- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു വർഷത്തിനിടയിൽ കൂടിയത് കാൽ കോടി വാഹനങ്ങൾ; കേരളത്തിൽ ആകെ വീടുകൾ 63 ലക്ഷം; വാഹനങ്ങൾ 79 ലക്ഷം. ആകെ റോഡ് 1. 52 ലക്ഷം കിലോ മീറ്റർ; ഹൈവേ വെറും 1525 കിലോമീറ്റർ: മലയാളികൾ അറിഞ്ഞിരിക്കാൻ ചില കണക്കുകൾ ഇതാ..
കൊച്ചി: കേരളത്തിൽ നാലു വർഷം കൊണ്ട് വർദ്ധിച്ചത് ഇരുപത്തിനാലു ലക്ഷത്തി ഇരുപത്താറായിരം വാഹനങ്ങൾ. എന്നാൽ ഇരുപത്തഞ്ചുവർഷം കൊണ്ട് കേരളത്തിൽ വർദ്ധിച്ചത് 16 ലക്ഷം വീടുകൾ മാത്രം. അതായത് വീടുകളേക്കാൾ കൂടുതൽ വാഹനങ്ങളുള്ള സ്ഥലമായി കേരളം മാറി. 63 ലക്ഷത്തോളം വീടുകൾ ഉള്ള കേരളത്തിൽ ചീറിപ്പായുന്നത് 78, 24000 വാഹനങ്ങളാണ്. ഇത് കഴിഞ്ഞ വർഷം വരെയുള്ള കണക്കാ
കൊച്ചി: കേരളത്തിൽ നാലു വർഷം കൊണ്ട് വർദ്ധിച്ചത് ഇരുപത്തിനാലു ലക്ഷത്തി ഇരുപത്താറായിരം വാഹനങ്ങൾ. എന്നാൽ ഇരുപത്തഞ്ചുവർഷം കൊണ്ട് കേരളത്തിൽ വർദ്ധിച്ചത് 16 ലക്ഷം വീടുകൾ മാത്രം. അതായത് വീടുകളേക്കാൾ കൂടുതൽ വാഹനങ്ങളുള്ള സ്ഥലമായി കേരളം മാറി. 63 ലക്ഷത്തോളം വീടുകൾ ഉള്ള കേരളത്തിൽ ചീറിപ്പായുന്നത് 78, 24000 വാഹനങ്ങളാണ്. ഇത് കഴിഞ്ഞ വർഷം വരെയുള്ള കണക്കാണ്. നിത്യേന വാഹനങ്ങൾ ഇറങ്ങുന്ന കേരളത്തിൽ ഇതിന്റെ കണക്ക് ഇപ്പോൾ 79 ലക്ഷത്തിനു മീതെ വരും.
മലയാളികൾക്ക് സ്വർണഭ്രമത്തെക്കാൽ കൂടുതലായിരിക്കുന്നു വാഹനഭ്രമം. സ്ത്രീകൾക്കു സ്വർണഭ്രമമാണെങ്കിൽ പുരുഷന്മാർക്ക് വാഹനഭ്രമം. ദുരഭിമാനം മൂലം പുരുഷന്മാരെക്കൊണ്ട് വില കൂടിയ വാഹനങ്ങൾ വാങ്ങിപ്പിക്കുന്നതിൽ സ്ത്രീകളുടെ ഇടപെടൽ സജീവമായി നടക്കുന്നുണ്ടെന്നാണ് കാർ വിപണിയിൽ നിന്നുള്ള ട്രെൻഡ് കാണിക്കുന്നത്. പ്രേംനസീർ, സത്യൻ സിനിമകളിലെ കൊച്ചി പട്ടണത്തിൽ വാഹനങ്ങൾ തീരെ കുറവാണ്. അത്ര തിരക്കില്ലാത്ത റോഡ് ഇപ്പോൾ കണ്ടാൽ ഡ്രൈവിങ് അറിയാത്തവനും വാഹനം ഓടിക്കാൻ തോന്നും. 