- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസിന്റെ സ്ലീപ്പർ സെല്ലിന് പാസ്‌പോർട്ടും വീസയും സംഘടിപ്പിച്ച് കൊടുത്ത് കുരുക്കിലായി; കണ്ണൂരിൽ ഭീകരബന്ധമുള്ള നാലുപേർ കൂടി പിടിയിൽ; സംഘത്തെ കുരുക്കിയത് ട്രാവൽ ഏജൻസികളിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ; അറസ്റ്റിലായ അഞ്ചുപേരുമായി നാൽവർ സംഘത്തിന് ഗാഢബന്ധമെന്ന് പൊലീസ്
കണ്ണൂർ: ഐഎസ് ബന്ധമുള്ള നാലുപേരെകൂടി കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചക്കരക്കല്ലിൽ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവർക്കു ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവർക്ക് പാസ്‌പോർട്ട്, വീസ, യാത്രാരേഖകൾ എന്നിവ സംഘടിപ്പിച്ച് കൊടുത്തതിൽ കസ്റ്റഡിയിലായവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. യാത്രാ രേഖകളും പാസ്‌പോർട്ടും തയാറാക്കി നൽകിയ കണ്ണൂരിലെ ചില ട്രാവൽ ഏജൻസികളിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്‌മെട്ടയിലെ എം വി റാഷിദ് (24) എന്നിവരെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ന് തലശേ
കണ്ണൂർ: ഐഎസ് ബന്ധമുള്ള നാലുപേരെകൂടി കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചക്കരക്കല്ലിൽ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവർക്കു ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അറസ്റ്റിലായവർക്ക് പാസ്‌പോർട്ട്, വീസ, യാത്രാരേഖകൾ എന്നിവ സംഘടിപ്പിച്ച് കൊടുത്തതിൽ കസ്റ്റഡിയിലായവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. യാത്രാ രേഖകളും പാസ്‌പോർട്ടും തയാറാക്കി നൽകിയ കണ്ണൂരിലെ ചില ട്രാവൽ ഏജൻസികളിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്‌മെട്ടയിലെ എം വി റാഷിദ് (24) എന്നിവരെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്‌പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
തുർക്കിയിൽ നിന്നും സിറിയയിലേക്ക് കടക്കുമ്പോൾ തുർക്കി സേനയുടെ വെടിവെപ്പിൽ ചിതറി ഓടിയവരാണ് കണ്ണൂരിൽ അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷജിൽ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു. ഓടി രക്ഷപ്പെട്ട കെ.സി. മിത്‌ലജ്, കെ.പി. അബ്ദുൾ റസാഖ്, എംപി. അബ്ദുൾ റാഷിദ്, തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ്, എന്നിവരെ തുർക്കി സേന അറസ്റ്റ് ചെയ്ത് ജയിലടക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കയറ്റി വിടുകയുമായിരുന്നു.
കണ്ണൂർ ജില്ലയിലെ വളപട്ടണം, ചക്കരക്കല്ല് എന്നീ സ്ഥലങ്ങളിലും ബഹ്‌റിനിലും പ്രവർത്തിക്കുന്ന മൂന്ന് ഗ്രൂപ്പുകളാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് പിടിയിലായ താലിബാൻ ഹംസ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നും സിറിയയിലേക്ക് പോയവരിൽ ഇതുവരെ 15 പേർ കൊല്ലപ്പെട്ടതായി ഹംസ അറിയിച്ചു.മനാമയിലെ അൽഅൻസാർ എന്ന സ്ഥലത്തു വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സുകാർക്ക് പരിശീലനം ലഭിക്കുന്നതെന്നും പരിശീലനം തേടിയവരെ സിറിയയിലേക്ക് കടത്തിയിട്ടുണ്ടെന്നും ഹംസ മൊഴി നൽകിയിട്ടുണ്ട്. ഹംസയുടെ അറസ്‌റ്റോടെ കേരളം കേന്ദ്രീകരിച്ച് നടക്കുമായിരുന്ന വലിയൊരു തീവ്രവാദി നീക്കമാണ് തടയാനായതെന്ന് പൊലീസും കണക്കുകൂട്ടുന്നു.
