- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റണിയും വിഎസും നോ പറഞ്ഞു; ഹൈക്കേടതിയും സമ്മതിച്ചില്ല; സുപ്രീകോടതിയിൽ തോൽക്കുമെന്നുറപ്പായപ്പോൾ ഉമ്മൻ ചാണ്ടിയുടെ സഹായം: ഇടുക്കിയിലെ തോട്ടം ഉടമയ്ക്ക് രഹസ്യമായി പതിച്ചു നൽകിയത് 750 ഏക്കർ ഭൂമി
കൊച്ചി: തെരഞ്ഞെടുപ്പിന്റെ അവസാനകാലത്ത് ഉമ്മൻ ചാണ്ടി നടത്തിയ വസ്തു കച്ചവടത്തിന്റെ മറ്റൊരു തെളിവ് കൂടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ഫണ്ടുണ്ടാക്കാൻ സർക്കാർ ഭൂമിയെല്ലാം സ്വകാര്യവ്യക്തികൾക്ക് എഴുതി നൽകിയതിന്റെ നേർ ദൃഷ്ടാന്തമാണ് ഇതും. ആന്റണി-വി എസ് മന്ത്രിസഭകളും ലാന്റ് ബോർഡും സർക്കാരിലേയ്ക്ക് കണ്ടുകെട്ടാൻ ഉത്തരവിട്ട 750 ഓളം ഏക്കർ മിച്ചഭൂമി സർക്കാർ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടമയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ പതിച്ചു നൽകി. ഇടുക്കി പീരുമേട് താലൂക്കിൽ 40 വർഷമായി സർക്കാരും പ്ലാന്റേഷൻ ഉടമയുമായി സുപ്രീംകോടതിയിൽ വരെ കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമിയാണ് കൈമാറിയത്. ഇതിൽ നിന്ന് തന്നെ നിയമവിരുദ്ധത ഉറപ്പാവുകയാണ്. സുപ്രീംകോടതിയിൽ കേസ് തോൽക്കുന്ന അവസ്ഥയിലായിരുന്നു ഹോപ് പ്ലാന്റേഷൻ കമ്പനിയുടമ തോമസ് മാത്യു. അപ്പോഴാണ് മന്ത്രിസഭയുടെ അനുഗ്രഹാശിസുകളോടെ ഭൂമി ഹോപ് പ്ലാന്റേഷന് സ്വന്തമാകുന്നത്. ഈ ഭൂമി ഹോപ് പ്ലാന്റേഷന് വിട്ടുനൽകി കഴിഞ്ഞമാസം 20 നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഫെബ്രുവരി 17 ന് ചേർന്ന മന്ത്
കൊച്ചി: തെരഞ്ഞെടുപ്പിന്റെ അവസാനകാലത്ത് ഉമ്മൻ ചാണ്ടി നടത്തിയ വസ്തു കച്ചവടത്തിന്റെ മറ്റൊരു തെളിവ് കൂടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ഫണ്ടുണ്ടാക്കാൻ സർക്കാർ ഭൂമിയെല്ലാം സ്വകാര്യവ്യക്തികൾക്ക് എഴുതി നൽകിയതിന്റെ നേർ ദൃഷ്ടാന്തമാണ് ഇതും. ആന്റണി-വി എസ് മന്ത്രിസഭകളും ലാന്റ് ബോർഡും സർക്കാരിലേയ്ക്ക് കണ്ടുകെട്ടാൻ ഉത്തരവിട്ട 750 ഓളം ഏക്കർ മിച്ചഭൂമി സർക്കാർ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടമയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ പതിച്ചു നൽകി.
ഇടുക്കി പീരുമേട് താലൂക്കിൽ 40 വർഷമായി സർക്കാരും പ്ലാന്റേഷൻ ഉടമയുമായി സുപ്രീംകോടതിയിൽ വരെ കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമിയാണ് കൈമാറിയത്. ഇതിൽ നിന്ന് തന്നെ നിയമവിരുദ്ധത ഉറപ്പാവുകയാണ്. സുപ്രീംകോടതിയിൽ കേസ് തോൽക്കുന്ന അവസ്ഥയിലായിരുന്നു ഹോപ് പ്ലാന്റേഷൻ കമ്പനിയുടമ തോമസ് മാത്യു. അപ്പോഴാണ് മന്ത്രിസഭയുടെ അനുഗ്രഹാശിസുകളോടെ ഭൂമി ഹോപ് പ്ലാന്റേഷന് സ്വന്തമാകുന്നത്. ഈ ഭൂമി ഹോപ് പ്ലാന്റേഷന് വിട്ടുനൽകി കഴിഞ്ഞമാസം 20 നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഫെബ്രുവരി 17 ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണിത്. ഇടപാടിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായും ആരോപണമുയർന്നു.
