- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലേക്ക് ബൈക്കുകളിൽ പാഞ്ഞ സംഘം തടുത്തിട്ടും നിന്നില്ല; അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പിടികൂടി പരിശോധിച്ചപ്പോൾ ബാഗിൽ വെടിയുണ്ടകൾ; ബാബ്റി ദിനത്തിൽ സുരക്ഷ ശക്തമാക്കിയതിനിടെ ഈരാറ്റുപേട്ടയിൽ പിടിയിലായത് പാലക്കാട് സ്വദേശികളായ ഹോട്ടൽ ജീവനക്കാർ
കോട്ടയം : അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത വാർഷികദിനമായ ഇന്നലെ ശബരിമലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെ വെടിയുണ്ടയുമായി എത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പാഞ്ഞ ബൈക്കുകളെ അടുത്ത സ്റ്റേഷനിൽ അറിയിച്ച് പൊലീസ് പിടികൂടുകയായിരുന്നു. മുഹമ്മദ് നസീഫ്, അഖിൽ, അജിത്, ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതായി ഈരാറ്റുപേട്ട പൊലീസ് വ്യക്തമാക്കി. എയർഗണ്ണിൽ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തിയതോടെ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ശബരിമലയിലേക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. മൂന്നു ബൈക്കുകളിലായി ആറംഗ സംഘമാണ് ശബരിമലയിലേക്ക് യാത്രചെയ്തത്. പാലക്കാട് സ്വദേശികളാണ് തങ്ങളെന്നും ഹോട്ടൽ ജീവനക്കാരാണെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരെ ഈരാറ്റുപേട്ടയ്ക്കടുത്ത് കളത്തൂക്കടവ് വാഹന പരിശോധനയ്ക്കായി മേലുകാവ് പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയിരുന്നില്ല. ആദ്യംപോയ ബൈക്ക് നിർത്താതെ അതിവേഗം പാഞ്ഞു പോകുകയായിരുന്നു. ഇതോടെ പൊലീസ് ബൈക്കിനെ
കോട്ടയം : അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത വാർഷികദിനമായ ഇന്നലെ ശബരിമലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെ വെടിയുണ്ടയുമായി എത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പാഞ്ഞ ബൈക്കുകളെ അടുത്ത സ്റ്റേഷനിൽ അറിയിച്ച് പൊലീസ് പിടികൂടുകയായിരുന്നു. മുഹമ്മദ് നസീഫ്, അഖിൽ, അജിത്, ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതായി ഈരാറ്റുപേട്ട പൊലീസ് വ്യക്തമാക്കി.
എയർഗണ്ണിൽ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തിയതോടെ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ശബരിമലയിലേക്ക് പോയ യുവ അയ്യപ്പ സംഘത്തിന്റെ കൈയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. മൂന്നു ബൈക്കുകളിലായി ആറംഗ സംഘമാണ് ശബരിമലയിലേക്ക് യാത്രചെയ്തത്. പാലക്കാട് സ്വദേശികളാണ് തങ്ങളെന്നും ഹോട്ടൽ ജീവനക്കാരാണെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
ഇവരെ ഈരാറ്റുപേട്ടയ്ക്കടുത്ത് കളത്തൂക്കടവ് വാഹന പരിശോധനയ്ക്കായി മേലുകാവ് പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയിരുന്നില്ല. ആദ്യംപോയ ബൈക്ക് നിർത്താതെ അതിവേഗം പാഞ്ഞു പോകുകയായിരുന്നു. ഇതോടെ പൊലീസ് ബൈക്കിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
പൊലീസ് പിടിയിലാകാതെ രക്ഷപ്പെടാൻ പിറകെ വന്ന രണ്ടു ബൈക്കുകൾ പൊലീസ് ജീപ്പിനു മാർഗ്ഗ തടസം ഉണ്ടാക്കിയതോടെ സംശയം ബലപ്പെട്ടു. ഇതോടെ വിവരം പൊലീസ് ഈരാറ്റുപേട്ട പൊലീസിൽ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് കളത്തൂക്കടവ് റോഡിൽ വെച്ച് പൊലീസ് മൂന്നു ബൈക്കുകളും കസ്റ്റഡിയിൽ എടുത്തത്. പെല്ലറ്റ് കോയമ്പത്തൂരിൽ നിന്ന് വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോൾ അത് മാറ്റിവയ്ക്കുവാൻ മറന്നതാണെന്നും ഇവർ പൊലീസിന് മൊഴി നൽകി.
വാഹനം നിർത്താതെ പോയത് മതിയായ രേഖകൾ ഇല്ലാത്തതിനാൽ ആണെന്നാണ് ഇവരുടെ വിശദീകരണം. കൂടെയുള്ളവരെ പിടികൂടിയാൽ ശബരിമല യാത്ര മുടങ്ങുമെന്നും കരുതിയെന്നും, അതിനാലാണ് പൊലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച് ആദ്യ ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിച്ചതെന്നും ഇവർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് ഈരാറ്റുപേട്ട പൊലീസ് വ്യക്തമാക്കി.