- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കാരനായ അച്ഛനോട് പകവീട്ടാൻ ഏഴുവയസ്സുകാരനെ വെട്ടിയത് സ്വന്തം അമ്മാവൻ? അക്രമി സംഘത്തിൽ തന്റെ സഹോദരനുമുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ; സഹോദരങ്ങൾ തമ്മിലെ കുടുംബപ്രശ്നമെന്ന് ജയരാജനും; ഇരിട്ടിയിൽ കണ്ടത് രാഷ്ട്രീയപകയുടെ ക്രൂരത
കണ്ണൂർ: ഇരിട്ടിയിൽ ഏഴ് വയസ്സുകാരനെ രാഷ്ട്രീയപകയിൽ വെട്ടി പരുക്കേൽപ്പിച്ചത് സ്വന്തം അമ്മാവൻ തന്നെ. ബിജെപി പ്രവർത്തകനായ ഭർത്താവിനോടുള്ള രാഷ്ട്രീയ വിരോധമാണ് മകനുനേരെയുണ്ടായതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തന്റെ ഭർത്താവിനെ ആക്രമിക്കാനെത്തിയ സഹോദരൻ മനുവടക്കമുള്ള സംഘമാണ് കുട്ടിയെ വെട്ടിയതെന്നാണ് കുട്ടിയുടെ അമ്മ രമ്യ പറയുന്നത്. പ്രദേശത്തെ ബിജെപി പ്രവർത്തകനായ സന്തോഷിനെ ആക്രമിച്ച കേസിൽ ജയിലിലായിരുന്നു സിപിഐഎം പ്രവർത്തകനായ മനു. തന്നെ പൊലീസിന് ഒറ്റുകൊടുത്തത് രമയുടെ ഭർത്താവ് രാഹുലാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് ആരോപണം. തന്നെ ആക്രമിക്കുമെന്ന് മനു ഫോണിൽ നേരത്തെ ഭീഷണിപ്പെടുത്തയിരുന്നതായി രാഹുൽ പറഞ്ഞു. ഇരിട്ടി പൊലീസ് ആശുപത്രിയിലെത്തി രമ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായ ഒ. രാജഗോപാൽ കുമ്മനം രാജശേഖരൻ തുടങ്ങിയവർ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. അതിനിടെ സഹോദരങ്ങൾ തമ്മിലുള്ള കുടംബപ്രശ്‌നമാണിതെന്നും സിപിഐഎമ്മിന് ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചു. അക്ര
കണ്ണൂർ: ഇരിട്ടിയിൽ ഏഴ് വയസ്സുകാരനെ രാഷ്ട്രീയപകയിൽ വെട്ടി പരുക്കേൽപ്പിച്ചത് സ്വന്തം അമ്മാവൻ തന്നെ. ബിജെപി പ്രവർത്തകനായ ഭർത്താവിനോടുള്ള രാഷ്ട്രീയ വിരോധമാണ് മകനുനേരെയുണ്ടായതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തന്റെ ഭർത്താവിനെ ആക്രമിക്കാനെത്തിയ സഹോദരൻ മനുവടക്കമുള്ള സംഘമാണ് കുട്ടിയെ വെട്ടിയതെന്നാണ് കുട്ടിയുടെ അമ്മ രമ്യ പറയുന്നത്. പ്രദേശത്തെ ബിജെപി പ്രവർത്തകനായ സന്തോഷിനെ ആക്രമിച്ച കേസിൽ ജയിലിലായിരുന്നു സിപിഐഎം പ്രവർത്തകനായ മനു. തന്നെ പൊലീസിന് ഒറ്റുകൊടുത്തത് രമയുടെ ഭർത്താവ് രാഹുലാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് ആരോപണം.
തന്നെ ആക്രമിക്കുമെന്ന് മനു ഫോണിൽ നേരത്തെ ഭീഷണിപ്പെടുത്തയിരുന്നതായി രാഹുൽ പറഞ്ഞു. ഇരിട്ടി പൊലീസ് ആശുപത്രിയിലെത്തി രമ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായ ഒ. രാജഗോപാൽ കുമ്മനം രാജശേഖരൻ തുടങ്ങിയവർ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. അതിനിടെ സഹോദരങ്ങൾ തമ്മിലുള്ള കുടംബപ്രശ്‌നമാണിതെന്നും സിപിഐഎമ്മിന് ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചു. അക്രമത്തിൽ പരുക്കേറ്റ കുട്ടിയെ ശസ്‌ക്രിയയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇരിട്ടി മുഴക്കുന്നിനടുത്ത് പാലയിലെ രാഹുലിന്റെ മകൻ ഏഴുവയസ്സുള്ള കാർത്തികിന് വെട്ടേറ്റത്. കൈക്ക് വെട്ടുകൊണ്ട കുട്ടിയെ ഉടൻ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
കാക്കയങ്ങാട്ടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കാർത്തിക്കിനാണ് വെട്ടേറ്റത്. തിരഞ്ഞെടുപ്പിനു ശേഷം സിപിഐ.(എം). ബിജെപി. അക്രമസംഭവത്തിൽ ഒരു ബിജെപിക്കാരന് വെട്ടേറ്റിരുന്നു. ഈ സംഭവത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം നൽകിയത് ബിജെപിക്കാരനായ രാഹുലാണെന്ന് ധരിച്ചാണ് രാഹുലിനോടു പ്രതികാരം തീർക്കാനെത്തിയതെന്നാണ് ആ്‌രോപണം. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സനു എന്ന സിപിഐ.(എം). പ്രവർത്തകൻ ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ രാഹുലിനെത്തേടി വീട്ടിലെത്തുകയായിരുന്നു. ഇവർക്കൊപ്പം തന്റെ സഹോദരനും ഉണ്ടായിരുന്നുവെന്നാണ് രാഹുലിന്റെ ഭാര്യ പറയുന്നത്.
രാഹുൽ ഇല്ല എന്നറിഞ്ഞതിനാൽ വീടിനു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. തിരിച്ചുപോകുമ്പോൾ മുറ്റത്തുകളിച്ചു കൊണ്ടിരിക്കുന്ന കാർത്തിക്കിനെ പിടിച്ച് ചുമരിൽ തലയടിച്ചു. അതിനു ശേഷം നിനക്കൊരു അടയാളമിരിക്കട്ടെ എന്നാക്രോശിച്ച് കൊടുവാൾകൊണ്ട് ഇടതു കൈക്ക് ആഞ്ഞു വെട്ടുകയായിരുന്നു. കരച്ചിൽ കേട്ട് പുറത്തുവന്ന കാർത്തിക്കിന്റെ അമ്മ രമ്യ, സനുവും മറ്റു രണ്ടു പേരും കൃത്യം നിർവ്വഹിച്ചു തിരിച്ചുപോകുന്നതാണ് കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികളും ഓടിയെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
സന്തോഷ് എന്ന ബിജെപി. പ്രവർത്തകന്റെ ഇരുകാലുകളും വെട്ടി പരുക്കേൽപ്പിച്ചതു കേസിലെ പ്രതി സനുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമായിരുന്നു. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളിൽ കുട്ടികൾ ഇരയാവുന്നത് തുടർക്കഥയാവുകയാണ്. കാർത്തിക്കിന്റെ അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. പാലാ ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അക്രമത്തിൽ പരിക്കേറ്റ കാർത്തിക്ക്.