കൊച്ചി: പള്ളുരുത്തിയിൽ സ്ത്രീയെ അക്രമി വെട്ടിക്കൊന്നു. സരസ്വതിയാണ് കുത്തേറ്റ് മരിച്ചത്. അക്രമത്തിൽ ഭർത്താവ് ധർമ്മൻ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയ ജയൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പ്രതികാര കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ധർമ്മന്റെയും സരസ്വതിയുടെ മകൻ മധു കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമിയായ ജയന്റെ ഭാര്യയെ കൊലപ്പടുത്തിയ കേസിൽ പ്രതിയാണ് മധു. 2011ലായിരുന്നു ഈ സംഭവം.

കഴിഞ്ഞ മാസം പരോളിലിറങ്ങിയ മധു വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. മധു ജയിലിലേക്ക് പോയതിന് പിന്നാലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് മണിയോടെയാണ് സംഭവം. സരസ്വതി താമസിച്ചിരുന്ന വ്യാസപുരം കോളനിയിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്.

സരസ്വതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതാരവസ്ഥയിലാണ്.