- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് പതിവായി വഴക്കിടുന്ന അച്ഛനെ മക്കൾ തല്ലിക്കൊന്നു; നാടിനെ നടുക്കിയ കൊലപാതകം ഓച്ചിറയിൽ; കൊലപാതകത്തിൽ കലാശിച്ചത് പേരക്കുട്ടികളെ കൊല്ലുമെന്നുള്ള മദ്യലഹരിയിലെ ഭീഷണി
കരുനാഗപ്പള്ളി: മദ്യലഹരിയിൽ വീട്ടിൽ വഴക്കു പതിവാക്കിയ അറുപത്തഞ്ചുകാരനെ മക്കൾ തല്ലിക്കൊന്നു. ഓച്ചിറ ആയിരം തെങ്ങിലാണ് സംഭവം. അഴീക്കൽ ചാലിൽ വീട്ടിൽ പൊന്നൂസ് എന്നറിയപ്പെടുന്ന സുബ്രഹ്മണ്യൻ(65)ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ സുബ്രഹ്മണ്യൻ വീട്ടിൽ പതിവായി വഴക്കിടുന്ന സ്വഭാവക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. ക്ലാപ്പന പട്ടശേരി മുക്കിൽ താമസക്കാരനായ ഇയാൾ മദ്യപിച്ച് വീട്ടിൽ എത്തി മകളായ സമ്പന്നയുമായി വഴക്കുണ്ടാക്കി. പിന്നീട് സമ്പന്നയുടെ രണ്ട് വയസ്സുള്ള മകനെ കൊല്ലുമെന്ന് പറഞ്ഞ് കടത്തികൊണ്ട് പോയി. വിവരമറിഞ്ഞ മക്കളായ സന്തോഷ്, സമ്പത്ത് എന്നിവർ സുബ്രഹ്മണ്യനെ പിൻതുടർന്ന് അഴീക്കൽ എത്തി. അവിടെ വച്ച് കുട്ടിയെ കൈവശപ്പെടുത്തുകയും സുബ്രഹ്മണ്യനെ മർദ്ധിക്കുകയുമായിരുന്നു. മർദ്ധനമേറ്റ് താഴെ വീണ ഇയാളെ മക്കൾ തന്നെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മക്കളായ സന്തോഷിനേയും സമ്പത്തിനേയും ഓച്ചിറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ മനഃപൂർവ്
കരുനാഗപ്പള്ളി: മദ്യലഹരിയിൽ വീട്ടിൽ വഴക്കു പതിവാക്കിയ അറുപത്തഞ്ചുകാരനെ മക്കൾ തല്ലിക്കൊന്നു. ഓച്ചിറ ആയിരം തെങ്ങിലാണ് സംഭവം. അഴീക്കൽ ചാലിൽ വീട്ടിൽ പൊന്നൂസ് എന്നറിയപ്പെടുന്ന സുബ്രഹ്മണ്യൻ(65)ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
സ്ഥിരം മദ്യപാനിയായ സുബ്രഹ്മണ്യൻ വീട്ടിൽ പതിവായി വഴക്കിടുന്ന സ്വഭാവക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. ക്ലാപ്പന പട്ടശേരി മുക്കിൽ താമസക്കാരനായ ഇയാൾ മദ്യപിച്ച് വീട്ടിൽ എത്തി മകളായ സമ്പന്നയുമായി വഴക്കുണ്ടാക്കി. പിന്നീട് സമ്പന്നയുടെ രണ്ട് വയസ്സുള്ള മകനെ കൊല്ലുമെന്ന് പറഞ്ഞ് കടത്തികൊണ്ട് പോയി. വിവരമറിഞ്ഞ മക്കളായ സന്തോഷ്, സമ്പത്ത് എന്നിവർ സുബ്രഹ്മണ്യനെ പിൻതുടർന്ന് അഴീക്കൽ എത്തി. അവിടെ വച്ച് കുട്ടിയെ കൈവശപ്പെടുത്തുകയും സുബ്രഹ്മണ്യനെ മർദ്ധിക്കുകയുമായിരുന്നു.
മർദ്ധനമേറ്റ് താഴെ വീണ ഇയാളെ മക്കൾ തന്നെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മക്കളായ സന്തോഷിനേയും സമ്പത്തിനേയും ഓച്ചിറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ട് വളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: സുധ. മരുമക്കൾ: സുജ, മീര, ബാബു.