- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം കാലാവസ്ഥ വില്ലനായി; അരുണാചൽ പ്രദേശിൽ ഹെലികോപ്ടർ തകർന്ന് ആറ് മരണം; അപകടത്തിൽ പെട്ടത് നാവികസേനാ ഉദ്യോഗസ്ഥർ; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ തകർന്ന് ആറ് പേർ മരിച്ചു. നാവികസേനാ ഉദ്യോഗസ്ഥരാണ് അപകടത്തിൽ പെട്ടത്.പരിശീലന പറക്കലിനിടെയായിരുന്നു അപകടം.തവാങ്ങിൽ ഇന്നു പുലർച്ചെ ആറു മണിയോടെയാണ് വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്റർ തകർന്നുവീണത്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 2013 ൽ ഉത്തരാഖണ്ഡിലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെ എംഐ17 വി5 ഹെലികോപ്റ്റർ തകർന്ന വീണ് 20 പേർ കൊല്ലപ്പെട്ടിരുന്നു.ലോകത്തിലെ ഏറ്റവും അത്യാധുനിക സൈനിക ചരക്ക് ഹെലികോപ്ടറാണ് എംഐ17 വി5.റഷ്യയിൽ നിന്നാണ് ഇന്ത്യ ഈ ഹെലികോപ്ടറുകൾ വാങ്ങിയത്.
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ തകർന്ന് ആറ് പേർ മരിച്ചു. നാവികസേനാ ഉദ്യോഗസ്ഥരാണ് അപകടത്തിൽ പെട്ടത്.പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
തവാങ്ങിൽ ഇന്നു പുലർച്ചെ ആറു മണിയോടെയാണ് വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്റർ തകർന്നുവീണത്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
2013 ൽ ഉത്തരാഖണ്ഡിലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെ എംഐ17 വി5 ഹെലികോപ്റ്റർ തകർന്ന വീണ് 20 പേർ കൊല്ലപ്പെട്ടിരുന്നു.ലോകത്തിലെ ഏറ്റവും അത്യാധുനിക സൈനിക ചരക്ക് ഹെലികോപ്ടറാണ് എംഐ17 വി5.റഷ്യയിൽ നിന്നാണ് ഇന്ത്യ ഈ ഹെലികോപ്ടറുകൾ വാങ്ങിയത്.
Next Story