1960 -ൽ വെറും 24000 വാഹനങ്ങളാണ് കേരളത്തിലെ നിരത്തിൽ ഓടിയിരുന്നത്. 1970 ൽ അത് 86000 ആയി, അതായത് പത്തു വർഷത്തെ വർദ്ധന 62000 വാഹനങ്ങൾ. 1980 ൽ ഇത് 1,75,000 ആയി. 1990ൽ ഇത് 5,81,000 ആയി വർദ്ധിച്ചപ്പോൾ പത്ത് വർഷം കൊണ്ട് 406000 വാഹനങ്ങൾ മാത്രമാണ് വർദ്ധിച്ചത്. രണ്ടായിരത്തിൽ ഇത് 19,10,000 ആയി. 2010 ൽ ് 53,98,000 ആയി. അതായത് പത്ത് വർഷം കൊണ്ട് 34,88,000 വാഹനങ്ങളുടെ വർദ്ധന. പിന്നീട് നാലു വർഷം കൊണ്ട് 2014 വരെ മാത്രം കൂടിയത് ഇരുപത്തഞ്ചുലക്ഷത്തോളം വാഹനങ്ങൾ. ഇനി വരുന്ന നാലുവർഷങ്ങളിൽ ഇതിരട്ടിയാകുമെന്നാണ് സൂചന. അതായത് നാലുവർഷം കൊണ്ട് 50 ലക്ഷം വാഹനങ്ങൾ നിരത്തിലിറങ്ങിയേക്കും.
മലയാളിക്ക് വീടിനെക്കാൾ പ്രിയം വാഹനങ്ങളാണെന്നതും കണക്കുകൾ കാണിക്കുന്നു. വീടില്ലാതെ ഫ്‌ളാറ്റിലും, വാടകവീടുകളിലും കഴിയുന്നവരുടെ മുറ്റത്തുപോലും ആഡംബര കാറുകൾ ഉണ്ട്. വാടക കൂടിയ വീടുകളിൽ താമസിക്കുന്നതും അന്തസ്സിന്റെ സൂചകമായി കാണുന്നവരുടെ മുറ്റത്താണ് വില കൂടിയ കാറുകൾ. കേരളത്തിലെ വണ്ടികളുടെ എണ്ണം 79 ലക്ഷത്തോളമാണ്. കഴിഞ്ഞ വർഷം വരെയുള്ള കൃത്യമായ കണക്ക് പ്രകാരം 78, 24,000. എന്നാൽ വീടുകൾ 63 ലക്ഷമേയുള്ളൂ. 25 വർഷം കൊണ്ട് കേരളത്തിലെ വീടുകൾ 47 ലക്ഷത്തിൽ നിന്ന് 63 ലക്ഷമായപ്പോൾ വാഹനങ്ങൾ 25 വർഷം കൊണ്ട് കൂടിയത് 73 ലക്ഷമാണ്. കേരളത്തിലെ ജനസംഖ്യാ വർധന കഴിഞ്ഞ വർഷം 1.65 ലക്ഷം മാത്രമാണെങ്കിൽ കേരളത്തിൽ വിറ്റുപോയ വാഹനങ്ങളുടെ എണ്ണം 2.65 ലക്ഷം. വർഷംതോറും ജനിക്കുന്ന കുട്ടികളെക്കാൾ ഒരു ലക്ഷത്തിലധികമാണ് വാഹനങ്ങൾ കൂടുന്നത്. ഇതേനിലയിൽ 25 വർഷം കഴിഞ്ഞാൽ കേരളത്തിന്റെ അവസ്ഥ എന്താവുമെന്ന് ചിന്തിക്കാൻ കൂടിയാവില്ല.
