- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്ര വിരുതന്മാർ ഉണ്ടായിട്ടും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന് നടിച്ച് വനംവകുപ്പ്; വനമാഫിയ കൈക്കലാക്കിയത് ഒന്നല്ല 7000 ഏക്കർ റിസർവ് ഭൂമി; 'ആധികാരിക രേഖകൾ ഹാജരാക്കുന്നതിൽ വനംവകുപ്പ് ഗുരുതര വീഴ്ച വരുത്തിയതോടെ പൊന്തൻപുഴ-വലിയകാവ് വനഭൂമിക്കേസിൽ സ്വകാര്യവക്തികൾക്ക് അനുകൂലമായി ഹൈക്കോടതി വിധി
പത്തനംതിട്ട: റാന്നി-എരുമേലി ഫോറസ്റ്റ് ഡിവിഷനിലെ പൊന്തൻപുഴ-വലിയകാവ് വനഭൂമി കൈയേറാൻ വർഷങ്ങളായി മാഫിയസംഘങ്ങൾ നടത്തിവന്ന ഗൂഢശ്രമങ്ങൾ ഒടുവിൽ വിജയത്തിലേക്ക്. വനംവകുപ്പിന്റെ അനാസ്ഥ മൂലം ഏഴായിരം ഏക്കർ വനഭൂമിയാണ് മാഫിയയുടെ പക്കൽ എത്തിയിരിക്കുന്നത്. രേഖകളെല്ലാം പരിശോധിച്ചാൽ ആർക്കും ഒരു സംശയവും തോന്നില്ല. കരമടച്ച രസീത്, ബാധ്യത സർട്ടിഫിക്കറ്റ്, ഉടസ്ഥാവകാശ സർട്ടിഫിക്കറ്റ് എല്ലാം കിറുകൃത്യം. മാറി വരുന്ന സർക്കാരുകളെ സ്വാധീനിക്കാൻ മാഫിയ കാട്ടുന്ന വിരുതാണ് സ്വകാര്യ വൃക്തികൾ ഭൂമി കൈവശപ്പെടുത്താൻ കാരണം.വ്യവഹാരങ്ങളുടെ ഫലമായി സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. വനം റിസർവ് വനമാണെന്ന് 100 വർഷം മുൻപ് വനംവകുപ്പ് ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോൾ റദ്ദായത്. തിരുവിതാംകൂർ രാജാവ് നെയ്തല്ലൂർ കോവിലകത്തിന് ചെമ്പ് പട്ടയം മുഖേന നീട്ട് ആയി നൽകിയതാണ് 7000 ഏക്കർ വനഭൂമി എന്നവകാശപ്പെട്ടുകൊണ്ട് 283 പേരാണ് കേസ് നൽകിയിരുന്നത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് വിധി വന്നിരിക്കുന്നത്. പരാതിക്കാരുടെ രേഖകളുടെ ആധികാരി
പത്തനംതിട്ട: റാന്നി-എരുമേലി ഫോറസ്റ്റ് ഡിവിഷനിലെ പൊന്തൻപുഴ-വലിയകാവ് വനഭൂമി കൈയേറാൻ വർഷങ്ങളായി മാഫിയസംഘങ്ങൾ നടത്തിവന്ന ഗൂഢശ്രമങ്ങൾ ഒടുവിൽ വിജയത്തിലേക്ക്. വനംവകുപ്പിന്റെ അനാസ്ഥ മൂലം ഏഴായിരം ഏക്കർ വനഭൂമിയാണ് മാഫിയയുടെ പക്കൽ എത്തിയിരിക്കുന്നത്.
രേഖകളെല്ലാം പരിശോധിച്ചാൽ ആർക്കും ഒരു സംശയവും തോന്നില്ല. കരമടച്ച രസീത്, ബാധ്യത സർട്ടിഫിക്കറ്റ്, ഉടസ്ഥാവകാശ സർട്ടിഫിക്കറ്റ് എല്ലാം കിറുകൃത്യം. മാറി വരുന്ന സർക്കാരുകളെ സ്വാധീനിക്കാൻ മാഫിയ കാട്ടുന്ന വിരുതാണ് സ്വകാര്യ വൃക്തികൾ ഭൂമി കൈവശപ്പെടുത്താൻ കാരണം.വ്യവഹാരങ്ങളുടെ ഫലമായി സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി ഹൈക്കോടതി വിധിച്ചിരിക്കുകയാണ്.
