- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും കണ്ണുനീർ തോരാതെ ഇന്തോനേഷ്യ; ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയ പാലുവിൽ 5000 പേരെ കുറിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവുമില്ല ! പ്രധാന ജനവാസ മേഖലകൾ മണ്ണിനടിയിലായതിന് പിന്നാലെ ഇതുവരെ കണ്ടെടുത്തത് 1763 മൃതദ്ദേഹങ്ങൾ; വീടുകൾ താണു പോയ സ്ഥലങ്ങളിൽ ഇനി ജനവാസം അനുവദിക്കില്ലെന്ന് സർക്കാർ
ജക്കാർത്ത: ഭൂകമ്പവും സുനാമിയും തകർത്തെറിഞ്ഞ ഇന്തോനേഷ്യയിൽ ഇനിയും കണ്ണുനീർ തോരുന്നില്ല. ശക്തമായ ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയ പാലുവിൽ 5000 പേരെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സെപ്റ്റംബർ 28നുണ്ടായ ഇരട്ട ദുരന്തത്തിൽ പാലുവിലുള്ള രണ്ട് പ്രധാന ജനവാസ കേന്ദ്രങ്ങളാണ് പൂർണ്ണമായും മണ്ണിനടിയിലായത്. ദുരന്തം സംഭവിച്ച് ഇതിനോടകം 1763 മൃതദ്ദേഹങ്ങൾ കണ്ടെടുത്തെന്നാണ് വിവരം. ഈ മാസം 11 വരെ ദുരന്തം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വീടുകൾ താണുപോയ സ്ഥലങ്ങളിൽ ഇനി ജനവാസം അനുവദിക്കില്ല. ഇവ പാർക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സർക്കാർ തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച ! പ്രകൃതി ദുരന്തം സംഹാര താണ്ഡവമാടിയ ഇന്തോനേഷ്യയിൽ നിന്നും കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പ്രത്യേക ഫ്രഞ്ച് സംഘം കണ്ട കാഴ്‌ച്ചകൾ ഏവരേയും ഞെട്ടിക്കുന്നതാണ്. ഇവയുടെ ദൃശ്
ജക്കാർത്ത: ഭൂകമ്പവും സുനാമിയും തകർത്തെറിഞ്ഞ ഇന്തോനേഷ്യയിൽ ഇനിയും കണ്ണുനീർ തോരുന്നില്ല. ശക്തമായ ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയ പാലുവിൽ 5000 പേരെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സെപ്റ്റംബർ 28നുണ്ടായ ഇരട്ട ദുരന്തത്തിൽ പാലുവിലുള്ള രണ്ട് പ്രധാന ജനവാസ കേന്ദ്രങ്ങളാണ് പൂർണ്ണമായും മണ്ണിനടിയിലായത്.
ദുരന്തം സംഭവിച്ച് ഇതിനോടകം 1763 മൃതദ്ദേഹങ്ങൾ കണ്ടെടുത്തെന്നാണ് വിവരം. ഈ മാസം 11 വരെ ദുരന്തം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വീടുകൾ താണുപോയ സ്ഥലങ്ങളിൽ ഇനി ജനവാസം അനുവദിക്കില്ല. ഇവ പാർക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സർക്കാർ തീരുമാനം.
രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച !
പ്രകൃതി ദുരന്തം സംഹാര താണ്ഡവമാടിയ ഇന്തോനേഷ്യയിൽ നിന്നും കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പ്രത്യേക ഫ്രഞ്ച് സംഘം കണ്ട കാഴ്‌ച്ചകൾ ഏവരേയും ഞെട്ടിക്കുന്നതാണ്. ഇവയുടെ ദൃശ്യങ്ങൾ ഇനിനോടകം ഇന്റർ നെറ്റിലും പ്രചരിച്ചിരുന്നു.പ്രധാന ഗ്രാമങ്ങളായ പെട്ടോബോ, ബലാറോവ എന്നീ പ്രദേശങ്ങൾ ഇല്ലാതായ അവസ്ഥയാണ്.
ഭൂരിഭാഗം പ്രദേശവും ചെളിമൂടി ശ്മശാന തുല്യമായി കിടക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഫ്രഞ്ച് സംഘം കണ്ടത് ചെളിപിടിച്ച ഭാഗത്ത് നിന്നും ഉയർന്ന് നിൽക്കുന്ന കൈകളും കാലുകളുമാണ്.ശരീരഭാഗങ്ങൾ പലതും ഭീതി ഉണർത്തും വിധംചിതറി കിടക്കുന്ന അവസ്ഥയിലായിരുന്നു. സെപ്റ്റംബർ 28ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ പലുവിന്റെ തെക്കൻ പ്രദേശങ്ങളിൽ മറ്റൊരു പ്രതിഭാസം രൂപപ്പെട്ടിരുന്നു. ഈ ഭാഗത്തെ മണ്ണ് കുഴമ്പു പരുവത്തിലാകുന്നതായിരുന്നു അത്.
