- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോരഖ്പൂറിന് ശേഷം ഫറുഖാബാദിലും കുട്ടികളുടെ മരണം; ആശുപത്രിയിൽ 49 കുട്ടികൾ മരിച്ചു, മരണകാരണം ഓക്‌സിജൻ ലഭിക്കാത്തതെന്ന് സംശയം; ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 13 കുട്ടികൾ കൂടി മരിച്ചു
ഗോരഖ്പൂറിന് ശേഷം ഫറുഖാബാദിലും കുട്ടികളുടെ മരണം തുടരുന്നു. ഇതുവരെ ആശുപത്രിയിൽ 49 കുട്ടികൾ മരിച്ചു, മരണകാരണം ഓക്‌സിജൻ ലഭിക്കാത്തതെന്ന് വ്യക്തമായി. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ, ചീഫ് മെഡിക്കൽ സൂപ്രണ്ട് എന്നിവർക്കെതിരേ പൊലീസ് എഫ്‌ഐആർ സമർപ്പിച്ചു. അതേസമയം ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 13 കുട്ടികൾ കൂടി മരിച്ചു ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കുട്ടികൾ മരണമടഞ്ഞതിന് കാരണം ഓക്‌സിജൻ ലഭിക്കാത്തതാണെന്ന് സിറ്റി മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്താമായി. ചീഫ് മെഡിക്കൽ ഓഫീസർ, ചീഫ് മെഡിക്കൽ സൂപ്രണ്ട് എന്നിവർക്കെതിരേ പൊലീസ് എഫ്‌ഐആർ സമർപ്പിച്ചു. ഉത്തർപ്രദേശ് സർക്കാറിന് വീണ്ടും തലവേദനയായി കുട്ടികളുടെ കൂട്ടമരണം. മരണകാരണം കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ചു. ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 21 നും ഓഗസ്റ്റ് 20 നും ഇടയിൽ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ നടന്ന കുട്ടികളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫറൂഖാബാദ് സിറ്റി മജിസ്‌ട്രേറ്റ് ഉത്ത
ഗോരഖ്പൂറിന് ശേഷം ഫറുഖാബാദിലും കുട്ടികളുടെ മരണം തുടരുന്നു. ഇതുവരെ ആശുപത്രിയിൽ 49 കുട്ടികൾ മരിച്ചു, മരണകാരണം ഓക്‌സിജൻ ലഭിക്കാത്തതെന്ന് വ്യക്തമായി. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ, ചീഫ് മെഡിക്കൽ സൂപ്രണ്ട് എന്നിവർക്കെതിരേ പൊലീസ് എഫ്‌ഐആർ സമർപ്പിച്ചു. അതേസമയം ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 13 കുട്ടികൾ കൂടി മരിച്ചു
ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കുട്ടികൾ മരണമടഞ്ഞതിന് കാരണം ഓക്‌സിജൻ ലഭിക്കാത്തതാണെന്ന് സിറ്റി മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്താമായി. ചീഫ് മെഡിക്കൽ ഓഫീസർ, ചീഫ് മെഡിക്കൽ സൂപ്രണ്ട് എന്നിവർക്കെതിരേ പൊലീസ് എഫ്‌ഐആർ സമർപ്പിച്ചു.
ഉത്തർപ്രദേശ് സർക്കാറിന് വീണ്ടും തലവേദനയായി കുട്ടികളുടെ കൂട്ടമരണം. മരണകാരണം കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ചു. ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 21 നും ഓഗസ്റ്റ് 20 നും ഇടയിൽ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ നടന്ന കുട്ടികളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫറൂഖാബാദ് സിറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു.
നവജാത ശിശുക്കൾക്കുള്ള ആശുപത്രിയിൽ 30 കുട്ടികൾ ചികിത്സാ ഘട്ടങ്ങളിലും 19 കുട്ടികൾ പ്രസവസമയത്തും മരണമടഞ്ഞിരുന്നു. ഇതോടെ ഗോരഖ്പൂർ ദുരന്തത്തിന്റെ ഓർമ്മകൾ വീണ്ടും പുനരാരംഭിച്ചു. ബി.ആർ.ഡി മെഡിക്കൽ കോളേജിൽ കഴിഞ്ഞ മാസത്തിൽ ഏകദേശം 100 കുട്ടികളോളം മരണമടഞ്ഞിരുന്നു.
കോട്വാലി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രേഖപ്പെടുത്തി. കുട്ടികളെ ചികിത്സിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടുവെന്നും 'കുട്ടികൾക്ക് ഓക്‌സിജനോ അല്ലെങ്കിൽ മരുന്നോ ആശുപത്രിയിൽ ലഭ്യമാക്കിയില്ല' എന്ന് റിപ്പോർട്ടിൽ പറയുന്നു. 'പെന്റിനാറ്റൽ അസ്‌ഫൈസിയ' എന്ന രോഗമാണ് ഡോക്ടർമാർ ഇതിന് പറയുന്നത്. കുഞ്ഞിന് ശരിയായി ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്. ഓക്‌സിജന്റെ അഭാവം മൂലം ഭൂരിഭാഗം കുട്ടികളും മരിച്ചുവെന്നത് വ്യക്തമാണ്.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഒരു സാങ്കേതിക ടീം ചൊവ്വാഴ്ച ഫറൂഖാബാദിൽ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് ആരോഗ്യ സെക്രട്ടറി പ്രശാന്ത് ത്രിവേദി ഇൻഫർമേഷൻ സെക്രട്ടറി ആവിനീഷ് അവസ്തിയും അറിയിച്ചു. സാങ്കേതിക വിദ്ഗദരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും നേരെ നടപടി സ്വീകരിക്കുമെന്ന് ത്രിവേദി പറഞ്ഞു.
സംഭവം ഉന്നത അധികാരികൾക്ക് റിപ്പോർട്ട് ചെയ്തതായി ഫറൂഖ്ബാദ് പൊലീസ് സൂപ്രണ്ട് ദയാനന്ദ മിശ്ര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.
നവജാതശിശു വിഭാഗത്തിൽ മരണമടഞ്ഞ 30 കുട്ടികളിൽ 24 പേർ സ്വകാര്യ ആശുപത്രികളിൽ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ജനിച്ചവരാണെന്ന് ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. അഖിലേഷ് അഗർവാൾ പറഞ്ഞു. 'അവർ ആശുപത്രിയിൽ എത്തിച്ചേർന്നപ്പോൾ അവരുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരുടെ അശ്രദ്ധ കാരണം 86 നവജാത ശിശുക്കൾ രണ്ടുമാസം മുൻപ് രാജസ്ഥാനിലെ ആശുപത്രിയിൽ മരിച്ചിരുന്നു. ഇതിനിടയിൽ ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 13 കുട്ടികൾ വീണ്ടും മരിച്ചു. ഗോരഖ്പൂരിലെ കുട്ടികളുടെ മരണം ദേശീയ അവഗണനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.