- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മിർ താഴ് വരയിലെ ബന്ദിപ്പൂരിൽ ഏറ്റുമുട്ടൽ; സൈന്യം അഞ്ചു ഭീകരരെ വധിച്ചു; മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ലഖ് വിയുടെ മരുമകനും മരിച്ചതായി സൂചന; കൂടുതൽ പേർക്കായി തെരച്ചിൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ശനിയാഴ്ച വൈകീട്ടും തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ബന്ദിപ്പോര ജില്ലയിലെ ചന്ദർഗെയിർ ഗ്രാമത്തിൽ അപരിചിതർ എത്തിയതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് ഇവരെ വധിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന അറിയിപ്പു ലഭിച്ചയിടത്ത് എത്തിയപ്പോൾ സൈന്യത്തിനു നേരെ വെടിവയ്പുണ്ടായി. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് അഞ്ചു ഭീകരർ കൊല്ലപ്പെട്ടത്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ലഖ് വിയുടെ മരുമകനും മരിച്ചതായി സൂചനയുണ്ട്. ഒരു സൈനികനും മരിച്ചതായി വിവരമുണ്ട്. റാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവ ചേർന്നാണ് ഭീകരരുടെ ഒളിത്താവളം വളഞ്ഞത്. ഇതേത്തുടർന്ന് ഭീകരർ സൈന്യത്തിനുനേരെ വെടിവെപ്പ് തുടങ്ങി. തുടർന്നുണ്ടായ ഭീകരാക്രമണത്തിലാണ് അഞ്ച് ഭീകരരെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞത്. കശ്മീർന്മ കശ്മീർ താഴ്‌വരയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു. ശന
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ശനിയാഴ്ച വൈകീട്ടും തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
ബന്ദിപ്പോര ജില്ലയിലെ ചന്ദർഗെയിർ ഗ്രാമത്തിൽ അപരിചിതർ എത്തിയതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് ഇവരെ വധിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന അറിയിപ്പു ലഭിച്ചയിടത്ത് എത്തിയപ്പോൾ സൈന്യത്തിനു നേരെ വെടിവയ്പുണ്ടായി. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് അഞ്ചു ഭീകരർ കൊല്ലപ്പെട്ടത്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ലഖ് വിയുടെ മരുമകനും മരിച്ചതായി സൂചനയുണ്ട്. ഒരു സൈനികനും മരിച്ചതായി വിവരമുണ്ട്.
റാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവ ചേർന്നാണ് ഭീകരരുടെ ഒളിത്താവളം വളഞ്ഞത്. ഇതേത്തുടർന്ന് ഭീകരർ സൈന്യത്തിനുനേരെ വെടിവെപ്പ് തുടങ്ങി. തുടർന്നുണ്ടായ ഭീകരാക്രമണത്തിലാണ് അഞ്ച് ഭീകരരെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞത്.
കശ്മീർന്മ കശ്മീർ താഴ്‌വരയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു ആക്രമണം. ബന്ദിപ്പോരയിലെ ഹാജിൻ മേഖലയിൽ അപരിചിതരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് സൈന്യം തിരച്ചിലിനെത്തുകയായിരുന്നു. സൈന്യവും സ്‌പെഷൽ ഓപറേഷൻസ് ഫോഴ്‌സും സിആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മേഖലയിൽ മൂന്നുഭീകരർ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണു സൂചന. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്