- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയിലെ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് ഒരു ബാലൻ ഉൾപ്പടെ എട്ടു പേർ മരിച്ചു; 20 പേർക്കു പരിക്ക്
ബാലാസുർ: ഒഡീഷയിലെ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു.ഇതിലൊരാൾ 15 വയസ്സു തികയാത്ത ബാലനാണ്. 20 പേർക്കു പരിക്കുണ്ട്. ഒഡിഷയില ബാലാസുർ ജില്ലയിലെ ബഹാബൽപൂരിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസ് പരിശോധന നടത്തിവരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മറ്റുള്ളവർ മരിച്ചത്. ദീപാവലി തിരക്കു പ്രമാണിച്ച് നിയമവിരുദ്ധമായാണ് പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മറ്റൊരു സംഭവത്തിൽ ഓഡീഷയിലെ റൂർക്കേലയിൽ ഉണ്ടായ പടക്ക വിൽപ്പന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു മറ്റുള്ളവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോർട് സർക്യൂട്ട് ആണ് ഇവിടെയും അപകടകാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. എന്നാൽ ഇതും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ബാലാസുർ: ഒഡീഷയിലെ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു.ഇതിലൊരാൾ 15 വയസ്സു തികയാത്ത ബാലനാണ്. 20 പേർക്കു പരിക്കുണ്ട്. ഒഡിഷയില ബാലാസുർ ജില്ലയിലെ ബഹാബൽപൂരിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസ് പരിശോധന നടത്തിവരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മറ്റുള്ളവർ മരിച്ചത്. ദീപാവലി തിരക്കു പ്രമാണിച്ച് നിയമവിരുദ്ധമായാണ് പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മറ്റൊരു സംഭവത്തിൽ ഓഡീഷയിലെ റൂർക്കേലയിൽ ഉണ്ടായ പടക്ക വിൽപ്പന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു മറ്റുള്ളവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോർട് സർക്യൂട്ട് ആണ് ഇവിടെയും അപകടകാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. എന്നാൽ ഇതും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.