മണ്ണിലെ ജലത്തിന്റെ സാന്നിധ്യം അസാധാരണമായി കൂടിയതായിരുന്നു ഈ സ്ഥലത്തെ പ്രശ്നം. എന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നതിൽ ഇപ്പോഴും വിശദീകരണമായിട്ടില്ല.1700ൽ അധികം വീടുകളാണ് നിന്ന നിൽപിൽ ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടതെന്ന് നാഷനൽ ഡിസാസ്റ്റർ ഏജൻസി പറയുന്നു.പല സ്ഥലങ്ങളിലും വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടായി പിളർന്നു. ഈ വീടുകൾക്കൊപ്പം നൂറുകണക്കിനു പേരും മണ്ണിനടിയിലായെന്നാണു നിഗമനം.
അതിനാൽത്തന്നെ വരുംനാളുകളിൽ മരണസംഖ്യ ഇനിയുമേറുമെന്നും രക്ഷാസംഘം പറയുന്നു. മാത്രവുമല്ല 'ചെളിച്ചതുപ്പ്' ഇപ്പോൾ അതിവേഗം ഉണങ്ങി കട്ടിപിടിച്ചിരിക്കുകയാണ്.അതിനകത്തു പെട്ടവരെ ജീവനോടെ രക്ഷിക്കാനാകില്ലെന്ന് ഉറപ്പായി. പക്ഷേ മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെത്തുമെന്നാണ് ഇന്തൊനീഷ്യൻ പ്രസിഡന്റ് ഉറപ്പു നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെളി മൂടിയ പ്രദേശങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ഫ്രഞ്ച് സംഘം ഇവിടെയെത്തിയത്.
ചെളിയിൽ മൂടി തകർന്നടിഞ്ഞു കിടക്കുന്ന പെട്ടോബോ നഗരത്തിലാണ് പോംപിയേഴ്സ് ഹ്യൂമാനിറ്റെയേഴ്സ് ഫ്രോൻസൊ സംഘത്തിന്റെ ആദ്യ ദൗത്യം. നോക്കെത്താദൂരത്തോളം ചെളിയിൽ പുതഞ്ഞു കിടക്കുകയാണ് പ്രദേശം. ഉണങ്ങിക്കിടക്കുന്ന ഈയിടത്തിലൂടെ നീങ്ങി മണ്ണിൽ നിന്നു നീണ്ടു നിൽക്കുന്ന മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയാണ് ആർണോൾഡ് ആലിബെർട്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. കാണാൻ സാധിക്കുന്ന മൃതദേഹങ്ങളെല്ലാം മാറ്റിയാൽ മാത്രമേ പിന്നാലെ യന്ത്ര സംവിധാനങ്ങൾ ഇവിടെ എത്തിക്കാനാകൂ.
ആഴത്തിൽ കുഴിയെടുത്ത് ചെളി വാരി മാറ്റുന്ന യന്ത്രങ്ങളാണു വരാനിരിക്കുന്നത്. പെട്ടോബോയിലെയും പലുവിനു വടക്കു പ്രദേശങ്ങളിലെയും മണ്ണാണ് അസാധാരണമായി കുഴമ്പു പരുവത്തിലായത്.നൂറു മീറ്ററോളം ആഴത്തിൽ ചെളി പുതഞ്ഞു കിടക്കുന്നയിടങ്ങളും ഇവിടെയുണ്ട്. ഇവ വൃത്തിയാക്കിയെടുക്കാൻ 4-5 മാസങ്ങളെടുക്കും. പ്രത്യേകം മണ്ണുമാന്തി യന്ത്രങ്ങൾ അതിന് ആവശ്യമായി വരും.
അപ്പോഴും മൃതദേഹങ്ങൾ താഴെ കിടക്കുന്നതിനാൽ സൂക്ഷ്മതയോടെ മാത്രമേ കുഴിക്കൽ സാധ്യമാകൂ. അതിനുള്ള വഴിയൊരുക്കുകയാണ് ഫ്രഞ്ച് സംഘം ഇപ്പോൾ ചെയ്യുന്നത്. സൂനാമി ആഞ്ഞടിച്ച സുലവെസി ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് ഇപ്പോഴും ദുരിതമയമാണ്. പലു നഗരത്തിലായിരുന്നു ഏറ്റവുമധികം നാശനഷ്ടം.