- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗിന്നസ് ബുക്കിൽ എത്താതെ അനവധി പ്രകടനങ്ങളുമായി ജോസഫ്; ഇരുമ്പ് കമ്പികൾ കൈകൊണ്ട് അടിച്ചു പൊട്ടിച്ച് റിക്കോർഡ് ഇട്ട ഈ കരാട്ടക്കാരന്റെ ഒരു മിനിറ്റിലെ 82 പുഷപ്പും വെറുതെയാകുമോ?
കൊച്ചി: ഒറ്റ മിനിറ്റിൽ 82 പുഷ് അപ് എടുത്ത് മറ്റൊരു ചരിത്ര നേട്ടം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ലോകറെക്കോർഡുമായി മൂന്നാർ സ്വദേശി ഡോ. കെ.ജെ. ജോസഫ് വീണ്ടും വിസ്മയമായി. അമേരിക്കക്കാരനായ റോൺ ഹൂപ്പറുടെ പേരിലുള്ള മിനിട്ടിൽ 79 പുഷ് അപ് എന്ന റെക്കോഡാണ് ജോസഫ് മറികടന്നത്. ഗിന്നസ് ബുക്കിലെത്തുകയാണ് ലക്ഷ്യം. പക്ഷേ അതുവരെ എത്താൻ കഴിയുമോ എന്ന
കൊച്ചി: ഒറ്റ മിനിറ്റിൽ 82 പുഷ് അപ് എടുത്ത് മറ്റൊരു ചരിത്ര നേട്ടം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ലോകറെക്കോർഡുമായി മൂന്നാർ സ്വദേശി ഡോ. കെ.ജെ. ജോസഫ് വീണ്ടും വിസ്മയമായി. അമേരിക്കക്കാരനായ റോൺ ഹൂപ്പറുടെ പേരിലുള്ള മിനിട്ടിൽ 79 പുഷ് അപ് എന്ന റെക്കോഡാണ് ജോസഫ് മറികടന്നത്. ഗിന്നസ് ബുക്കിലെത്തുകയാണ് ലക്ഷ്യം. പക്ഷേ അതുവരെ എത്താൻ കഴിയുമോ എന്നതാണ് സംശയം.
മണിക്കൂറിൽ 2092 പുഷ് അപ് എടുത്തു യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിലും അഞ്ചു സെക്കന്റിൽ മൂന്ന് ഇരുമ്പു കമ്പി ഒടിച്ച് റെക്കോർഡ്‌സ് സെന്റർ അമേരിക്കയിലും പേരെഴുതിച്ചേർത്ത ജോസഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം കണ്ടിട്ടുണ്ട്. എന്നാൽ ഈ പ്രകടനമൊന്നും ഗിന്നസ് ബുക്കിലെത്തിയില്ല. കൃത്യമായ ഇടപെടലുകളും ഫോളോഅപ്പും മറ്റും ഉണ്ടെങ്കിലേ അതിന് കഴിയൂ. പ്രകടനത്തിന് ശേഷം ജോസഫ് അതിന് ശ്രമിക്കാത്തതു കൊണ്ടാണ് ഇത് പലപ്പോഴും സാധിക്കാതെ പോയത്. 82 പുഷ് അപ്പിന്റെ പ്രകടനവും ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ് ലക്ഷ്യമിട്ടാണ് നടത്തിയത്.
മൂന്നുമാസം നീളുന്ന നടപടി ക്രമങ്ങൾക്കുശേഷം ഗിന്നസ് അധികൃതർ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കും. എറണാകുളം ടൗൺഹാളിൽ ജില്ലാ കലക്ടർ എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ജോസഫിന്റെ പ്രകടനം. എരുമേലി ചാത്തൻതറ സ്വദേശിയും മൂന്നാറിലെ ആയുർവേദ സെന്റർ മാനേജറുമാണ് ജോസഫ്. പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിർത്താമെന്നു തെളിയിക്കുകയാണ് ലോകറെക്കോർഡ് പ്രകടനത്തിലൂടെ അദേഹം ലക്ഷ്യം വച്ചത്. യു.ആർ.എഫ്. ഏഷ്യ റെക്കോഡ്‌സ് ഇന്ത്യൻ ജൂറി മേധാവി ഡോ. സുനിൽ ജോസഫ്, ഗിന്നസ് റെക്കോഡ് ജേതാവ് ഡോ. മാടസ്വാമി എന്നിവരും എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഗിന്നസിൽ എത്താനാകുമെന്നാണ് പ്രതീക്ഷ.
ഡോ. ജോസഫിന്റെ ജീവിതചര്യയേയും പ്രായോഗിക വീക്ഷണങ്ങളേയും ആസ്പദമാക്കി ജീവനാരോഗ്യപ്രസ്ഥാനം ഇടുക്കി ജില്ല കൺവീനർ ജോർജ് തോമസ് രചിച്ച പുസ്തകം ഇന്ത്യൻ ബ്രൂസ്‌ലിയുടെ പ്രകാശനവും വേദിയിൽ നടന്നു. കരാട്ടെ പരിശീലകനെന്ന നിലയിലാണ് ജോസഫ് ശ്രദ്ധേയനായത്. എന്നാൽ അതിനപ്പുറത്തേക്കുള്ള ജീവനാരോഗ്യ പ്രസ്ഥാനത്തിലേക്ക് കടക്കുകയായിരുന്നു. ഇന്നലത്തെ പ്രകടനം കാണാൻ 5000ലധികം പേർ എത്തിയിരുന്നു. ഗിന്നസ് ബുക്കിന്റെ ആളുകളും ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഗിന്നസ് ബുക്കിൽ എത്താൻ കഴിയില്ലെന്നതാണ് യഥാർത്ഥ്യം. അതുകൊണ്ട് തന്നെ കരുതലോടെയുള്ള ഇടപെടൽ ഇത്തവണ ഉണ്ടാവേണ്ടിയിരിക്കുന്നു.
ഈ കരാട്ടെ ടീച്ചർ മകളേയും ആ വഴിക്കാണ് നയിക്കുന്നത്. മകളും കരാട്ടേ അഭ്യാസിയാണ്. മുല്ലപ്പെരിയാർ സമരത്തിന്റെ മുൻനിരയിലും ഈ ഇടുക്കിക്കാരൻ ഉണ്ട്. മുല്ലപ്പെരിയാർ സമരത്തിൽ സത്യാഗ്രഹിയായും ജോസഫ് സമരപന്തലിൽ ഉണ്ടായിരുന്നു.