പുക്കാട്ടുപടി: വേനൽച്ചൂടകറ്റാൻ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതിന്റെ പേരിൽ അയൽവാസി എട്ടു വയസ്സുകാരനെ മർദ്ധിച്ചവശനാക്കിയതായി പരാതി. പുക്കാട്ടുപടി അമ്പനാട് കുരൂടിയിൽ സെയ്ദ മുഹമ്മദിന്റെ മകൻ ഫർഹാനെയാണ് അവശനിലയിൽ ആലുവ കാർമ്മൽ ത്ത ശുപത്രയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. കുളിച്ചു കൊണ്ടിരുന്ന മുതിർന്ന കുട്ടികൾ സ്ഥലമുടമ വരുന്നത് കണ്ട് ഓടി. .അവശേഷിച്ചത് ഫർഹാൻ മാത്രമായിരുന്നു. കയ്യിൽ കിട്ടിയ മരക്കമ്പുകൊണ്ട് ഇയാൾ തന്നേ തലങ്ങും വിലങ്ങും തല്ലിയെന്നാണ് ഫർഹാന്റെ വെളിപ്പെടുത്തൽ. അടിയേറ്റ് ബോധംകെട്ട് വീണ ഫർഹാനെ മാതാപിതാക്കളെത്തിയാണ് ആശുപത്രയിൽ എത്തിച്ചത്. ദേഹമാകെ അസഹ്യമായ വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഫർഹാനെ ഐ സി യു വിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെയാണ് ഫർഹാൻ സാധാരണ നിലയിൽ സംസാരിച്ച് തുടങ്ങിയത്.

സംഭവം സംബന്ധിച്ച് അയൽവാസിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് ഫർഹാന്റെ മാതാപിതാക്കളുടെ തീരുമാനം.