- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗിയുടെ ഉത്തർപ്രദേശ് കുരുന്നുകളുടെ കുരുതിക്കളമാകുന്നു; ഒരു മാസത്തിനിടെ ഫറൂഖാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ചത് 49 കുട്ടികൾ; വില്ലനായത് ഓക്സിജൻ സിലിണ്ടറിന്റെ അഭാവമെന്ന് അധികൃതർ
ന്യൂഡൽഹി: യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് കുരുന്നുകളുടെ കുരുതിക്കളമാകുന്നു. ഒരുമാസത്തിനിടെ ഫറൂഖാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 49 ആയതാണ് സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന വിഷയമായി മാറിയത്. ഈ മരങ്ങൾക്കും കാരണം ഓക്‌സിജൻ സിലിണ്ടർ വിതരണം നിലച്ചതുകൊണ്ടാണെന്നാണ് അധികൃതരുടെ വാദം. ജൂലൈ 21 നും ഓഗസ്റ്റ് 20 നും ഇടക്കുള് സമയത്താണ് ഡോ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ശിശുക്കൾ മരണപ്പെട്ടത്. അതേസമയം ശിശുമരണത്തിനു കാരണം ഓക്‌സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന് ലക്നൗവിലെ മുതിർന്ന ഓഫീസർമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. രണ്ടു ഉയർന്ന മെഡിക്കൽ ഓഫീസർമാരെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ചീഫ് മെഡിക്കൽ ഓഫീസർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് കൂടുതൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഫറൂഖാബാദ് എസ്‌പി ധ്യാനാനന്ത് അറിയിച്ചു. കുട്ടികളുടെ പോഷകാഹാര കുറവാണ് മരണകാരണമെന്നും
ന്യൂഡൽഹി: യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് കുരുന്നുകളുടെ കുരുതിക്കളമാകുന്നു. ഒരുമാസത്തിനിടെ ഫറൂഖാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 49 ആയതാണ് സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന വിഷയമായി മാറിയത്. ഈ മരങ്ങൾക്കും കാരണം ഓക്‌സിജൻ സിലിണ്ടർ വിതരണം നിലച്ചതുകൊണ്ടാണെന്നാണ് അധികൃതരുടെ വാദം.
ജൂലൈ 21 നും ഓഗസ്റ്റ് 20 നും ഇടക്കുള് സമയത്താണ് ഡോ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ശിശുക്കൾ മരണപ്പെട്ടത്. അതേസമയം ശിശുമരണത്തിനു കാരണം ഓക്‌സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന് ലക്നൗവിലെ മുതിർന്ന ഓഫീസർമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. രണ്ടു ഉയർന്ന മെഡിക്കൽ ഓഫീസർമാരെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.
കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ചീഫ് മെഡിക്കൽ ഓഫീസർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് കൂടുതൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഫറൂഖാബാദ് എസ്‌പി ധ്യാനാനന്ത് അറിയിച്ചു. കുട്ടികളുടെ പോഷകാഹാര കുറവാണ് മരണകാരണമെന്നും പല കുട്ടികളേയും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നതെന്നുമാണ് ആസുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ ഓക്സിജൻ സിലിൻഡറുകൾ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ആശുപത്രിയിലേർപ്പെടുത്തേണമെന്ന് ആവശ്യപ്പെട്ട് 19 തവണ ജില്ലാ കളക്ടർ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.