എല്ലാവരും പണം ബാക്കി വച്ച് കാർ വാങ്ങുകയാണ് എന്നും കരുതേണ്ട. വായ്പയില്ലാത്ത വണ്ടികൾ കേരളത്തിൽ കുറവാണ്. എന്ത് ആവശ്യത്തിനായാലും തിരിച്ചടയ്ക്കാൻ കഴിയുമോയെന്ന് ബാങ്കുകാർ തലനാരിഴ കീറി പരിശോധിക്കുമെങ്കിൽ വാഹന വായ്പയുടെ കാര്യത്തിൽ ഇതില്ല. വണ്ടി തന്നെയാണല്ലോ ഈട്. കൊച്ചു നഗരങ്ങളിൽ, നല്ല നാലു പെട്ടിക്കടകൾ ഇല്ലാത്ത ഇടങ്ങളിൽ പോലും പുതിയ കാർ നിർത്തി കച്ചവടം ഉറപ്പിക്കാൻ എക്‌സീക്യൂട്ടീവുകൾ കാത്ത് നിൽക്കുന്നുണ്ടാവും. പോയി വില ചോദിച്ച് നമ്പർ കൊടുത്താൽ പിന്നെ ഫോൺ വഴിയെ അവർ എല്ലാം ശരിയാക്കും.
25 ലക്ഷം രൂപയുടെ ഹാർലി ഡേവിൻസൺ ബൈക്ക് വരെ വാങ്ങുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. കാറുകളാണ് പൊങ്ങച്ചത്തിന്റെ വലിപ്പം കാണിക്കുക എന്നതിനാൽ ആഡംബര കാറുകൾക്കാണ് ഇവിടെ പ്രിയം. ബി.എം.ഡബ്ല്യൂ കാറിന്റെ ഏറ്റവും വലിയ വിപണിയാണ് കേരളം. ഫോക്‌സ് വാഗന്റെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിപണി. പുതു കാർ പോലെ യൂസ്ഡ് കാർ വിപണിയും സജീവമായിട്ടുണ്ട്. എന്നാൽ വർഷങ്ങൾ ഓടി പഴകിയ വാഹനങ്ങളാണ് വിൽപ്പനക്ക് വരുന്നതെന്ന് കരുതേണ്ട. വാങ്ങി യ ശേഷം മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ ഉപയോഗിച്ച വണ്ടികളാണ് വിൽപ്പനക്ക് എത്തുന്നത്.
രാജ്യത്ത് വിൽക്കുന്ന വാഹനത്തിന്റെ പതിനാല് ശതമാനം വാഹനങ്ങളും ഇവിടെയാണ് വിൽക്കുന്നത്. ആഡംബര കാറുകൾ കൊച്ചിയിൽ മാത്രം 12 ശതമാനം വിൽക്കുന്നുണ്ട്. മനുഷ്യരേക്കാൾ വാഹനങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന സംസ്ഥാനം, വീടുകളെക്കാൾ വാഹനങ്ങളുള്ള സംസ്ഥാനം, ഇനി ഇവ ഓടേണ്ട റോഡുകളെപ്പറ്റിയും അൽപ്പം ചിന്തിക്കണം. ആകെയുള്ളത് 1,51, 657 കിലോമീറ്റർ റോഡാണ് കേരളത്തിൽ ഉള്ളത്. വെറും 1525 കിലോമീറ്റർ ദൂരം മാത്രമേ കേരളത്തിൽ ഹൈവേയുള്ളു. റോഡിന്റെ സിംഹഭാഗവും പഞ്ചായത്ത് റോഡുകളാണ്- 1,04257 കിലോമീറ്റർ. പൊതുമരാമത്തിന് 23, 242 കിലോമീറ്റർ റോഡാണുള്ളത്. വാഹനങ്ങൾ വർദ്ധിക്കുന്നത് അപകട മരണത്തിന്റെ കാര്യത്തിലും കാണിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം 2014 ൽ 36,286 അപകടങ്ങളിൽ 4040 പേരാണ് മരിച്ചത്. 41000 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 38,995 ജീവനുകൾ റോഡിൽ മാത്രം പൊലിഞ്ഞു. നാലര ലക്ഷത്തോളം പേർക്ക് പരിക്കേറ്റു.