ഹൈദരാബാദ്:ന്റർനെറ്റ് കഫേകളിൽ അശ്ലീല ചിത്രങ്ങൾ കണ്ട കുട്ടികളെ ഹൈദരാബാദ് പൊലീസ് പിടികൂടി. 47ൽപ്പരം കുട്ടികളേയും ഇന്റർനെറ്റ് കഫേ ഉടമകളേയുമാണ് പിടികൂടിയത്. ഇവരെ ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത് ചെറിയ തോതിൽ വിവാദവുമായി.

തങ്ങളുടെ കുട്ടികൾ പുറത്ത് ഇന്റർനെറ്റ് കഫേകളിൽ പോയി അശ്ലീല ചിത്രങ്ങൾ കാണുന്നുവെന്ന ചില രക്ഷിതാക്കൾ സിറ്റി പൊലീസിന് നൽകിയ പരാതിയിലായിരുന്നു നടപടി.

സ്‌കൂളിലെ ചില പ്രോജക്ട് വർക്കുകൾ ചെയ്യുന്നതിനായി പോവുകയാമെന്ന വ്യാജേനയാണ് കുട്ടികൾ ഇത്തരം കഫേകളിലേക്ക് പോകുന്നതെന്നും പൊലീസ് പറയുന്നു. ഹൈദരാബാദിലെ ദക്ഷിണ മേഖലിലെ 92 ൽപ്പരം കഫേകളിൽ പൊലീസ് പരിശോധന നടത്തി. സിറ്റിയിലെ 17 പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്നുമാണ് ഇത്രയും ഇന്റർനെറ്റ് കഫേകളിൽ പരിശോധന നടത്തിയത്.

അശ്ലീല ദൃശ്യങ്ങൾ കാണു്‌നനതിനായി കഫേകളിൽ കൂടുതലായും എത്തുന്നത് 12 മുതൽ16 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ്. ഇത്തര്കകാരെ തന്നെയാണ് പൊലീസ് പിടികൂടിയതും. ഇതിന് സേ,ം മാദ്ധ്യമങ്ങളെ കണ്ട ദക്ഷിണ മേഖല കമ്മീഷണർ സത്യനാരായണ കുട്ടികളെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വരുകയും ചെയ്തു. പിന്നീട് മാതാപിതാ്കകളുടെ സാന്നിധ്യത്തിൽ ഇവർക്ക് കൗൺസിലിങ്ങ് നൽകുകയും ചെയ്തു.

കുട്ടികൾക്ക് ഇത്തരം ദൃശ്യങ്ങൾ കാണാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന കഫേ ഉടമകളുടെ എണ്ണം വർധിച്ചുവരുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു. നിയമങ്ങൾ തെറ്റിച്ച്‌കൊണ്ടാണ് ഇത്തരം കഫേകൾ പ്രവർത്തിച്ചിരുന്നത്. കഫേയിൽ എത്തുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കുകയോ കുട്ടികൾ അനാവിശ്യമായ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള സിസിടിവി ക്യാമറകളോ സ്ഥാപിച്ചിട്ടുമുണ്ടായിരുന്നില്ല
സ്‌കൂൾ വിട്ടുവന്നാൽ കുട്ടികൾ എവിടെയെല്ലാം പോകുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കൗൺസിലിങ്ങിൽ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

ഐഎസ് ഭീകരരുടെ തലവെട്ടൽ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള അക്രമ ദൃശ്യങ്ങൾ കാണുന്ന കുട്ടികളേയും കഫേകളിൽ കണ്ടതായി പൊലീസ് പറയുന്നു. ഇതിൽ വലിയ ആശങ്കയുണ്ട്. അക്രമവാസന ഉണ്ടാകാനും അവർ തെറ്റായ വഴികളിലേക്ക് തിരിയാനും സാധ്യത ഏറെയുള്ളതിനാൽ രക്ഷിതാക്കളുടെ ശ്രദ്ധ കൗമാരക്കാരായ മക്കളുടെ കാര്യത്തിൽ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.

തങ്ങൾ വീഡിയോ ഗെയിം കളിച്ചിട്ടേ ഉള്ളൂവെന്നാണ് ചില കുട്ടികൾ കൗൺസലിങ് സെഷനിൽ പറഞ്ഞത്. അശ്ലീല സിനിമകൾ കണ്ടതായി ചിലർ സമ്മതിച്ചു. യൂട്യൂബിൽ മ്യൂസിക് വീഡിയോ കാണാനാണ് കഫേയിൽ പോയതെന്നും അറിയാതെ അശ്ലീല സൈറ്റിൽ എത്തിപ്പെട്ടതാണെന്നുമാണ് പതിനാറുകാരൻ പറഞ്ഞത്.മക്കൾ കഫേകളിൽ പോയിരുന്നത് അശ്ലീല സിനിമകളും അക്രമ വീഡിയോകളും കാണാനാണെന്ന വിവരം പല രക്ഷിതാക്കളിലും ഞെട്ടലുണ്ടാക്കി. മക്കളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിലുള്ള പ്രയാസങ്ങളും രക്ഷിതാക്കൾ കൗൺസലിങ്ങിൽ പൊലീസിനോട് പറഞ്ഞു.