വനം റിസർവ് വനമാണെന്ന് 100 വർഷം മുൻപ് വനംവകുപ്പ് ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോൾ റദ്ദായത്. തിരുവിതാംകൂർ രാജാവ് നെയ്തല്ലൂർ കോവിലകത്തിന് ചെമ്പ് പട്ടയം മുഖേന നീട്ട് ആയി നൽകിയതാണ് 7000 ഏക്കർ വനഭൂമി എന്നവകാശപ്പെട്ടുകൊണ്ട് 283 പേരാണ് കേസ് നൽകിയിരുന്നത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് വിധി വന്നിരിക്കുന്നത്.
പരാതിക്കാരുടെ രേഖകളുടെ ആധികാരികത ചോദ്യം ചെയ്യാനോ, ഭൂമിയുടെ യഥാർഥ രേഖകൾ ഹാജരാക്കാനോ വനംവകുപ്പിന് കഴിഞ്ഞില്ലെന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. വനംവകുപ്പിന്റെ ഈ അനാസ്ഥ ക്വാറി മാഫിയയെ സഹായിക്കാനാണെന്നാണ് ആരോപണം.
ക്വാറി കേസിൽ വനംവകുപ്പ് തന്നെ പ്രദേശത്ത് വനമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. 100 വർഷം കൊണ്ട് നിബിഡവനമായി മാറിയ ഭൂമി പരിസ്ഥിതി ലോല പ്രദേശത്തിന്റെയോ മറ്റ് വനനിയമത്തിന്റെയോ പരിധിയിൽ വരുന്നുണ്ടോ എന്നത് ട്രിബ്യൂണൽ പരിശോധിക്കണമെന്നും വിധിയിലുണ്ട്.
സ്വകാര്യ വ്യക്തികൾ വർഷങ്ങളായി റോഡ് നിർമ്മിക്കാനും മരം വെട്ടാനും വ്യാജ കരം രസീത് നിർമ്മിച്ച് ഭൂമി തട്ടാനും ശ്രമിച്ചത് പെരുംപെട്ടി നിവാസികളും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് പെരുമ്പട്ടി വില്ലേജ് ഓഫീസിൽ വ്യാജ രേഖകളുമായെത്തിയ ആളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചിരുന്നു.
കോട്ടയം ചാലക്കുഴിയിൽ ഇരവിനലയൂർ ജോർജ് മാത്യുവാണ് വ്യാജരേഖയുമായി പെരുെമ്പട്ടി വില്ലേജ് ഓഫിസിലെത്തിയത്. 2016 ആഗസ്റ്റിൽ കരമടച്ച രസീത്, ബാധ്യത സർട്ടിഫിക്കറ്റ്, ഉടസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരുന്നു. കോട്ടയത്തെ ഒരു പ്രമുഖ വക്കീലിന്റെ ഓഫിസിലെ ക്ലർക്കാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ തണ്ടപ്പേര് ശരിയാണോ എന്ന് നോക്കാനാണ് വന്നതെന്ന് പറഞ്ഞു.
റീസർവേ നമ്പർ 193/1, 293/1 എന്ന സർവേ നമ്പറിൽ 292.5, 140 ഏക്കർ വീതം 432.50 ഏക്കർ വസ്തുവിന്റെ കരമായി 1,18,932 രൂപ 2016 ആഗസ്റ്റിൽ അടച്ചതിന്റെ രേഖയാണ് ഉണ്ടായിരുന്നത്. ആലപ്പുഴ താമലക്കൽ രഘുനാഥപിള്ളയുടെ ഉടമസ്ഥതയിലാണ് വസ്തു. സർവേ നമ്പർ പറയുന്നത് കേട്ടപ്പോൾ സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ചത്.
ഈ വനഭൂമി കൈയേറാൻ ഇതിനുമുമ്പും നിരവധിതവണ ആൾക്കാർ എത്തിയിട്ടുണ്ട്. എല്ലാവരുടെ കൈവശവും മതിയായ രേഖകളും ഉണ്ടാകും. വില്ലേജ് ഓഫിസിൽ വ്യാജരേഖകളുമായി എത്തുന്നവർ നിരപരാധികളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇവരുടെ പിന്നിലെ മാഫിയയെ കുരുക്കാൻ ഇതുവരെ നടപടിയില്ല.