വിറക് ആവശ്യത്തിന് മരങ്ങൾ വെക്കുന്നതിന് 60 വർഷം മുമ്പ് തരിശായിക്കിടന്ന 1303 ഏക്കർ ഭൂമി ഹോപ് പ്ലാന്റേഷന് നൽകിയതാണ്. ഇതിൽ 250 ഏക്കറോളം ഭൂമി പിന്നീട് മിച്ചഭൂമിയായി വിതരണം ചെയ്തു. എന്നാൽ വിറക് ആവശ്യത്തിന് മരങ്ങൾ വെക്കാൻ വിട്ടുനൽകിയ ഭൂമിയിൽ ഏലവും തേയിലയും കൃഷി ചെയ്ത് പ്ലാന്റേഷന്റെ ഭാഗമാക്കി. ഇതു സംബന്ധിച്ച പരാതിയിൽ 1976 ൽ താലൂക്ക് ലാന്റ് ബോർഡ്, കമ്പനിക്ക് വിട്ടുനൽകിയ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. ലാന്റ് ബോർഡ് തീരുമാനത്തിനെതിരെ തോട്ടം ഉടമ സ്റ്റേ സമ്പാദിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സുപ്രീംകോടതി കേസ് തീർപ്പാക്കുന്നതിന് സർക്കാരിന്റെ തന്നെ പരിഗണനയ്ക്ക് വിട്ടു. 2004 ഡിസംബർ 24 ന് എകെ ആന്റണി മന്ത്രിസഭ മിച്ചഭൂമി ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കിയെങ്കിലും തോട്ടം ഉടമ സ്റ്റേ വാങ്ങി.
2009 ൽ പരാതിക്കാരന്റെ ഭാഗം കേട്ടശേഷം തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം ലഭിച്ചു. പരാതിക്കാരന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി 2010 ഓഗസ്റ്റ് മൂന്നിന് അച്യുതാനന്ദൻ മന്ത്രിസഭ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കി. ഇതിനെതിരെ കമ്പനി വീണ്ടും സ്റ്റേ വാങ്ങി. 2014 ഓഗസ്റ്റ്് 24 ന് കേസ് തീർപ്പാക്കുകയും ആറ് മാസത്തിനകം ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം മുഴുൻ കള്ളകളിയായിരുന്നു. റവന്യൂ വകുപ്പിൽ ഫയൽ ആരോ പൂഴ്്ത്തി. മന്ത്രിയാണെന്നാണ് ആരോപണം. മന്ത്രിസഭയുടെ കാലാവധി അവസാനിക്കാറായപ്പോൾ ഭൂമി തോട്ടം ഉടമയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മെത്രാൻ കായൽ സ്റ്റൈലിൽ മുഖ്യമന്ത്രിയുടെ ഇടപെടലും ഹോപ്സിന് തുണയായി.
പ്ലാന്റേഷനിൽ ജോലി ചെയ്യുന്ന 10000 തൊഴിലാളികളുടെ താൽപര്യം പരിഗണിച്ച് ഭൂമിക്ക് ഭൂപരിഷ്ക്കരണ നിയമത്തിൽ നിന്ന് ഇളവ് നൽകുന്നെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയ ന്യായം. 560 കോടി രൂപ വില വരുന്ന ഭൂമിയും 250 കോടി രൂപയുടെ തടിയും ഈ ഉത്തരവിലൂടെ സർക്കാരിന് നഷ്ടപ്പെട്ടതായുമാണ് ആരോപണം. ബന്ധപ്പെട്ട മന്ത്രിക്കും ഉന്നതർക്കും വേണ്ടി 200 ഏക്കറോളം സ്ഥലം ഇടപാടിന്റെ ഭാഗമായി മാറ്റിവച്ചിട്ടുണ്ടെന്നും 100 കോടിയുടെ അഴിമതി ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും ഹൈറേഞ്ച് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എംഎ റഷീദ് ആരോപിക്കുന്നു.
അതേ സമയം സർക്കാർ ഭൂമി ഹോപ് പ്ലാന്റേഷന് വിട്ടു നൽകാനുള്ള സർക്കാർ ഉത്തരവിന്മേലുള്ള തുടർ നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഇതോടെ ഈ ഭൂമി കച്ചവടത്തിനും താൽക്കാലിക തിരിച്ചടി കിട്ടി.