വളപട്ടണത്തു നിന്നും സിറിയയിൽ പോയി ഐ.എസിൽ ചേർന്ന അഞ്ച് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. മുണ്ടേരി കൈപ്പക്കയിൽ കെ.സി. മിതിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം വിഹൗസിൽ എം വി റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരും ഐസിൽ ചേരുന്നതിനായി ഇന്ത്യവിട്ടവരാണെന്നാണ് സൂചനകൾ. ഇവരെ സിറിയ തുർക്കി അതിർത്തി പ്രദേശത്തുനിന്ന് സൈന്യം പിടികൂടുകയായിരുന്നു. തുർക്കി സൈന്യത്തിന്റെ പിടിയിലായ അഞ്ചുപേരെയും ഐസ് ബന്ധമുണ്ടന്ന് വ്യക്തമായതോടെ ഇന്ത്യയിലേക്ക് തിരികെ അയക്കുകയായിരുന്നു എന്നാണ് വിവരം. ഇവർ കുറച്ചുകാലം സൈന്യത്തിന്റെ കസ്റ്റഡിയിൽ ആയിരുന്നുവെന്നും ചോദ്യംചെയ്യലിൽ ഐസ് ബന്ധം വെളിവായതോടെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വളപട്ടണം മേഖലയിൽ നിന്ന് നിരവധി പേരെ ഐഎസിലേക്ക് എത്തിച്ചുവെന്ന നിഗമനത്തിൽ അന്വേഷണം തുടരുകയാണ് പൊലീസ് ഏറെക്കാലമായി നാട്ടിൽ വരാതെയുള്ള പലരും കാണാതായ ചിലരും ഐ.എസിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ ഇസഌമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആക്രമണങ്ങൾ നടത്താനും കനകമലയിൽ ചേർന്ന യോഗത്തിൽ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ കേസ് അന്വേഷിച്ചുവരികയാണ്.
അടുത്തിടെ ഇതുപോലെ ഗൾഫിൽ നിന്ന് മടക്കി അയക്കപ്പെട്ട കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദിൻ പാറക്കടവത്തിനെ കനകമല രഹസ്യയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർത്തിരുന്നു. ഐഎസിനുവേണ്ടി ഇയാൾ രഹസ്യ ആശയപ്രചാരണം നടത്തുകയും മറ്റ് പ്രതികൾക്ക് സാമ്പത്തികസഹായം നൽകുകയും ചെയ്തുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് യുഎഇയിൽ പിടിയിലായ മൊയ്‌നുദ്ദീനെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. കണ്ണൂർ കനകമലയിൽ ഐഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ചേർന്നവരുമായി ഇയാൾ ഓൺലൈൻവഴി ബന്ധപ്പെട്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് അവിടെ നിന്ന് നാടുകടത്തിയത്.
കണ്ണൂർ കനകമല സംഭവത്തിൽ കോഴിക്കോട് സ്വദേശി ഷെജീർ മംഗലശേരി, ചെന്നൈയിൽ താമസിക്കുന്ന കമാൽ എന്നിവരെയും എൻഐഎ സംഘം പ്രതിചേർത്തിരുന്നു. കേരളത്തിലെ ഐഎസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഷെജീർ മംഗലശ്ശേരിയാണ്. എന്നാൽ ഇയാൾ ഇപ്പോളും ഒളിവിലാണ്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, രാഷ്ട്രീയക്കാർ എന്നിവരെ വധിക്കാനുള്ള പദ്ധതികൾ ആസുത്രണം ചെയ്യാനായിരുന്നു കനകമലയിൽ കഴിഞ്ഞ ഒക്ടോബറിൽ ഐഎസ് രഹസ്യയോഗം ചേർന്നത്. രഹസ്യ വിവരത്തെ തുടർന്ന യോഗസ്ഥലത്തേക്ക് കടന്നെത്തിയ എഎൻഐഎ സംഘം 15 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.