ചിറങ്ങിയ വ്യക്തിയാണ് കേദൽ. മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയ ജിൻസൻ സ്വന്തം ഡമ്മിയുണ്ടാക്കി കത്തിക്കുകയും ചെയ്തു. ഇക്കാര്യം പൊലീസിനെ ശരിക്കു ഞെട്ടിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടത് എത്രപേരാണെന്ന് ഉറപ്പിക്കാൻ പൊലീസിനെ വൈകിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഈ നീക്കത്തിന് പിന്നിലെന്നും അറിയുന്നു. ഡമ്മിയുണ്ടാക്കി കത്തിച്ചതോടെ അഞ്ച് പേരും മരിച്ചു എന്ന പ്രത്യക്ഷത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എത്രമേൽ മരിച്ചു എന്ന്‌പൊലീസ് സ്ഥിരീകരിക്കാൻ തന്നെ സമയം കുറേ എടുത്തു എന്നത് തന്നെ മതി കേദലിന്റെ ക്രിമിനൽ ബുദ്ധി ഒരു പരിധി വരെ വിജയിച്ചു എന്ന് വ്യക്തമാകാൻ.
യന്ത്രമനുഷ്യനും യന്ത്രസംവിധാനങ്ങൾക്കും കൃത്രിമബുദ്ധി നൽകുന്ന വിഷയങ്ങളിലും വലിയ തോതിൽ അവഗാഹമുണ്ട് കേദലിന്. ഈ അതിബുദ്ധി യുവാവ് സ്വന്തക്കാർക്ക് മേലും പ്രയോഗിച്ചോ എന്നതാണ് ഉയരുന്ന സംശയം. അതിബുദ്ധിക്കാരനായ യുവാവ് കടുത്ത ഡിപ്രഷനും അടിമപ്പെട്ട വ്യക്തിയാണെന്നും സൂചനയുണ്ട്. ഇന്ന് പുലർച്ചയോടെയാണ് കേദൽ രക്ഷപെട്ടത് എന്നാണ് അറിയുന്നത്. എന്നാൽ, മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കവും അനുമാനിക്കുന്നുണ്ട്. അതായതുകൊല്ലപ്പെട്ട മൃതദേഹങ്ങൾ സൂക്ഷിച്ച വീട്ടിൽ മണിക്കൂറുകളോളം കേദൽ ചിലവഴിച്ചിട്ടുണ്ട്. ഇതൊക്കെ യുവാവിന്റെ മാനസിക വ്യാപാരം വിചിത്രമായിരുന്നു എന്ന സംശയത്തിന് ഇയാക്കുന്നതാണ്. അസാമാന്യമായ വിധത്തിൽ ക്രിമിനൽ ബുദ്ധി പ്രയോഗിച്ചു എന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഉദാഹരണാണ് ഡമ്മിയുണ്ടാക്കി കത്തിച്ചതും. കേദൽ മാത്രമാണോ കൊല നടത്തിയത്. അതോ മറ്റാരെങ്കലുമാണോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാൻ യുവാവിന്റെ അറസ്റ്റ് അനിവാര്യമാണ്.
ഓസ്‌ട്രേലിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സിഇഒ ആയ കേദൽ അവധിക്ക് നാട്ടിൽ വന്നതാണ്. സംഭവശേഷം കേദൽ ഒളിവിൽ പോകുകയായിരുന്നു. ഇയാൾ പുലർച്ചെ രണ്ടു മണിക്ക് തമ്പാനൂരിൽ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. നാട്ടുകാരിൽ ചിലരും കാലിൽ പൊള്ളലേറ്റ നിലയിൽ കേദലിനെ കണ്ടതായാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസമായി ഡോക്ടറുടെ കാണാതായ മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മൂന്ന് ദിവസമായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് സഹോദരൻ പറഞ്ഞു. വീട്ടിലുള്ളവർ കന്യാകുമാരിയിൽ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനു ശേഷം മടങ്ങിയെത്തുമെന്നാണ് മകൻ പറഞ്ഞതെന്നും സഹോദരൻ പറഞ്ഞു. ഡോക്ടറുടെ മകന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതോടെയാണ് കൊല നടത്തിയത് കേദലാണെന്ന ബോധ്യത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേർന്നത്.
ഫോറൻസിക് വിദഗ്ദ്ധർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പുലർച്ചെ രണ്ടു മണിക്ക് തമ്പാനൂരിൽ നിന്നു രക്ഷപ്പെട്ടുവെന്ന് കരുതുന്ന കേദലിന് വേണ്ടി രാജ്യത്തെ വിമാനത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ലുക്കൗട്ട് നോട്ടീസും പ്രതിക്ക് വേണ്ടി പുറത്തിറക്കിയിട്ടുണ്ട്. എന്ത് സംഭവമാണ് ഇത്തരമൊരു കൊടും കൃത്യത്തിലേക്ക് യുവാവിനെ നയിച്ചതെന്ന കാര്യത്തിലേക്ക് നയിച്ചതെന്ന സൂചന ലഭ്യമായിട്ടില്ല. യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന കുടുംബമാണ് എന്നാണ് സമീപവാസികൾ നൽകുന്ന വിവരം. സാമ്പത്തികമായ ബുദ്ധിമുട്ടുകളും കുടുംബത്തിന് ഉണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹെറ, റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവർ സ്ഥലം സന്ദർശിച്ചു. കൊലപാതകം നടന്ന വീടിനടുത്തു മറ്റു വീടുകളില്ല. അതേസമയം, അതീവസുരക്ഷാ മേഖലയാണിത്. മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാർ താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ടും അതിനു പരിസരപ്രദേശങ്ങളും പൊലീസിന്റെ നിതാന്ത ജാഗ്രതയിലുള്ളതാണ്. അവിടെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം ഉണ്ടായത്. മൂന്നു ദിവസം മുമ്പു കൊലപാതകം നടന്നിട്ടും പുറം ലോകം അറിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.